കേരളം

kerala

ETV Bharat / international

ചതിയന്‍ ഭര്‍ത്താവിനെതിരെ ഫുള്‍ പേജ് പരസ്യം കൊടുത്ത് യുവതി, പണമടച്ചതും വേറിട്ടവഴിയില്‍ - ഭാര്യമാരെ ചതിക്കുന്ന ഭര്‍ത്താക്കന്‍മാര്‍

ഓസ്‌ട്രേലിയയിലെ ഒരു പ്രാദേശിക ആഴ്‌ചപ്പതിപ്പിലാണ് ജെന്നി എന്ന യുവതി തന്നെ 'ചതിച്ച' സ്റ്റീവ് എന്ന വ്യക്തിക്കെതിരായി പരസ്യം നല്‍കിയിരിക്കുന്നത്. സ്റ്റീവ്മാരെ ശ്രദ്ധിക്കണമെന്ന കമന്‍റുമായി നിരവധിപേര്‍ ജെന്നിയെ പിന്തുണച്ച് രംഗത്തുവന്നു

Etv Bharat
Etv Bharat

By

Published : Aug 13, 2022, 11:01 PM IST

ക്വീന്‍സ്‌ലന്‍റ് : തന്നെ 'ചതിച്ച' ഭര്‍ത്താവിനെതിരെ അസാധരണ നടപടിയുമായി യുവതി. ഭര്‍ത്താവിന്‍റെ ചതിയെ കുറിച്ച് ഓസ്‌ട്രലിയയിലെ ക്വീന്‍സ്‌ലാന്‍റിലെ ഒരു പ്രാദേശിക ആഴ്‌ചപ്പതിപ്പില്‍ ഒരു പേജ് മുഴുവനായി പരസ്യം കൊടുത്തിരിക്കുകയാണ് യുവതി. സാമൂഹ്യമാധ്യമങ്ങളില്‍ ഈ പരസ്യം വലിയ ചര്‍ച്ചയായിരിക്കുകയാണ്.

'പ്രിയപ്പെട്ട സ്റ്റീവ്, നിങ്ങള്‍ അവളോടൊപ്പം സന്തോഷവാനായിരിക്കുന്നുവെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. നിങ്ങള്‍ എത്രമാത്രം വൃത്തികെട്ട ചതിയാനായിരുന്നുവെന്ന് മുഴുവന്‍ നഗരവും അറിയാന്‍ പോകുകയാണ്, എന്ന് ജെന്നി', എന്നാണ് മേക്കെ ആന്‍ഡ് വിറ്റ്‌സണ്ടെ എന്ന ആഴ്‌ചപതിപ്പില്‍ വന്ന പരസ്യം. ഈ പരസ്യത്തിനുള്ള പണം നിന്‍റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് അടച്ചതെന്നും പ്രധാന വാചകങ്ങള്‍ക്ക് അടിയിലായി പരസ്യത്തില്‍ എഴുതിയിട്ടുണ്ട്.

എന്നാല്‍ സ്റ്റീവിന്‍റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പരസ്യത്തിന് പണം അടയ്‌ക്കാന്‍ തങ്ങള്‍ സമ്മതിച്ചില്ലെന്ന് ആഴ്‌ചപതിപ്പ് മാനേജ്‌മെന്‍റ് പറഞ്ഞു. പരസ്യം വന്നതുമുതല്‍ നിരവധി സന്ദേശങ്ങളാണ് തങ്ങള്‍ക്ക് വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ജെന്നിയെ കുറിച്ച് യാതൊരു വിവരങ്ങളും പുറത്തുവിടാന്‍ തയ്യാറല്ലെന്നും ആഴ്‌ചപതിപ്പധികൃതര്‍ പറഞ്ഞു.

ജെന്നിയെ പിന്തുണച്ച് നിരവധി പേര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കമന്‍റ് ചെയ്‌തു. ജെന്നിയുടെ നടപടി തനിക്ക് ഏറെ ഇഷ്‌ടപ്പെട്ടെന്നും തനിക്ക് ഇതേപോലെ ചെയ്യണമെന്നുണ്ടായിരുന്നുവെന്നും ഒരു യുവതി കമന്‍റ് ചെയ്‌തു. സ്റ്റീവ് മാരെ വിശ്വസിക്കരുതെന്ന് ഒരാള്‍ കുറിച്ചു.

എന്നാല്‍ ചില ആളുകള്‍ പരസ്യത്തില്‍ സംശയം പ്രകടിപ്പിച്ചു. ജെന്നിയും സ്റ്റീവും സാങ്കല്‍പ്പിക കഥാപാത്രങ്ങളാണെന്ന് അവര്‍ പറഞ്ഞു. ഇത് മാര്‍ക്കറ്റിങ്ങിന്‍റെ ഭാഗമായി ആഴ്‌ചപ്പതിപ്പ് തന്നെ ചെയ്‌തതാണെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്.

ABOUT THE AUTHOR

...view details