വാഷിങ്‌ടണ്‍ : ഈ വാരാന്ത്യം അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ പൂര്‍ണ ചന്ദ്ര ഗ്രഹണം ദൃശ്യമാകും. സാധാരണയിലും കൂടുതല്‍ സമയം ഈ ചന്ദ്ര ഗ്രഹണം കാണാനാവും. ഞായറാഴ്‌ച(15.05.2022) രാത്രി ആരംഭിച്ച് തിങ്കളാഴ്‌ച അതിരാവിലെവരെ തുടരും. ചന്ദ്രനെ മഞ്ഞ,ചുവപ്പ് നിറങ്ങളില്‍ ഒന്നര മണിക്കൂറോളം കാണാം.
ഇത്രയും നേരത്തേക്ക് ഈ നിറങ്ങളില്‍ ചന്ദ്രനെ കാണാന്‍ സാധിക്കുന്നത് ഒരു പതിറ്റാണ്ടില്‍ ആദ്യമാണ്. വടക്കേ അമേരിക്കയുടെ കിഴക്കന്‍ മേഖലയിലുള്ളവര്‍ക്കും, മധ്യ അമേരിക്കയുടേയും തെക്കെ അമേരിക്കയുടേയും എല്ലാ ഭാഗങ്ങളിലുള്ളമുള്ളവര്‍ക്കുമാണ് ചന്ദ്രഗ്രഹണം ഏറ്റവും നന്നായി അനുഭവവേദ്യമാവുക. ഭാഗികമായി ആഫ്രിക്ക, യൂറോപ്പ്, മധ്യ പൂര്‍വേഷ്യ എന്നിവിടങ്ങളിലും ദൃശ്യമാകും. യുഎസിന്‍റെ ഭാഗമായ അലാസ്‌ക, ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ചന്ദ്ര ഗ്രഹണം ദൃശ്യമാവില്ല.