കേരളം

kerala

ETV Bharat / international

Lucy Letby Gets Life Imprisonment : ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസ് : 'പിശാച് നഴ്‌സിന്' ആജീവനാന്തം പരോളില്ലാത്ത തടവ് - ഏഴ് നവജാതശിശുക്കളെ കൊലപ്പെടുത്തി

Lucy Letby Sentenced to life in prison with no chance of release യുകെയിൽ ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസിൽ മുൻ നഴ്‌സ് ലൂസി ലെറ്റ്‌ബിക്ക് ബ്രിട്ടീഷ് നിയമപ്രകാരം സാധ്യമായ ഏറ്റവും വലിയ ശിക്ഷ വിധിച്ച് മാഞ്ചസ്റ്റർ ക്രൗൺ കോടതി

British nurse Lucy Letby  Lucy Letby imprisoned for life  Lucy Letby  Lucy Letby murders  British nurse Lucy Letby  നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസ്  ലൂസി ലെറ്റ്‌ബി  ലൂസി ലെറ്റിബിക്ക് ആജീവനാന്തം പരോളില്ലാത്ത തടവ്  മാഞ്ചസ്റ്റർ ക്രൗൺ കോടതി  ഏഴ് നവജാതശിശുക്കളെ കൊലപ്പെടുത്തി  നഴ്‌സ് ലൂസി ലെറ്റ്‌ബി
Lucy Letby to spend Rest of life in Prison

By

Published : Aug 22, 2023, 12:10 PM IST

ലണ്ടൻ : ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസിൽ (UK Newborns Murder Case) മുൻ നഴ്‌സിന് ആജീവനാന്തം പരോളില്ലാത്ത തടവ് ശിക്ഷ (Lucy Letby Gets Life Imprisonment) വിധിച്ച് യുകെ കോടതി. യുകെയിലെ മുൻ നഴ്‌സ് ലൂസി ലെറ്റ്‌ബിയെയാണ്(Lucy Letby) (33) കൊലപാതക കേസിൽ കോടതി ശിക്ഷിച്ചത്. കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ചുമതലയുള്ള നഴ്‌സ് ഏഴ് കുഞ്ഞുങ്ങളെ നിഷ്‌ഠൂരമായി കൊലപ്പെടുത്തുകയും ആറ് കുട്ടികളെ വകവരുത്താന്‍ ശ്രമിക്കുകയും ചെയ്‌തതായി വിചാരണ ജഡ്‌ജി ജസ്‌റ്റിസ് ജെയിംസ് ഗോസ് വ്യക്തമാക്കി.

കുറ്റകൃത്യങ്ങൾ ചെയ്‌തത് കോടതിയിൽ നിഷേധിച്ച് ഒട്ടും പശ്ചാത്താപം പ്രകടിപ്പിക്കാത്തതിനാൽ ശിക്ഷയിൽ യാതൊരുവിധ ഇളവും പ്രതി അർഹിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. വിധി കേൾക്കാൻ കോടതിയിൽ ഹാജരാകാൻ വിസമ്മതിച്ച പ്രതിക്ക് ബ്രിട്ടീഷ് നിയമപ്രകാരം സാധ്യമായ ഏറ്റവും വലിയ ശിക്ഷയാണ് വിധിച്ചിട്ടുള്ളത്.

2015 - 2016 കാലയളവിൽ ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസിൽ ലൂസി കുറ്റക്കാരിയാണെന്ന് 22 ദിവസം നീണ്ടുനിന്ന വിചാരണയ്‌ക്കൊടുവില്‍ ഓഗസ്‌റ്റ് 18 നാണ് മാഞ്ചസ്റ്റർ ക്രൗൺ കോടതി (Manchester Crown Court) കണ്ടെത്തിയത്. കൗണ്ട്സ്‌ ഓഫ് ചെസ്റ്റർ ആശുപത്രിയിൽ (Countess of Chester Hospita) ജോലി ചെയ്‌തിരുന്ന ലൂസി ലെറ്റ്‌ബി വിവിധ മാർഗങ്ങളിലൂടെയാണ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത്. കുഞ്ഞുങ്ങളുടെ രക്തത്തിൽ അമിത അളവിൽ ഇൻസുലിനും വായുവും കുത്തിവയ്‌ച്ചും അമിത അളവിൽ പാൽ കുടിപ്പിച്ചുമാണ് കൊലപാതകം നടത്തിയത്.

ആശങ്ക അറിയിച്ചിരുന്നതായി ഡോക്‌ടർ രവി ജയറാം : മരണം സ്വാഭാവികമാണെന്ന് വരുത്തി തീർക്കാനായിരുന്നു ലൂസിയുടെ ശ്രമം. കുട്ടികളുടെ മരണസമയത്തുള്ള ലൂസിയുടെ സാന്നിധ്യം കണക്കിലെടുത്ത് ഇതേ ആശുപത്രിയിലുള്ള ഇന്ത്യൻ വംശജനായ ഡോക്‌ടർ രവി ജയറാം പല തവണ മാനേജ്‌മെന്‍റുമായി 2015ൽ ആശങ്ക പങ്കുവച്ചിരുന്നതായി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാൽ അന്ന് ആശുപത്രി അധികൃതർ വിഷയത്തിൽ വേണ്ടത്ര നടപടി സ്വീകരിക്കാതെ മുൻ നഴ്‌സുമായി സംസാരിച്ച് വിഷയം അവസാനിപ്പിക്കുകയായിരുന്നുവെന്നും രവി ജയറാം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പിന്നീട് കുട്ടികളുടെ മരണം ആവർത്തിച്ചതോടെ 2017 ലാണ് വിഷയം പൊലീസിൽ അറിയിക്കുന്നത്. തുടർന്ന് 2018 ൽ ലൂസി അറസ്‌റ്റിലാവുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ 13 നവജാത ശിശുക്കളെ ലൂസി അപകടപ്പെടുത്താൻ ശ്രമിച്ചെന്ന് യുകെ ക്രൗൺ പ്രോസിക്യൂഷൻ സർവീസ് (Crown Prosecution Service) കോടതിയെ അറിയിച്ചു. ഇതിനെ തുടർന്ന് കഴിഞ്ഞ വർഷം ഒക്‌ടോബറിലാണ് കേസിൽ വിചാരണ ആരംഭിച്ചത്.

Also Read :Indian Origin Doctor catch uk nurse 'ആശങ്ക അന്നേ അറിയിച്ചിരുന്നു', 'പിശാച്' നഴ്‌സിനെ പിടികൂടാൻ സഹായിച്ചത് ഇന്ത്യൻ വംശജനായ ഡോക്‌ടർ

ദുഃഖവും രോഷവും പ്രകടമാക്കി മാതാപിതാക്കൾ :സംഭവത്തിൽ, കുഞ്ഞുങ്ങളെ പരിപാലിക്കാൻ താൻ യോഗ്യയല്ലാത്തതിനാൽ അവരെ കൊന്നെന്നും താൻ ഒരു പിശാചാണെന്നും ലൂസിയുടെ കൈപ്പടയിൽ തന്നെ എഴുതിയ കുറിപ്പ് സിപിഎസ് വിചാരണ വേളയിൽ കോടതിയിൽ ഹാജരാക്കിയിരുന്നു. അതേസമയം, ഇന്നലെ (21.8.23) കേസിൽ വിധി പ്രഖ്യാപിക്കുമ്പോൾ മരണപ്പെട്ട കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ തങ്ങളുടെ ദുഃഖവും രോഷവും പ്രകടമാക്കി. ഇതേ ശിക്ഷ ലഭിക്കുന്ന രാജ്യത്തെ നാലാമത്തെ സ്‌ത്രീയാണ് ലൂസി.

ABOUT THE AUTHOR

...view details