കേരളം

kerala

ETV Bharat / international

മാംസം ഗ്രിൽ ചെയ്യുന്നത് ഇഷ്‌ടമാണോ? ഗ്രിൽഡ് മാംസം പാകം ചെയ്യുന്നതിൽ നിന്നുള്ള പുക സന്ധിവാതം ഉണ്ടാക്കിയേക്കാം

കൽക്കരി, എണ്ണ, വാതകം, മരം എന്നിവ കത്തിക്കുന്ന സമയത്ത് പുറത്തുവിടുന്ന പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ സന്ധിവാതം ഉണ്ടാക്കിയേക്കാം

Arthritis  grilled meat  BBQ  rheumatoid arthritis  chronic autoimmune disease  immune system  ഗ്രിൽഡ് മാംസം പാകം  പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ  റൂമറ്റോയ്‌ഡ് ആർത്രൈറ്റസ്
റൂമറ്റോയ്‌ഡ് ആർത്രൈറ്റസ്

By

Published : May 12, 2023, 1:50 PM IST

ന്യൂയോർക്ക്: മാംസം ഗ്രിൽ ചെയ്യാനുള്ള നിങ്ങളുടെ ഇഷ്‌ടം ഒരുപക്ഷേ റൂമറ്റോയ്‌ഡ് ആർത്രൈറ്റിസിനുള്ള സാധ്യത വർദ്ധിപ്പിച്ചേക്കാം എന്ന് പഠനം. ശരീരത്തിന്‍റെ രോഗപ്രതിരോധ സംവിധാനം സന്ധികളിലെ കോശങ്ങളെ തെറ്റായി ആക്രമിക്കുന്ന ഈ രോഗം സ്ഥിരമായി കൽക്കരി, എണ്ണ, വാതകം, മരം എന്നിവ കത്തിക്കുന്ന സമയത്ത് പുറത്തുവിടുന്ന പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ (പിഎഎച്ച്) മുഖേന വരുന്നവയാണ്. ഗ്രില്ലിംഗ് സമയത്ത് തീജ്വാല പരിസ്ഥിതി മലിനീകരണമുള്ള ഈ കണങ്ങൾ രൂപം കൊള്ളുന്നതിന് കാരണമാകുമെന്നാണ് ബിഎംജെ ഓപ്പൺ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നത്.

പുകവലിക്കുമ്പോഴും പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ റിലീസ് ചെയ്യപ്പെടുന്നുണ്ട്. 'പുകവലിക്കുന്ന മുതിർന്നവരിൽ പിഎഎച്ച് അളവ് കൂടുതലായിരിക്കുമ്പോൾ, പിഎഎച്ച് എക്സ്പോഷറിന്‍റെ മറ്റ് പ്രധാന ഉറവിടങ്ങൾ ഇൻഡോർ പരിതസ്ഥിതികൾ, മോട്ടോർ വെഹിക്കിൾ എക്‌സ്‌ഹോസ്റ്റ്, പ്രകൃതിവാതകം, വിറകിൽ നിന്നോ കൽക്കരിയിൽ നിന്നോ കത്തുന്ന തീയിൽ നിന്നുള്ള പുക, അസ്‌ഫാൽറ്റ് റോഡുകളിൽ നിന്നുള്ള പുക, ഗ്രിൽ ചെയ്‌തതോ കരിഞ്ഞതോ ആയ ഭക്ഷണങ്ങൾ കഴിക്കുന്നത് എന്നിവയാണ്,' മേരിലാൻഡ് സർവകലാശാലയിലെ ഗവേഷകർ പ്രബന്ധത്തിൽ എഴുതി.

സാമൂഹ്യസാമ്പത്തിക നിലവാരം കുറഞ്ഞ കുടുംബങ്ങൾക്ക് പൊതുവെ ഇൻഡോർ വായുവിന്‍റെ ഗുണനിലവാരം മോശമായിരിക്കും. മാത്രമല്ല പ്രധാന റോഡ്‌ വേകൾക്ക് സമീപമുള്ള നഗരപ്രദേശങ്ങളിലോ ഉയർന്ന ട്രാഫിക് ഉള്ള പ്രദേശങ്ങളിലോ താമസിക്കുന്നവർക്കും ഇത് അനുഭവപ്പെടാമെന്നാണ് പഠനം പറയുന്നത്. പ്ലാസ്റ്റിക്, ഉപഭോക്തൃ ഉത്‌പന്നങ്ങളുടെ നിർമാണത്തിൽ ഉപയോഗിക്കുന്ന രാസവസ്‌തുക്കളായ പിഎഎച്ച്, പിഎച്ച്‌റ്റിഎച്ച്‌റ്റിഇ, പെയിന്‍റുകൾ, ക്ലീനിംഗ് ഏജന്‍റുകൾ, കീടനാശിനികൾ എന്നിവയിൽ നിന്ന് ഉരുത്തിരിഞ്ഞ അസ്ഥിര ജൈവ സംയുക്തങ്ങൾ (വിഒസി) എന്നിവ ഉൾപ്പെടെ വിവിധ വിഷ പദാർഥങ്ങൾ സംഘം പഠിച്ചു.

ഇത്തരം പദാർഥങ്ങളോട് അടുത്തിടപഴകുന്ന ഏകദേശം 22,000 മുതിർന്നവരിലാണ് പഠനം നടത്തിയത്. അവരിൽ 1,418 പേർക്ക് റൂമറ്റോയ്‌ഡ് ആർത്രൈറ്റിസ് ഉണ്ടായിരുന്നു. ബാക്കിയുള്ള 20,569 പേർക്ക് റൂമറ്റോയ്‌ഡ് ആർത്രൈറ്റിസ് ഉണ്ടായിരുന്നില്ല. ശരീരത്തിലെ പിഎഎച്ച്, പിഎച്ച്‌റ്റിഎച്ച്‌റ്റിഇ, വിഒസി എന്നിവയുടെ ആകെ അളവ് അളക്കാൻ സംഘം രക്തത്തിന്‍റെയും മൂത്രത്തിന്‍റെയും സാമ്പിളുകൾ ശേഖരിച്ചു. 7,090 ആളുകൾക്ക് അവരുടെ ശരീരത്തിൽ പിഎഎച്ച് സാന്നിധ്യം ഉണ്ടെന്നും 7,024 പേർക്ക് പിഎച്ച്‌റ്റിഎച്ച്‌റ്റിഇ സാന്നിധ്യം ഉണ്ടെന്നും 7,129 പേർക്ക് വിഒസി സാന്നിധ്യം ഉണ്ടെന്നും അവർ കണ്ടെത്തി.

പുകവലി നില പരിഗണിക്കാതെ തന്നെ, ശരീരത്തിൽ പിഎഎച്ച് ലെവൽ 25 ശതമാനത്തിൽ കൂടുതൽ ഉള്ള ആളുകളിൽ റൂമറ്റോയ്‌ഡ്‌ ആർത്രൈറ്റിസ് വരാനുള്ള സാധ്യതയും കണ്ടെത്തി. പ്രത്യേകിച്ച്, പിഎഎച്ച് 1-ഹൈഡ്രോക്‌സിനാഫ്താലിൻ ശരീരത്തിൽ ഉള്ളവരിൽ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ഉണ്ടാകാനുള്ള സാധ്യത 80 ശതമാനം കൂടുതലാണെന്ന് ലാബ് പഠനങ്ങളിൽ നിന്ന് കണ്ടെത്തി. എന്നിരുന്നാലും, ഉയർന്ന അളവിലുള്ള പിഎച്ച്‌റ്റിഎച്ച്‌റ്റിഇ, വിഒസി ഉള്ള ആളുകൾക്ക് റൂമറ്റോയ്‌ഡ് ആർത്രൈറ്റിസ് ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും പഠനം പറയുന്നു. അതേ സമയം പുകവലി ഉള്ള ആളുകളിൽ റൂമറ്റോയ്‌ഡ് ആർത്രൈറ്റിസ് വരാനുള്ള സാധ്യത 90 ശതമാനത്തിലധികമാണെന്നും ഗവേഷകർ പറയുന്നു.

ABOUT THE AUTHOR

...view details