കേരളം

kerala

ETV Bharat / international

ദീര്‍ഘ നാള്‍ കൊവിഡ് ബാധ ഉണ്ടായിരുന്നവരില്‍ അവയവങ്ങള്‍ക്ക് കേടുപാടുകള്‍; പുതിയ പഠനം - കൊവിഡ് പാര്‍ശ്വ ഫലങ്ങള്‍

നീണ്ട നാള്‍ കൊവിഡ് ബാധ ഉണ്ടായിരുന്ന ആളുകളില്‍ ഒരു വര്‍ഷത്തിന് ശേഷം അവയവങ്ങള്‍ക്ക് കേടുപാടുകള്‍ കണ്ടെത്തി. റോയൽ സൊസൈറ്റി ഓഫ് മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത് വ്യക്തമാക്കിയത്

Nearly 60 per cent long Covid patients had organ damage a year later  Covid  Covid 19  Covid patients had organ damage a year later  organ damage among covid patients  കൊവിഡ്  കൊവിഡ് ബാധ  റോയൽ സൊസൈറ്റി ഓഫ് മെഡിസിൻ  ശ്വാസ തടസം  കൊവിഡ് പാര്‍ശ്വ ഫലങ്ങള്‍  കൊവിഡ് 19
കൊവിഡ്

By

Published : Feb 24, 2023, 5:18 PM IST

ലണ്ടന്‍: നീണ്ട നാള്‍ കൊവിഡ് ബാധ ഉണ്ടായിരുന്ന 59 ശതമാനം ആളുകളിലും ഒരു വര്‍ഷത്തിന് ശേഷം അവയവങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി പഠനം. വൈറസ് ബാധ സാരമായി ബാധിക്കാത്തവരില്‍ പോലും ഇത്തരം ബുദ്ധിമുട്ടുകള്‍ കണ്ടെത്തിയതായി പഠനത്തില്‍ പറയുന്നു. റോയൽ സൊസൈറ്റി ഓഫ് മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് നിര്‍ണായകമായ വിവരം.

536 കൊവിഡ് രോഗികളില്‍ നടത്തിയ പഠനത്തില്‍ അവരില്‍ കടുത്ത ശ്വാസതടസം, വൈജ്ഞാനിക അപര്യാപ്‌തത (cognitive dysfunction), മോശം ആരോഗ്യം എന്നിവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇവരില്‍ 13 ശതമാനം ആളുകള്‍ ആദ്യമായി കൊവിഡ് 19 ബാധിച്ചപ്പോള്‍ ആശുപത്രിയില്‍ ചികിത്സ തേടിയവരാണ്. 536 രോഗികളില്‍ 331 പേര്‍ക്ക് (62 ശതമാനം) പ്രാഥമിക രോഗനിര്‍ണയം നടത്തി ആറു മാസത്തിന് ശേഷം അവയവ വൈകല്യം ഉള്ളതായി കണ്ടെത്തിയിരുന്നു എന്ന് ഗവേഷകര്‍ പറയുന്നു.

രോഗ നിര്‍ണയം നടത്തി ആറ് മാസത്തിന് ശേഷം ഇവരില്‍ എംആര്‍ഐ സ്‌കാനിങ് നടത്തിയാണ് അവയവങ്ങളുടെ വൈകല്യം കണ്ടെത്തിയത്. ദീര്‍ഘ നാള്‍ കൊവിഡ് ബാധ ഉണ്ടായിരുന്ന 29 ശതമാനം ആളുകളില്‍ ഒന്നില്‍ കൂടുതല്‍ അവയവങ്ങള്‍ക്ക് വൈകല്യമുണ്ടായതായി കണ്ടെത്തി. അതേസമയം ദീര്‍ഘ നാള്‍ കൊവിഡ് ബാധ ഉണ്ടായിരുന്ന 59 ശതമാനം ആളുകളില്‍ രോഗ നിര്‍ണയം നടത്തി ഒരു വര്‍ഷത്തിന് ശേഷം ഒരു അവയവത്തിന് വൈകല്യമുള്ളതായും കണ്ടെത്തിയിട്ടുണ്ട്.

ഒരു വർഷം വരെ നീണ്ട കൊവിഡ് ബാധ ഉണ്ടായ വ്യക്തികളിൽ രോഗലക്ഷണങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് നിരവധി പഠനങ്ങൾ സ്ഥിരീകരിക്കുന്നു. നീണ്ട നാള്‍ കൊവിഡ് ബാധിച്ചതും രോഗ ലക്ഷണങ്ങള്‍ പ്രകടമാക്കാത്തവരുമായ അഞ്ചിൽ മൂന്ന് പേർക്ക് കുറഞ്ഞത് ഒരു അവയവത്തിലെങ്കിലും വൈകല്യമുണ്ടെന്നും നാലിൽ ഒരാൾക്ക് രണ്ടോ അതിലധികമോ അവയവങ്ങളിൽ വൈകല്യമുണ്ടെന്നും പുതിയ പഠനം കണ്ടെത്തിയതായി യുകെയിലെ യൂണിവേഴ്‌സിറ്റി കോളജ് പ്രൊഫസര്‍ അമിതാവ ബാനര്‍ജി പറഞ്ഞു.

ഇത്തരം പാര്‍ശ്വ ഫലങ്ങള്‍ പ്രകടമാക്കുന്നത് ജീവിത നിലവാരത്തെ ബാധിക്കുമെന്നും ഇത് വ്യക്തികള്‍ക്കും ആരോഗ്യ സംവിധാനങ്ങള്‍ക്കും സമ്പദ്‌ വ്യവസ്ഥയ്‌ക്കും ആശങ്ക ഉണ്ടാക്കുന്നതായും ബാനര്‍ജി പറഞ്ഞു. പഠനത്തിൽ പങ്കെടുത്ത പല ആരോഗ്യ പ്രവർത്തകർക്കും മുൻകാല രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ 180 ദിവസത്തെ നിരീക്ഷണത്തില്‍ 172 പേരിൽ 19 പേര്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തി.

ABOUT THE AUTHOR

...view details