സോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ റഷ്യയിലെത്തി (Kim Jong Un Reached Russia). റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്‍റെ (Vladimir Putin) ക്ഷണം ലഭിച്ചതിനു പിന്നാലെ തന്‍റെ ആഡംബര ട്രെയിനിലാണ് കിം റഷ്യയിലെത്തിയത്. ഇന്നുതന്നെ കിം പുടിനുമായി ഉഭയകക്ഷി കൂടിക്കാഴ്‌ച നടത്തുമെന്നാണ് വിവരം (Kim Jong Un Hold bilateral Talks with Putin). നാലു വർഷത്തിനുശേഷമാണ് പുടിനും കിമ്മും തമ്മിൽ നേരിട്ട് കൂടിക്കാഴ്‌ച നടത്തുന്നത്. കൊവിഡ് മഹാമാരിയ്ക്കു ശേഷം കിം ജോങ് ഉൻ നടത്തുന്ന ആദ്യ വിദേശ യാത്ര കൂടിയാണ് ഇത്.
യുക്രൈൻ യുദ്ധമുഖത്ത് (Ukrain War) ഉപയോഗിക്കാൻ ഉത്തര കൊറിയയിൽ നിന്ന് കൂടുതൽ ആയുധങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇരു നേതാക്കളും നടത്തുക എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തങ്ങൾ നൽകുന്ന ആയുധങ്ങൾക്ക് പകരം ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ, ആണവ ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ, അന്തർവാഹിനികൾ, സൈനിക നിരീക്ഷണ ഉപഗ്രഹങ്ങൾ എന്നിവയും ഊർജ്ജ-ഭക്ഷ്യ സഹായങ്ങളുമാകും ഉത്തര കൊറിയ തിരികെ ആവശ്യപ്പെടുക എന്നാണ് വിവരം.
റഷ്യൻ അതിർത്തിയിലുള്ള ഖസാനിൽ കിമ്മിനെ റഷ്യയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ഔദ്യോഗിക പരിപാടികൾ നടന്നതായി ജപ്പാൻ ടി.വി നെറ്റ്‌വർക്കായ ജെ എൻ എൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഖസാനിൽ നിന്ന് പുടിൻ-കിം ചർച്ച നടക്കുന്ന വ്ളാദിവോസ്തോകിലേക്ക് 150 കിലോമീറ്റർ ദൂരമുണ്ട്. ബുധനാഴ്ച വരെ നടക്കുന്ന അന്താരാഷ്ട്ര ഫോറത്തിൽ പങ്കെടുക്കാൻ പുടിൻ തിങ്കളാഴ്‌ച വ്ളാദിവോസ്തോകിൽ എത്തിയതായി റഷ്യയുടെ ടാസ് വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്‌തു. പ്യോങ്‌യാങ്ങിൽ നിന്ന് ഏകദേശം 425 മൈൽ (680 കിലോമീറ്റർ) വടക്ക് സ്ഥിതി ചെയ്യുന്ന ഈ നഗരം 2019 ൽ കിമ്മുമായുള്ള പുടിന്‍റെ ആദ്യ കൂടിക്കാഴ്‌ചയ്ക്കും വേദിയായിരുന്നു.
Also Read:Nuclear weapons | തന്ത്രങ്ങൾ മെനഞ്ഞ് പുടിൻ, റഷ്യയിൽ നിന്നുള്ള ആദ്യ ബാച്ച് ആണവായുധങ്ങൾ ബെലറൂസിലെത്തി