കേരളം

kerala

ETV Bharat / international

Kairan Quazi| പതിനാലാം വയസില്‍ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയര്‍, കൈരാന്‍ ക്വാസി ഇനി ഇലോണ്‍ മസ്‌കിന്‍റെ സ്‌പേസ് എക്‌സ് കമ്പനിയില്‍... - സ്റ്റാര്‍ലിങ് സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയര്‍

രണ്ടാം വയസില്‍ തന്നെ വ്യക്തമായി ഓരോ വാക്കും പറയാന്‍ കൈരാന്‍ ക്വാസിക്ക് കഴിഞ്ഞിട്ടുണ്ട്. ഒന്‍പതാം വയസില്‍ ഒരു കമ്മ്യൂണിറ്റി കോളജില്‍ നിന്നും ഉയര്‍ന്ന മാര്‍ക്കോടെ പഠിച്ചിറങ്ങിയ ക്വാസി വെല്ലുവിളികള്‍ നിറഞ്ഞ ഇന്‍റര്‍വ്യൂവില്‍ മികച്ച പ്രകടനം നടത്തിയാണ് സ്‌പേസ് എക്‌സിലെ ജോലി സ്വന്തമാക്കിയത്.

Kairan Quazi  Elon Musk  SpaceX  Intel  Generative AI  youngest software engineer in elon musk spacex  who is Kairan Quazi  കൈരാന്‍ ക്വാസി  ഇലോണ്‍ മസ്‌ക്  സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയര്‍  സ്പേസ് എക്‌സ്  സ്റ്റാര്‍ലിങ് സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയര്‍  പതിനാലുകാരന്‍ കൈരാന്‍ ക്വാസി
Kairan Quazi

By

Published : Jun 13, 2023, 9:20 AM IST

ഹൈദരാബാദ്:ഒരുപതിനാല് വയസുകാരന്‍ എന്തൊക്കെ ചെയ്യും എന്ന് ചോദിച്ചാല്‍ പലര്‍ക്കും പല ഉത്തരങ്ങള്‍ ഉണ്ടാകും. ചിലര്‍ പറയും അവന്‍ സ്‌കൂളില്‍ പോകുകയാണെന്ന്. മറ്റുചിലരാകട്ടെ അവന്‍ കൂട്ടുകാരുമൊത്ത് വീഡിയോ ഗെയിമുകള്‍ കളിച്ചിരിക്കുകയാണ് അല്ലെങ്കില്‍ ആനന്ദകരമായ രീതിയില്‍ സമയം ചെലവിടുന്നു എന്നും. സാധാരണ നിലയില്‍ ഇങ്ങനെയുള്ള മറുപടികളാകാം പലരില്‍ നിന്നും ഉണ്ടാകുന്നത്. സാധാരണ ഒരു കുട്ടിയുടെ ജീവിതം ഇങ്ങനെ ആയിരിക്കാം കടന്നുപോകുന്നത് എന്ന ചിന്ത കൊണ്ട് മാത്രമാണ് പലരും ഇതുപോലുള്ള മറുപടികള്‍ പറയുന്നത്.എന്നാല്‍, ഈ കഥ അല്‍പം വ്യത്യസ്‌തമാണ്.

ലോക ശതകോടീശ്വരന്‍മാരില്‍ പ്രധാനിയാണ് ഇലോണ്‍ മസ്‌ക് (Elon Musk). അദ്ദേഹത്തിന്‍റെ ഉടമസ്ഥതയില്‍ ഒരു ബഹിരാകാശ കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. സ്പേസ് എക്‌സ് (SpaceX) എന്നാണ് ആ കമ്പനിയുടെ പേര്.

ഈ കമ്പനിയിലേക്ക് പുതിയ ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്ന പ്രക്രിയകള്‍ അടുത്തിടെ പൂര്‍ത്തിയായിരുന്നു. ഇതിന് പിന്നാലെ ഇവര്‍ പുതിയൊരു ഉദ്യോഗസ്ഥനെയും ജോലിക്കെടുത്തു. പതിനാല് വയസുമാത്രമാണ് അയാളുടെ പ്രായം.

ശതകോടീശ്വരന്‍ മസ്‌കിന്‍റെ കമ്പനി പുതിയതായി നിയമിച്ച ഏറ്റവും പ്രായം കുറഞ്ഞ ആ ജോലിക്കാരന്‍റെ പേരാണ് കൈരാന്‍ ക്വാസി (Kairan Quazi). വെല്ലുവിളികള്‍ ഏറെ നിറഞ്ഞ സ്‌പേസ് എക്‌സിന്‍റെ ഇന്‍റര്‍വ്യൂ വിജയിച്ചാണ് ക്വാസി ഈ ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്. കമ്പനിയില്‍ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയിട്ടാണ് ഈ പതിനാലുകാരന്‍റെ നിയമനം.

സ്‌പേസ് എക്‌സില്‍ ജോലി കിട്ടിയ വിവരം കൈരാന്‍ ക്വാസി തന്‍റെ ലിങ്ക്‌ഡ്ഇന്‍ അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്. 'ഈ ഗ്രഹത്തിലെ ഏറ്റവും മികച്ച കമ്പനിയില്‍, സ്റ്റാര്‍ലിങ്ക് എഞ്ചിനീയര്‍ ടീമിലെ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറായി ഞാന്‍ ചുമതല ഏറ്റെടുക്കാന്‍ പോകുകയാണ്. പ്രായം വച്ച് എന്‍റെ കഴിവിനെയും പക്വതയേയും അളക്കാതെയാണ് സ്പേസ് എക്‌സ് (SpaceX) എനിക്ക് ഈ അവസരം നല്‍കിയത്. രസകരവും വെല്ലുവിളികളും നിറഞ്ഞതായിരുന്നു ഇന്‍റര്‍വ്യൂ.'- ക്വാസി കുറിച്ചു.

കൈരാന്‍ ക്വാസി അത്ര 'ചില്ലറക്കാരനല്ല' :സാന്‍ഫ്രാന്‍സിസ്‌കോയിലാണ് കൈരാന്‍ ക്വാസിയുടെ താമസം. അവിശ്വസനീയമായ ജീവിതയാത്ര ക്വാസി ആരംഭിച്ചത് തന്‍റെ രണ്ടാം വയസിലാണെന്നാണ് പതിനാലുകാരന്‍റെ മാതാപിതാക്കള്‍ പറയുന്നത്. ഈ പ്രായത്തില്‍ ക്വാസി വ്യക്തമായി സംസാരിക്കാന്‍ തുടങ്ങിയിരുന്നു. ഇക്കാര്യം കൈരാന്‍റെ അമ്മ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്.

മൂന്നാം ക്ലാസില്‍ എത്തിയപ്പോഴേക്കും പഠനകാര്യങ്ങള്‍ തനിക്ക് അത്ര വെല്ലുവിളി നിറഞ്ഞതല്ലെന്ന് ക്വാസി കണ്ടെത്തി. അക്കാദമിക് കാര്യങ്ങളില്‍ ക്വാസിയുടെ കഴിവുകള്‍ കണ്ടെത്തിയ മാതാപിതാക്കള്‍ അവനെ ലോസ് പോസിറ്റാസ് കമ്മ്യൂണിറ്റി കോളജില്‍ ചേര്‍ത്തു. അവിടെ അസോസിയേറ്റ് ഓഫ് സയൻസ് (ഗണിതം) വിഭാഗത്തില്‍ ഉയര്‍ന്ന ഗ്രേഡോടെ വിജയിക്കാന്‍ ക്വാസിക്ക് സാധിച്ചു.

അമേരിക്കന്‍ മള്‍ട്ടിനാഷ്‌ണല്‍ ടെക്‌നോളജി കമ്പനി ഇന്‍റലിന്‍റെ (Intel) ഇന്‍റലിജന്‍റ് സിസ്റ്റംസ് റിസർച്ച് ലാബ് ഡയറക്‌ടർ ലാമ നച്ച്‌മാനുമൊപ്പം ജനറേറ്റീവ് എഐയില്‍ (Generative AI) പ്രവര്‍ത്തിക്കാനും കൈരാന്‍ ക്വാസിക്ക് അവസരം ലഭിച്ചിരുന്നു. ഇതാണ് തന്‍റെ കരിയറില്‍ ഏറ്റവും വലിയ വഴിത്തിരിവ് ആയതെന്നാണ് ക്വാസി പറയുന്നത്.

Also Read:അസാധ്യമായ ഓർമശക്തികൊണ്ട് അഞ്ചാം വയസിൽ റെക്കോഡ് നേട്ടം; വിസ്‌മയിപ്പിച്ച് കൊച്ചുമിടുക്കി

ABOUT THE AUTHOR

...view details