കേരളം

kerala

By

Published : Jun 29, 2022, 8:46 AM IST

ETV Bharat / international

മാധ്യമപ്രവര്‍ത്തകൻ മുഹമ്മദ് സുബൈറിന്‍റെ അറസ്റ്റ്: അപലപിച്ച് യുഎൻ

എഴുതിയതിനും ട്വീറ്റ് ചെയ്‌തതിനും പറയുന്നതിനും മാധ്യമപ്രവർത്തകരെ ജയിലിലടക്കേണ്ടതില്ല എന്ന് യുഎൻ

JOURNALIST AND ALT NEWS COFOUNDER MOHAMMAD ZUBAIR ARREST UN CHIEF CONDEMNS  UN CHIEF CONDEMNS  UN CHIEF CONDEMNS IN MOHAMMAD ZUBAIR ARREST  JOURNALIST AND ALT NEWS COFOUNDER MOHAMMAD ZUBAIR ARREST  ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്‍റെ അറസ്റ്റ്  ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്‍റെ അറസ്റ്റിൽ അപലപിച്ച് യുഎൻ  മുഹമ്മദ് സുബൈറിന്‍റെ അറസ്റ്റിൽ യുഎൻ അപലപിച്ചു  മാധ്യമ സ്വാതന്ത്ര്യം  അഭിപ്രായ സ്വാതന്ത്ര്യം  മാധ്യമപ്രവർത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് യുഎൻ  മതവികാരം വ്രണപ്പെടുത്തി എന്ന കേസിൽ സുബൈറിന്‍റെ അറസ്റ്റ്
ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്‍റെ അറസ്റ്റ്; അപലപിച്ച് യുഎൻ

ന്യൂയോർക്ക്: മാധ്യമ പ്രവർത്തകനും ഫാക്‌റ്റ് ചെക്കിങ് വെബ്സൈറ്റായ ആൾട്ട് ന്യൂസിന്‍റെ സഹസ്ഥാപകനുമായ മുഹമ്മദ് സുബൈറിന്‍റെ അറസ്റ്റിൽ അപലപിച്ച് യുഎൻ. എഴുതിയതിനും ട്വീറ്റ് ചെയ്‌തതിനും പറയുന്നതിനും മാധ്യമപ്രവർത്തകരെ ജയിലിലടക്കേണ്ടതില്ല എന്ന് യുഎൻ വ്യക്തമാക്കി. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് തിങ്കളാഴ്‌ചയാണ് (27.06.2022) ഡൽഹി പൊലീസ് സുബൈറിനെ അറസ്റ്റ് ചെയ്‌തത്.

സുബൈറിന്‍റെ അറസ്റ്റിൽ പ്രതികരിച്ച് സ്റ്റീഫൻ ഡുജാറിക്: ലോകമെമ്പാടുമുള്ള ഏത് സ്ഥലത്തും ആളുകളെ സ്വതന്ത്രമായി പ്രകടിപ്പിക്കാൻ അനുവദിക്കേണ്ടത് വളരെ പ്രധാനമാണ്, മാധ്യമപ്രവർത്തകരെ സ്വതന്ത്രമായും ആരുടെയും ഭീഷണിയില്ലാതെയും സ്വയം പ്രകടിപ്പിക്കാൻ അനുവദിക്കുക. എഴുതിയതിനും ട്വീറ്റ് ചെയ്‌തതിനും പറഞ്ഞതിനും മാധ്യമപ്രവർത്തകരെ ജയിലിലടക്കരുതെന്ന് പ്രതിദിന വാർത്താസമ്മേളനത്തിൽ സെക്രട്ടറി ജനറലിന്‍റെ വക്താവ് സ്റ്റീഫൻ ഡുജാറിക് പറഞ്ഞു.

അറസ്റ്റ് ചെയ്‌തതിന് പിന്നാലെ ചൊവ്വാഴ്‌ച(28.06.2022) ഒരു ദിവസത്തേക്ക് ഡൽഹി കോടതി സുബൈറിനെ റിമാൻഡ് ചെയ്‌തിരുന്നു. ഇന്ന് (29.06.2022) മുഹമ്മദ് സുബൈറിനെ ബെംഗളൂരുവിലെ വീട്ടിലും ഓഫീസിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. 2018ലെ ട്വീറ്റുമായി ബന്ധപ്പെട്ട് ഒരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. "2014-ന് മുമ്പ്: ഹണിമൂൺ ഹോട്ടൽ. 2014-ന് ശേഷം: ഹനുമാൻ ഹോട്ടൽ" എന്നായിരുന്നു സുബൈറിന്‍റെ ട്വിറ്റർ പോസ്റ്റ്.

മുഹമ്മദ് സുബൈറിനെതിരെ 153 എ, 295 എ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് ഡല്‍ഹി പൊലീസിന്‍റെ സൈബര്‍ ക്രൈം ഡിസിപി കെ.പി.എസ് മല്‍ഹോത്ര ഇന്നലെ വ്യക്തമാക്കിയിരുന്നു. മറ്റൊരു കേസിൽ ചോദ്യം ചെയ്യലിനായി ഡൽഹിയിലേക്ക് വിളിച്ചുവരുത്തിയാണ് സുബൈറിനെ അറസ്റ്റ് ചെയ്‌തതെന്ന് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ പ്രതീക് സിൻഹ ട്വീറ്റ് ചെയ്‌തു. അറസ്റ്റിനെതിരെ കോടതിയില്‍ നിന്ന് പരിരക്ഷ നേടിയിരുന്നുവെന്നും എന്നാൽ പ്രത്യേകിച്ച് അറിയിപ്പൊന്നും കൂടാതെ പുതിയ കേസിൽ സുബൈറിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും സിന്‍ഹ വ്യക്തമാക്കി. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും എഫ്‌ഐആറിന്‍റെ പകര്‍പ്പ് നല്‍കുന്നില്ലെന്നും സിന്‍ഹ പറഞ്ഞു.

Also read: മുഹമ്മദ് സുബൈർ റിമാൻഡിൽ: ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്

For All Latest Updates

ABOUT THE AUTHOR

...view details