കേരളം

kerala

ETV Bharat / international

പ്രായം നാല് വയസില്‍ താഴെയാണോ?; ജോലിക്ക് ആളെ ആവശ്യമുണ്ട് - വൃദ്ധസദനം

ഇഷ്‌ടമുള്ള സമയത്ത് വരാം, ഭക്ഷണവും ഉറക്കവും അവര്‍ക്ക് തന്നെ തീരുമാനിക്കാം, നാല് വയസില്‍ താഴെയുള്ളവര്‍ക്കായി ഒരുഗ്രന്‍ ജോലി. വിശദാംശങ്ങള്‍ ഇതാ

Job Vacancies  Job Vacancies for children  children age under 4 years  details are here  ജോലിക്ക് ആളെ ആവശ്യമുണ്ട്  പ്രായം നാല് വയസില്‍ താഴെ  ഇഷ്‌ടമുള്ള സമയത്ത് വരാം  ഒരുഗ്രന്‍ ജോലി  ടോകിയോ  ജപ്പാന്‍  Tokyo News  കുട്ടികള്‍  നഴ്സിംഗ് ഹോം  പ്രായമായവര്‍  ജോലി  വൃദ്ധസദനം  ജീവനക്കാര്‍
പ്രായം നാല് വയസില്‍ താഴെയാണോ?; ജോലിക്ക് ആളെ ആവശ്യമുണ്ട്

By

Published : Aug 31, 2022, 7:46 PM IST

ടോക്കിയോ (ജപ്പാന്‍): കയ്യില്‍ നിറയെ ബിരുദമുള്ളവര്‍ ജോലിയില്ലാതെ അലയുമ്പോള്‍ കുട്ടികള്‍ക്കൊക്കെ എന്ത് ജോലി ലഭിക്കാനാണ് എന്ന് ചിന്തിക്കാന്‍ വരട്ടെ. നാല് വയസും അതിന് താഴെയുള്ള കുട്ടികള്‍ക്കുമായി ഇതാ ഒരുഗ്രന്‍ ജോലി. ഇഷ്‌ടമുള്ള സമയത്ത് വരാം, ഭക്ഷണവും ഉറക്കവും അവര്‍ക്ക് തന്നെ തീരുമാനിക്കാം. മാത്രമല്ല, നല്ല ശമ്പളവും ലഭിക്കും.

ജപ്പാനിലെ കിറ്റാക്യുഷുവിലുള്ള ഒരു നഴ്‌സിങ് ഹോമാണ് ജോലി മുന്നോട്ടുവെക്കുന്നത്. ജോലി ഇത്രമാത്രം, നഴ്‌സിങ് ഹോമിലെ അന്തേവാസികളോട് കൂട്ടാവുക, അവരുടെ മുഖത്ത് സന്തോഷം പരത്തുക. പെണ്‍കുട്ടികളെയാണ് പ്രധാനമായും പരിഗണിക്കുന്നത്. ഒരൊറ്റ മാനദണ്ഡം മാത്രം ജോലിക്കാര്‍ നാല് വയസില്‍ കുറവ് പ്രായമുള്ളവരായിരിക്കണം. ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് കരാറും ഒപ്പിടേണ്ടതുണ്ട്. ഇവർക്ക് ഇഷ്‌ടമുള്ള സമയത്ത് നഴ്‌സിങ് ഹോമില്‍ വരാമെന്നും, വിശപ്പോ ഉറക്കമോ തോന്നിയാൽ അവരുടെ മാനസികാവസ്ഥ അനുസരിച്ച് വിശ്രമിക്കാമെന്ന് ഈ കരാറില്‍ വ്യക്തമാക്കുന്നുമുണ്ട്.

80 വയസ് പിന്നിട്ട 100 വയോധികർ വരെ തങ്ങളുടെ അന്തേവാസികളായുണ്ടെന്ന് നഴ്‌സിങ് ഹോം ഉടമ പറഞ്ഞു. നിലവില്‍ ഇതുവരെ 30 കുട്ടികളെ ഈ കരാർ പ്രകാരം നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രായമായവരുടെ മുഖത്ത് ചിരിപരത്തലാണ് ഇതിലൂടെ ശ്രമിക്കുന്നതെന്ന് അറിയിച്ച അദ്ദേഹം ഈ ജോലിയില്‍ ഷിഫ്‌റ്റുകളൊന്നുമില്ലെന്നും തമാശരൂപേണ വ്യക്തമാക്കി.

അതേസമയം, പ്രായമായവര്‍ക്കിടയിലൂടെ വൃദ്ധസദനം മുഴുവൻ കറങ്ങുകയാണ് തങ്ങളുടെ ജോലിയെന്ന് 'കുഞ്ഞ് ജീവനക്കാര്‍' അറിയിച്ചു. ശമ്പളത്തിന് പുറമെ ഡയപ്പറും പാൽപ്പൊടിയും നൽകാറുണ്ടെന്നുള്ള സന്തോഷവും ഇവര്‍ പങ്കുവച്ചു. പ്രായമുള്ളവരെ സംബന്ധിച്ച് ഈ ഉദ്യമം വലിയ സന്തോഷവും, പേരക്കിടാങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കാൻ കഴിയുന്ന സൗഭാഗ്യമായുമാണ് വിലയിരുത്തപ്പെടുന്നത്.

ABOUT THE AUTHOR

...view details