കേരളം

kerala

ETV Bharat / international

Tokyo Airport Issue | യാത്ര വിമാനങ്ങൾ പരസ്‌പരം ഉരസി; ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിന്‍റെ റൺവേ അടച്ചു

ഹനേഡയിലെ റൺവേയിൽ രണ്ട് യാത്രവിമാനങ്ങൾ പരസ്‌പരം ഉരസി. പരിക്കുകളില്ല. താത്കാലികമായി റൺവേ അടച്ചുവെന്ന് ജാപ്പനീസ് മാധ്യമങ്ങൾ.

Runway closed  Haneda airport  Haneda  Tokyos Haneda airport  Tokyo airport  jets accidentally contact each other  Tokyo  Tokyo Haneda  Thai Airways International jet  Eva Airways plane  ഹനേഡ  യാത്ര വിമാനങ്ങൾ പരസ്‌പരം ഉരസി  ജെറ്റുകൾ പരസ്‌പരം ഉരസി  റൺവേ  റൺവേ അടച്ചു  വിമാനങ്ങൾ തമ്മിൽ ഉരസി  വിമാനങ്ങൾ ഉരസി വിമാനത്താവളത്തിലെ റൺവേ അടച്ചു  ഇവാ എയർവേയ്‌സ് വിമാനം  തായ് എയർവേയ്‌സ് ഇന്‍റർനാഷണൽ ജെറ്റ്  ജെറ്റ്  ഹനേഡ വിമാനത്താവളം  ടോക്കിയോ ഹനേഡ  ടോക്കിയോ വിമാനത്താവളം
വിമാനം

By

Published : Jun 10, 2023, 11:05 AM IST

Updated : Jun 10, 2023, 2:21 PM IST

ടോക്കിയോ (ജപ്പാൻ) : ടോക്കിയോയിലെ പ്രധാന വിമാനത്താവളമായ ഹനേഡയിലെ റൺവേയിൽ വച്ച് രണ്ട് യാത്ര വിമാനങ്ങൾ പരസ്‌പരം ഉരസിയതായി റിപ്പോർട്ട്. ബാങ്കോക്കിലേക്ക് പോകുകയായിരുന്ന തായ് എയർവേയ്‌സ് ഇന്‍റർനാഷണൽ ജെറ്റ് (Thai Airways International jet), തായ്‌പേയിലേക്കുള്ള ഇവാ എയർവേയ്‌സ് വിമാനവുമായി (Eva Airways plane) ഹനേഡ വിമാനത്താവളത്തിൽ (Haneda airport) വച്ച് ഉരസുകയായിരുന്നു. തുടർന്ന് റൺവേ അടച്ചതായി ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. അപകട കാരണം വ്യക്തമല്ല. സംഭവത്തെ തുടർന്ന് ചില വിമാനങ്ങൾ വൈകി. വിമാനങ്ങളിലൊന്നിന്‍റെ ഒരു ചിറകിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് സൂചന. എയർലൈനുകളും വിമാനത്താവളവും ജപ്പാനിലെ ഗതാഗത മന്ത്രാലയവും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

വിമാനത്താവളത്തിൽ സാങ്കേതിക തകരാർ, റൺവേ അടച്ചിട്ടു :ഇക്കഴിഞ്ഞ മെയില്‍ മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന്‍റെ റൺവേയിൽ സാങ്കേതിക തകരാർ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. രണ്ട് മണിക്കൂറോളമാണ് സാങ്കേതിക തകരാറിനെ തുടർന്ന് വിമാനത്താവളത്തിന്‍റെ റൺവേ അടച്ചിട്ടത്. തുടർന്ന് മംഗളൂരുവിൽ ഇറങ്ങേണ്ട വിമാനം വഴിതിരിച്ചുവിട്ടു. മുംബൈയിൽ നിന്നുള്ള ഇൻഡിഗോ വിമാനമായ 6E5188 കണ്ണൂർ വിമാനത്താവളത്തിൽ ലാന്‍ഡ് ചെയ്യുകയായിരുന്നു.

മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ സാങ്കേതിക തകരാർ മൂലം വൈദ്യുതി മുടങ്ങി. തുടര്‍ന്ന് റൺവേയിലെ ലൈറ്റുകൾ കത്തിയിരുന്നില്ല. ഇതോടെ എടിസിയുടെ നിർദേശ പ്രകാരം വിമാനം കണ്ണൂരില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. പിന്നീട് തകരാര്‍ പരിഹരിച്ചു.

സാങ്കേതിക തകരാർ പരിഹരിക്കുന്നതുവരെ മംഗളൂരു വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ലാൻഡിങ്ങും ടേക്ക് ഓഫും നിർത്തിവക്കുകയും ചെയ്‌തു. തകരാറിനെ തുടര്‍ന്ന് ചെന്നൈയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നുമുള്ള വിമാനങ്ങളുടെ ലാന്‍ഡിങും ബഹ്‌റൈനിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ ഐഎക്‌സ് 789 വിമാനവും വൈകിയിരുന്നു. തുടർന്ന് എഞ്ചിനിയർമാരുടെ സംഘം റൺവേയിലെ ലൈറ്റിങ് പുനഃസ്ഥാപിച്ചു. പിന്നാലെ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു.

More read :വിമാനത്താവളത്തില്‍ സാങ്കേതിക തകരാര്‍, റണ്‍വേയില്‍ ലൈറ്റില്ല; മംഗളൂരുവില്‍ ഇറങ്ങേണ്ട വിമാനം കണ്ണൂരില്‍ ലാന്‍ഡ് ചെയ്‌തു

റൺവേയിൽ കുരുങ്ങി ഇന്ത്യന്‍ വ്യോമസേന വിമാനം : ഇന്ത്യന്‍ വ്യോമസേന വിമാനം സാങ്കേതിക തകരാറുകളെ തുടർന്ന് കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിലുള്ള ലേ വിമാനത്താവളത്തിലെ റണ്‍വേയില്‍ കുരുങ്ങിയിരുന്നു. ഇതോടെ മറ്റ് വിമാനങ്ങള്‍ റദ്ദാക്കേണ്ടിവന്നു. എയര്‍ഫോഴ്‌സിന്‍റെ സി17 ഗ്ലോബ്‌മാസ്‌റ്റര്‍ ട്രാന്‍സ്‌പോര്‍ട്ട് വിമാനമാണ് റൺവേയിൽ നിന്നുപോയത്.

തുടർന്ന് സ്വകാര്യ കമ്പനികളുടെ മറ്റ് വിമാനങ്ങള്‍ക്ക് പറന്നുയരാനോ ഇറങ്ങാനോ കഴിഞ്ഞില്ല. മെയ് 16 ചൊവ്വാഴ്‌ചയായിരുന്നു സംഭവം. തുടർന്ന് മെയ് 17 രാവിലെ വരെ സർവീസുകൾ നിർത്തിവയ്‌ക്കാൻ എല്ലാ സ്വകാര്യ വിമാനക്കമ്പനികൾക്കും നിർദേശം നൽകി. ലേ വിമാനത്താവളത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ഡൽഹിയിൽ നിന്ന് ലേയിലേക്കുള്ള വിമാനം ഡൽഹിയിലേക്ക് തന്നെ മടങ്ങിയെന്ന് വിമാനക്കമ്പനിയായ വിസ്‌ത്രയും ട്വിറ്ററില്‍ അറിയിച്ചിരുന്നു. എയർ ഇന്ത്യയും അവരുടെ ഒരു വിമാനം റദ്ദാക്കുകയും മറ്റൊന്ന് ശ്രീനഗറിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്‌തിരുന്നു. ഇൻഡിഗോ ലേയിലേക്കുള്ള നാല് വിമാനങ്ങൾ റദ്ദാക്കുകയും ചെയ്‌തു.

More read :വ്യോമസേന വിമാനം റണ്‍വേയില്‍ കുരുങ്ങി; ലേ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി

Last Updated : Jun 10, 2023, 2:21 PM IST

ABOUT THE AUTHOR

...view details