കേരളം

kerala

ETV Bharat / international

Japan Earthquake: ജപ്പാനിലെ ഹോൺഷുവിൽ ഭൂചലനം; റിക്‌ടർ സ്‌കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി, ആളപായമില്ല - നാഷണൽ സെന്‍റർ ഫോർ സീസ്മോളജി

Honshu Earthquake: ഹോൺഷുവിൽ റിക്‌ടർ സ്‌കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ന് രാവിലെ ഏഴ് മണിയോടെ ഉണ്ടായതായി നാഷണൽ സെന്‍റർ ഫോർ സീസ്മോളജി റിപ്പോർട്ട്.

earthquake hits Southeast of Honshu  Japan Earthquake  Honshu Earthquake  Earthquake in Japan Honshu  ജപ്പാനിലെ ഹോൺഷുവിൽ ഭൂചലനം  ഭൂചലനം ജപ്പാൻ ഹോൺഷു  ജപ്പാനിൽ ഭൂമികുലുക്കം  ഭൂകമ്പം ജപ്പാൻ ഹോൺഷു  നാഷണൽ സെന്‍റർ ഫോർ സീസ്മോളജി  ജപ്പാനിലെ ഹോൺഷുവിന്‍റെ തെക്കുകിഴക്ക് ഭൂകമ്പം
Japan Earthquake

By ETV Bharat Kerala Team

Published : Oct 6, 2023, 9:14 AM IST

Updated : Oct 6, 2023, 1:40 PM IST

ടോക്കിയോ : ജപ്പാനിലെ ഹോൺഷുവിൽ റിക്‌ടർ സ്‌കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്. (Japan Earthquake). ഇന്ന് രാവിലെ 07:01നാണ് ഭൂകമ്പം ഉണ്ടായത്. ജപ്പാനിലെ ഹോൺഷുവിന്‍റെ തെക്കുകിഴക്കായി 62 കിലോമീറ്റർ ആഴത്തിൽ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. (Honshu Earthquake) ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല.

ജപ്പാനിലെ ഹോൺഷുവിന്‍റെ തെക്കുകിഴക്ക് ഇന്ന് രാവിലെ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (national center for seismology) എക്‌സിൽ കുറിച്ചു.

ഉത്തരകാശിയിൽ ഇന്നലെ അനുഭവപ്പെട്ട ഭൂചലനം (Earthquake in Uttarakhand): ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ (uttarkashi) ഇന്നലെ (ഒക്‌ടോബർ 5) റിക്‌ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (national center for seismology) അറിയിച്ചിരുന്നു (Earthquake In Uttarakhand). ഇന്നലെ പുലർച്ചെ 3:49 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്നും ഭൂകമ്പത്തിന്‍റെ ആഴം 5 കിലോമീറ്ററിൽ രേഖപ്പെടുത്തിയെന്നും എൻസിഎസ് വ്യക്തമാക്കി. കഴിഞ്ഞ 48 മണിക്കൂറിൽ സംസ്ഥാനത്ത് രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനമാണ് ഇത്.

Read more:Earthquake In Uttarakhand ഉത്തരാഖണ്ഡിൽ വീണ്ടും ഭൂചലനം; റിക്‌ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി

ആറ് രാജ്യങ്ങളിലുണ്ടായ ഭൂചലനം: ഇക്കഴിഞ്ഞ മാർച്ചിൽ ആറ് രാജ്യങ്ങളിൽ ഭൂചലനം റിപ്പോർട്ട് ചെയ്‌തിരുന്നു. 11 പേരാണ് ഭൂചലനത്തിൽ മരിച്ചത്. നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഇന്ത്യയടക്കമുള്ള ആറ് രാജ്യങ്ങളിലാണ് ഭൂചലനം ഉണ്ടായത്. പാകിസ്ഥാനിലും അഫ്‌ഗാനിസ്ഥാനിലുമായാണ് മരണം സംഭവിച്ചത്. റിക്‌ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത അനുഭവപ്പെട്ട ചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്‍റര്‍ ഫോർ സീസ്മോളജി (national center for seismology) അറിയിച്ചു.

ഇന്ത്യ, പാകിസ്ഥാന്‍, കസാഖിസ്ഥാന്‍, ഉസ്‌ബക്കിസ്ഥാന്‍, ചൈന, കാര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഭൂചലനം റിപ്പോർട്ട് ചെയ്‌തത്. അഫ്‌ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെന്‍റര്‍ ഫോർ സീസ്മോളജി വ്യക്തമാക്കി. ഇസ്‌ലാമാബാദ്, പെഷവാർ, ചർസദ്ദ, ലാഹോർ, റാവൽപിണ്ടി, ഗുജ്‌റൻവാല, ഗുജറാത്ത്, സിയാൽകോട്ട്, കോട് മോമിൻ, മധ് രഞ്ജ, ചക്‌വാൾ, കോഹട്ട്, ഗിൽജിത്-ബാൾട്ടിസ്ഥാൻ എന്നീ മേഖലകളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

ഭൂചലനത്തെ തുടർന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങൾ ആശങ്കാകുലരായി. ജാമിയ നഗർ, കൽക്കാജി, ഷഹ്ദാര എന്നിവിടങ്ങളിലെ കെട്ടിടങ്ങളില്‍ വിള്ളലുകൾ ഉണ്ടായി. അഗ്നിശമന സേന, ദുരന്ത നിവാരണ അതോറിറ്റി എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്‌തിരുന്നു. ഭൂചലനം അനുഭവപ്പെട്ടതോടെ ആളുകൾ വീടുനുള്ളില്‍ നിന്ന് തുറസായ സ്ഥലങ്ങളിലേക്ക് മാറി. ജാമിയ നഗർ, കൽക്കാജി, ഷഹ്ദാര എന്നിവിടങ്ങളിലെ നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വിള്ളൽ വീണു.

Read more:6 രാജ്യങ്ങളില്‍ ഭൂചലനം: 11 പേര്‍ മരിച്ചു, നൂറിലധികം പേര്‍ക്ക് പരിക്ക്

Last Updated : Oct 6, 2023, 1:40 PM IST

ABOUT THE AUTHOR

...view details