ടോക്കിയോ : ജപ്പാനിലുണ്ടായ ഭൂകമ്പത്തില്‍ മരണം 57ആയി. തിങ്കളാഴ്‌ച ഉണ്ടായ ഭൂകമ്പം റിക്‌ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയിരുന്നു (Japan earh quake). ഷിക്കാവയിലെ നോട്ട ഉപദ്വീപിലാണ് ഭൂകമ്പം ഉണ്ടായത്. നിരവധി കെട്ടിടങ്ങളാണ് ഭൂകമ്പത്തില്‍ തകര്‍ന്നത്.
കിഴക്കന്‍ റഷ്യന്‍ തീരം വരെ 0സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് 24 മണിക്കൂര്‍ നേരത്തേക്ക് നോട്ടോയിലേക്ക് ആര്‍ക്കും പ്രവേശനം ഉണ്ടായിരുന്നില്ല. റോഡുകള്‍ തകര്‍ന്നിരിക്കുന്നതിനാല്‍ മേഖലയില്‍ ഗതാഗതം പാടേ തകര്‍ന്നിരിക്കുകയാണ്.
ഭൗമ, ജല വ്യോമഗതാഗതങ്ങള്‍ പുനഃസ്ഥാപിക്കേണ്ടതുണ്ടെന്നും ദുരന്തനിവാരണ യോഗത്തിന് ശേഷം പ്രധാനമന്ത്രി ഫുമിയോ കിഷിദ പറഞ്ഞു. ഭൂകമ്പ ബാധിതര്‍ക്ക് ആവശ്യമായ വസ്‌തുക്കളും മറ്റും എത്തിച്ചതായും കിഷിദ വ്യക്തമാക്കി. പ്രദേശത്ത് തങ്ങള്‍ വ്യോമനിരീക്ഷണം നടത്തിയെന്നും ധാരാളം റോഡുകള്‍ തകര്‍ന്നിട്ടുണ്ടെന്നും മരങ്ങളും മറ്റും കടപുഴകിയിട്ടുണ്ടെന്നും വന്‍തോതില്‍ മണ്ണിടിച്ചിലുണ്ടായെന്നും പ്രധാനമന്ത്രി വ്യക്തമാക്കി (Death toll rises).