ബെയ്‌റൂത്ത്:സിറിയയുടെ തലസ്ഥാനമായ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ മിസൈൽ ആക്രമണം നടത്തി ഇസ്രായേൽ. സംഭവത്തിൽ രണ്ട് സിറിയൻ സൈനികർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്ക്. കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് വിമാനത്താവളത്തിന്‍റെ പ്രവർത്തനം നിലച്ചു. ഏഴ് മാസത്തിനിടെ ദമാസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.
ജൂൺ 10നും ദമാസ്‌കസ് അന്താരാഷാട്ര വിമാനത്താവളത്തിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയിരുന്നു. ഇത് വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങൾക്കും റൺവേകൾക്കും കാര്യമായ കേടുപാടുകൾ വരുത്തി. തുടർന്ന് രണ്ടാഴ്‌ച വിമാനത്താവളം സർവീസ് നിർത്തിവയ്‌ക്കുകയും അറ്റകുറ്റപ്പണികൾക്ക് ശേഷം തുറന്നുപ്രവർത്തിക്കുകയും ചെയ്‌തു.