ജെറുസലേം:ഗാസ മുനമ്പില്‍ ഹമാസിനെതിരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണം തുടങ്ങിയതേയുള്ളൂവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേലിലേക്കുള്ള ഹമാസിന്‍റെ കടന്നുകയറ്റത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള കനത്ത ആക്രമണങ്ങള്‍ തുടരുന്നതിനിടെയാണ് ദേശീയ ടെലിവിഷന്‍ പ്രസംഗത്തിലൂടെ പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇരുരാജ്യങ്ങളും തമ്മിലുള്ള മൂന്നാം ദിവസ പോരാട്ടം തുടരുമ്പോഴും ഹമാസിനെതിരെയുള്ള ഇസ്രയേല്‍ വ്യോമാക്രമണം ശക്തമാണ് (Conflict Between Hamas And Israel).
''ഞങ്ങള്‍ ഹമാസിനെ ആക്രമിക്കാന്‍ തുടങ്ങിയിട്ടെയുള്ളൂ. വരാനിരിക്കുന്ന ദിവസങ്ങളില്‍ ഹമാസിനെതിരെ നടത്താനിരിക്കുന്ന ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങള്‍ തലമുറകളോളം നിലനില്‍ക്കും. ഇസ്രയേല്‍ യുദ്ധത്തിലാണ്. ഈ യുദ്ധം തങ്ങള്‍ ആഗ്രഹിച്ചതല്ല. തുടങ്ങി വച്ചതും തങ്ങളല്ല (Israel Hamas Attack Gaza Strip). ക്രൂരമായ രീതിയില്‍ യുദ്ധം തങ്ങളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുകയാണ് (Israel PM Benjamin Netanyahu).
യുദ്ധം ആരംഭിച്ചത് ഞങ്ങളല്ലെങ്കിലും അവസാനിപ്പിക്കുന്നത് ഇസ്രയേല്‍ ആകും. ഇസ്രയേലിനെതിരായ ആക്രമണം തെറ്റായിരുന്നുവെന്ന് ഹമാസിന് വ്യക്തമാകുമെന്നും'' പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ''ഒരിക്കല്‍ യഹൂദ ജനത രാജ്യരഹിതരായിരുന്നു. പ്രതിരോധമില്ലാത്തവരായിരുന്നു. എന്നാല്‍ ഇനി അങ്ങനെയല്ല. ചെറുപ്പക്കാരായ നിരവധി പേരെ ഹമാസ് കൂട്ടക്കൊല നടത്തി. സ്‌ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടു പോയി (Israel PM Benjamin Netanyahu About Hamas Attack).
കുട്ടികളെ അടക്കം ഹമാസ് നിഷ്‌കരുണം കൊലപ്പെടുത്തിയെന്നും'' പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഹമാസിനെ പരാജയപ്പെടുത്താന്‍ ഇസ്രയേലിന് വേണ്ട മുഴുവന്‍ പിന്തുണയും നല്‍കണമെന്ന് ലോകരാജ്യങ്ങളോട് നെതന്യാഹു ആവശ്യപ്പെട്ടു.