റാമല്ല: അധിനിവേശ വെസ്‌റ്റ്ബാങ്കില്‍ ഇസ്രയേലി സായുധ സേനയുടെ ആക്രമണത്തില്‍ പലസ്തീൻ യുവാവിന് ദാരുണാന്ത്യം. 35ലധികം പലസ്‌തീനകള്‍ക്ക് പരിക്കേറ്റു. വടക്കന്‍ വെസ്‌റ്റ്ബാങ്ക് നഗരമായ നബ്‌ലുസില്‍ നടന്ന വെടി വയ്പ്പിലാണ് വസീം ഖലീഫ(18) കൊല്ലപ്പെട്ടെന്ന് പലസ്‌തീനിയന്‍ റെഡ്‌ക്രസന്‍റ് എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു.
വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ പലസ്‌തീൻ യുവാവ് കൊല്ലപ്പെട്ടു - ഇസ്രയേല്‍ ആക്രമണം
ഈജിപ്റ്റിന്‍റെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും ഇസ്രയേല്‍ ആക്രമണം അവസാനിപ്പക്കാൻ തയ്യാറായിട്ടില്ല
ഈജിപ്റ്റിന്‍റെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും ഇസ്രയേല്‍ ആക്രമണം അവസാനിപ്പക്കാൻ തയ്യാറായിട്ടില്ല. വെസ്റ്റ്ബാങ്കില്‍ ഓരോ ദിവസവും സൈന്യം ആക്രമണം കടുപ്പിക്കുകയാണ്. പരിശോധനയെന്ന പേരില്‍ തദ്ദേശ വാസികളുടെ വീടുകളില്‍ ഇസ്രയേല്‍ സൈന്യം കടന്നുകയറാൻ ശ്രമിക്കുന്നത് പലസ്തീനികള്‍ പ്രതിരോധിക്കുന്നതാണ് സംഘര്‍ഷത്തിലേക്ക് നയിക്കുന്നത്. പലസ്തീനികള്‍ കല്ലുകള്‍ കൊണ്ടാണ് സൈന്യത്തെ നേരിടുന്നത്. എന്നാല്‍ തിരിച്ച് പലസ്തീനികളെ വെടിവച്ചാണ് സൈന്യം മറുപടി നല്‍കുന്നതെന്ന് അന്താരാഷ്ട്ര വാര്‍ത്ത ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നു.
1967ലെ മിഡ്‌ഈസ്‌റ്റ് യുദ്ധത്തിലാണ് ഇസ്രയേല്‍ വെസ്‌റ്റ്‌ബാങ്ക് പിടിച്ചെടുക്കുന്നത്. അതിന് ശേഷം നിരവധി ജൂത സെറ്റില്‍മെന്‍റുകള്‍ ഇസ്രയേല്‍ വെസ്‌റ്റ്‌ബാങ്കില്‍ സ്ഥാപിച്ചു. ഇവിടങ്ങളില്‍ ഇപ്പോള്‍ 5,00,000 ജൂതന്‍മാര്‍ താമസിക്കുന്നുണ്ട്. ഭാവിയില്‍ രൂപികരിക്കുന്ന പലസ്‌തീന്‍ രാജ്യത്തിന്‍റെ പ്രധാനഭാഗമായാണ് വെസ്‌റ്റ്‌ബാങ്കിനെ പലസ്‌തീനികള്‍ കാണുന്നത്. ഇസ്രയേലിന്‍റെ സൈനിക ഭരണത്തില്‍ 30ലക്ഷത്തോളം വരുന്ന പലസ്‌തീന്‍കാരാണ് വെസ്‌റ്റ്‌ബാങ്കില്‍ കഴിയുന്നത്. ഇസ്രയേലും പലസ്‌തീനും തമ്മില്‍ അവസാനമായി നടന്ന സമാധാന ചര്‍ച്ച പരാജയപ്പെട്ടിട്ട് ഒരു ദശാബ്‌ദം കഴിഞ്ഞു.