കേരളം

kerala

ETV Bharat / international

Israel Hamas War Updates : 17 ദിനം പിന്നിട്ട് ഇസ്രയേല്‍-പലസ്‌തീന്‍ യുദ്ധം; 6000 കടന്ന് മരണം; വ്യോമാക്രമണം തുടര്‍ന്ന് ഇസ്രയേല്‍ - ഗാസ

Hamas Israel Battle: ഇസ്രയേല്‍ ഹമാസ് പോരാട്ടം കനക്കുന്നു. ഇരുരാജ്യങ്ങളിലുമായി കൊല്ലപ്പെട്ടവരുടെ എണ്ണം കുതിച്ചുയരുന്നു. ഗാസയില്‍ നുഴഞ്ഞ് കയറിയ സൈനികനെ വധിച്ചതായി ഹമാസ്. ജോര്‍ദാന്‍ രാജാവുമായി ചര്‍ച്ച നടത്തി ഇന്ത്യന്‍ പ്രധാനമന്ത്രി. കരയുദ്ധം വൈകുന്നതിലൂടെ കൂടുതല്‍ ബന്ദികളെ മോചിതരാക്കാനാകുമെന്ന് യുഎസ്.

Israel Hamas Attack Updates  Israel Hamas Attack  Hamas Israel Battle  ഇസ്രയേല്‍ പലസ്‌തീന്‍ യുദ്ധം  6000 കടന്ന് മരണം  വ്യോമാക്രമണം തുടര്‍ന്ന് ഇസ്രയേല്‍  ഇസ്രയേല്‍ ഹമാസ് പോരാട്ടം  ഗാസ  ഇന്ത്യന്‍ പ്രധാന മന്ത്രി
Israel Hamas Attack Updates

By ETV Bharat Kerala Team

Published : Oct 23, 2023, 10:53 PM IST

ടെല്‍ അവീവ്: ഇസ്രയേല്‍-പലസ്‌തീന്‍ യുദ്ധം തുടരുന്ന 17ാം ദിവസം (ഒക്‌ടോബര്‍ 23) ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 5,087 ആയി ഉയര്‍ന്നു. മരിച്ചവരില്‍ 2,055 കുട്ടികളും 1,119 സ്‌ത്രീകളും ഉള്‍പ്പെടുന്നുവെന്ന് ഹമാസിന്‍റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിവിധ ആക്രമണങ്ങളിലായി 15,270 ലധികം പേര്‍ക്ക് പരിക്കേറ്റു. അതേസമയം ആക്രമണത്തെ തുടര്‍ന്ന് ഇസ്രയേലില്‍ കൊല്ലപ്പെട്ടത് 1400 ലധികം പേര്‍ (Israel-Palestine war).

ജനങ്ങള്‍ ഏറെ തിങ്ങിപ്പാര്‍ക്കുന്ന ഗാസയിലെ റെസിഡന്‍ഷ്യല്‍ മേഖലയായ ജബലിയയിലെ അഭയാര്‍ഥി ക്യാമ്പിലും ഗാസയിലെ അല്‍ഷിഫ, അല്‍ ഖുദ്ദ്‌സ് ആശുപത്രികള്‍ക്ക് നേരെയയും ഇസ്രയേല്‍ ബോംബ് ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തില്‍ നൂറു കണക്കിന് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. അതേസമയം ഗാസയിലേക്ക് നുഴഞ്ഞുകയറിയ ഇസ്രയേല്‍ സൈനികനെ കൊലപ്പെടുത്തിയതായി ഹമാസ് അറിയിച്ചു. ഖാന്‍ യൂനിസിന് കിഴക്ക് ഭാഗത്ത് വച്ചാണ് സൈനികനെ കൊലപ്പെടുത്തിയത്. ഇക്കാര്യം ഇസ്രയേലും സ്ഥിരീകരിച്ചു. മാത്രമല്ല മറ്റ് മൂന്ന് സൈനികര്‍ക്ക് കൂടി ഹമാസ് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നും ഇസ്രയേല്‍ പറഞ്ഞു. തെക്കന്‍ ഗാസയില്‍ നുഴഞ്ഞുകയറിയ ഇസ്രയേലി കവചിത സേനയെ നേരിട്ടതായും ഹമാസ് അറിയിച്ചു (Gaza death toll crosses 5,000).

ജോര്‍ദാന്‍ രാജാവുമായി ചര്‍ച്ച നടത്തി ഇന്ത്യന്‍ പ്രധാനമന്ത്രി: ഇസ്രയേല്‍ ഹമാസ് ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ജോര്‍ദാന്‍ രാജാവ് അബ്‌ദുല്ലയുമായി ഫോണില്‍ ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയിലെ സംഭവ വികാസങ്ങളെ കുറിച്ച് രാജാവുമായി ചര്‍ച്ച നടത്തിയെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. തീവ്രവാദം, അക്രമം, സാധാരണ പൗരന്മാരുടെ മരണം എന്നീ വിഷയങ്ങളില്‍ അദ്ദേഹം ആശങ്ക പങ്കുവച്ചു (Israeli airstrikes continue In Gaza).

ഇരുരാജ്യങ്ങളിലെയും ജനജീവിതം സാധാരണ ഗതിയിലേക്ക് കൊണ്ടുവരണമെന്നും മേഖലയില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇസ്രയേല്‍ ഗാസയില്‍ നടത്തിയ അക്രമത്തിന് പിന്നാലെയാണ് പ്രധാനമന്ത്രി ജോര്‍ദാന്‍ രാജാവുമായി സംഭാഷണം നടത്തിയത്. ഹമാസ് ബന്ദികളാക്കിയവരെ കുറിച്ച് കൂടുതല്‍ വിവരം ലഭിക്കാനാണ് തങ്ങള്‍ ഗാസയിലേക്ക് കടന്നതെന്നും ആക്രമണത്തിലൂടെ കൂടുതല്‍ ഹമാസുകാരെ വധിക്കാനായെന്നും ആക്രമണത്തിന് പിന്നാലെ ഇസ്രയേല്‍ പറഞ്ഞു.

കരയുദ്ധം വൈകുന്നതിലൂടെ കൂടുതല്‍ ബന്ദികളെ മോചിതരാക്കാനാകുമെന്ന് യുഎസ്: ഗാസയില്‍ കരയുദ്ധം ആരംഭിക്കാന്‍ വൈകുന്നത് ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാന്‍ സഹായകരമാകുമെന്ന് ഇസ്രയേല്‍ ഉദ്യോഗസ്ഥരോട് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍. ഒക്‌ടോബര്‍ ഏഴിനാണ് തെക്കന്‍ ഇസ്രയേലില്‍ നുഴഞ്ഞ് കയറി ഹമാസ് 200 ലധികം പേരെ ബന്ധികളാക്കിയത്. ബന്ദികളെ കണ്ടെത്താനും മോചിതരാക്കാനും വേണ്ടി ഇസ്രയേല്‍ കഠിന ശ്രമം നടത്തുകയാണ്. ഇതിനിടെ ഖത്തറിന്‍റെ ഇടപെടലിനെ തുടര്‍ന്ന് ഹമാസ് ബന്ദികളാക്കിയ രണ്ട് പേരെ മോചിപ്പിച്ചിരുന്നു. തടവുകാരായ ജൂഡിത്ത്, നതാലി റാനൻ എന്നിവരാണ് മോചിപ്പിക്കപ്പെട്ടത്.

ABOUT THE AUTHOR

...view details