ജെറുസലേം: ഇന്ത്യയിലുള്ള ഇസ്രയേല്‍ പൗരന്‍മാര്‍ക്ക് യാത്രാ മുന്നറിയിപ്പുമായി ഇസ്രയേല്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍. കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപമുണ്ടായ സ്ഫോടനം ഭീകരാക്രമണമാണെന്ന വിലയിരുത്തലിന്‍റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് (Alert on Israel citizens in India). ഇന്നലെ വൈകുന്നേരമാണ് ന്യൂഡല്‍ഹിയിലെ ചാണക്യപുരിയിലുള്ള ഇസ്രയേല്‍ നയതന്ത്രകാര്യാലയത്തിന് സമീപം പൊട്ടിത്തെറിയുണ്ടായത്(Israel Embassy in New Delhi blast).
സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല. എംബസിക്ക് വളരെ അടുത്ത് വൈകിട്ട് 5.48നായിരുന്നു പൊട്ടിത്തെറി ഉണ്ടായതെന്ന് നയതന്ത്രകാര്യാലയ വക്താവ് ഗുയ് നിര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് ഡല്‍ഹി പൊലീസും സുരക്ഷ സേനയും അന്വേഷണം തുടങ്ങിയിട്ടുണ്ട് (Yesterday's blast near Israel Embassy).
ആശങ്കകളെ തുടര്‍ന്ന് ഡല്‍ഹിയിലെ കാര്യാലയത്തിന്‍റെ എല്ലാപരിപാടികളും നിര്‍ത്തിവയ്ക്കാന്‍ ഇസ്രയേലി ദേശീയ സുരക്ഷാകൗണ്‍സില്‍ നിര്‍ദ്ദേശിച്ചു. ജനക്കൂട്ടമുള്ള സ്ഥലങ്ങളില്‍ പോകരുതെന്നും ഇസ്രയേല്‍ പൗരന്‍മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാളുകള്‍, ചന്തകള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകരുതെന്നാണ് പ്രത്യേകമായി നിര്‍ദ്ദേശിച്ചിട്ടുള്ളത്. പാശ്ചാത്യരും ജൂതന്‍മാരും ഇസ്രയേലികളും കൂടുതലുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ആക്രമണ സാധ്യതയുള്ളതായാണ് ഇസ്രയേലിന്‍റെ വിലയിരുത്തല്‍.
ഭക്ഷണ ശാലകള്‍, ഹോട്ടലുകള്‍, പബ്ബുകള്‍ എന്നിവിടങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്. വലിയ ജനക്കൂട്ടമുള്ള പരിപാടികളില്‍ പങ്കെടുക്കരുത്. സാമൂഹ്യമാധ്യമങ്ങളില്‍ വിവരങ്ങളോ ചിത്രങ്ങളോ അഭിപ്രായങ്ങളോ പോസ്റ്റ് ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. സന്ദര്‍ശിക്കുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ നല്‍കരുതെന്നും ഇസ്രയേല്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു.