കേരളം

kerala

ETV Bharat / international

ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ വീണ്ടും വ്യോമാക്രമണം; 50 മരണം, പ്രതികരിക്കാതെ ഇസ്രയേല്‍ - ഇസ്രയേല്‍ വ്യോമാക്രമണം

Israel Hamas Attack: ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം. കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു. പലസ്‌തീനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 8,525 ആയി. മരണ സഖ്യ ഇനിയും ഉയരും.

Israel Air Strike In Gaza Refugee Camp  അഭയാര്‍ത്ഥി ക്യാമ്പില്‍ വീണ്ടും വ്യോമാക്രമണം  പ്രതികരിക്കാതെ ഇസ്രയേല്‍  ഗാസയിലെ അഭയാര്‍ത്ഥി  ഇസ്രയേല്‍ വ്യോമാക്രമണം  Israel Hamas Attack
Israel Air Strike In Gaza Refugee Camp

By ETV Bharat Kerala Team

Published : Oct 31, 2023, 11:02 PM IST

ജെറുസലേം: ഹമാസ്- ഇസ്രയേല്‍ പോരാട്ടം 25 ദിനങ്ങള്‍ പിന്നിടുമ്പോള്‍ പലസ്‌തീനിനെതിരെ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. വടക്കന്‍ ഗാസയിലെ അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രയേലിന്‍റെ വ്യോമാക്രമണം. ഗാസ മുനമ്പിലെ അഭയാര്‍ഥി ക്യാമ്പിലാണ് സംഭവം (Israel Hamas Attack).

ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടതായി ഗാസ അധികൃതര്‍ അറിയിച്ചു. ഇതോടെ ഹമാസ് ഇസ്രയേല്‍ ആക്രമണത്തില്‍ പലസ്‌തീനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 8,525 ആയി. ആക്രമണത്തില്‍ പരിക്കേറ്റവരെ കുറിച്ചുള്ള കണക്കുകള്‍ പൂര്‍ണമായും ലഭ്യമായിട്ടില്ലെന്ന് ഇന്ത്യോനേഷ്യ ആശുപത്രി ഡയറക്‌ടര്‍ ജൻറല്‍ അതീഫ്‌ അല്‍ കഹ്‌ലത്ത് അറിയിച്ചു. അതേസമയം ആക്രമണത്തില്‍ 150 ലധികം പേര്‍ക്ക് പരിക്കേറ്റതായി ഗാസ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു (Gaza Refugee Camp Attack).

ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് ലഭിക്കുന്ന വിവരം. ആക്രമണത്തില്‍ ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇസ്രയേലില്‍ മരിച്ചത് 1400 പേര്‍: ഒക്‌ടോബര്‍ ഏഴിന് ഗാസ മുനമ്പില്‍ നിന്നാരംഭിച്ച ഹമാസ് ഇസ്രയേല്‍ യുദ്ധത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1400 ആണ്. ഇസ്രയേലിയര്‍ കൊല്ലപ്പെടുകയും 240 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്‌തതോടെയാണ് പലസ്‌തീനിന് മേലുള്ള ഇസ്രയേല്‍ രോഷം വ്യോമാക്രമണമായി തൊടുത്തു വിട്ടത്. യുദ്ധം കനത്തതോടെ 2.3 ദശലക്ഷം ജനങ്ങളാണ് ഗാസയിലെ സ്വന്തം നാടും വിടും വിട്ട് മറ്റിടങ്ങളിലേക്ക് ചേക്കേറിയത്. സ്‌ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടും പലസ്‌തീനിന് മേലുള്ള ഇസ്രയേലിന്‍റെ പകയെടുങ്ങിയിട്ടില്ല. ഇതിന് ഉദാഹരണമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ വെടി നിര്‍ത്തല്‍ നിരസിക്കല്‍ (Israel Air Strike In Gaza).

സംഘർഷങ്ങൾ വർധിക്കുന്നതിനെതിരെ നാറ്റോ മേധാവി:ഇറാനും ഹിസ്ബുള്ളയും അടക്കമുള്ല മറ്റ് ഗ്രൂപ്പുകളും നിലവിലുളള സാഹചര്യം ദുരുപയോഗം ചെയ്‌ത് മിഡിൽ ഈസ്‌റ്റിലെ സംഘർഷം വർധിപ്പിക്കരുതെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്‌റ്റോൾട്ടൻബെർഗ് ചൊവ്വാഴ്‌ച പറഞ്ഞു. ഈ യുദ്ധം ഒരു വലിയ പ്രാദേശിക സംഘട്ടനമായി മാറരുത് എന്നത് പ്രധാനമാണ്.

സംഘട്ടനത്തിന് ശാശ്വതവും സമാധാനപരവുമായ രാഷ്‌ട്രീയ പരിഹാരത്തിനായുള്ള പ്രവർത്തനം ഉപേക്ഷിക്കരുത്. ഏതാനും ദിവസങ്ങളായി നമ്മള്‍ കാണുന്ന കഷ്‌ടതകള്‍ അതാണ് നമ്മെ ഓര്‍മ്മിപ്പിക്കുന്നതെന്നും ജെൻസ് സ്‌റ്റോൾട്ടൻബെർഗ് പറഞ്ഞു. ഓസ്‌ലോയിൽ നടന്ന നോർഡിക് കൗൺസിലിന്‍റെ വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

also read:Israel rejects ceasefire in Gaza ഗാസയിൽ വെടിനിർത്തില്ലെന്ന് ഇസ്രയേൽ, ഗാസ ഇപ്പോൾ ഭൂമിയിലെ നരകമെന്ന് യുഎൻആർഡബ്ല്യുഎ

ABOUT THE AUTHOR

...view details