കേരളം

kerala

ETV Bharat / international

കേക്ക് പ്രേമികളെ ഇതിലേ........ഇന്ന് അന്താരാഷ്‌ട്ര കേക്ക് ദിനം.. ചില കേക്കുകൾ പരിചയപ്പെടാം - No Bake Lemon Cheesecake

നവംബർ 26 അന്താരാഷ്‌ട്ര കേക്ക് ദിനമാണ്. വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്ന കേക്കുകൾ ഇതാ..

International Cake Day  Cake Day  cake  കേക്ക്  അന്താരാഷ്‌ട്ര കേക്ക് ദിനം  കേക്ക് ദിനം  കേക്കുകൾ  ചോക്ലേറ്റ് പീനട്ട് ബട്ടർ കേക്ക്  പൗണ്ട് കേക്ക്  കോക്കനട്ട് ലെയേർഡ് കേക്ക്  നോ ബേക്ക് ലെമൺ ചീസ് കേക്ക്  കോഫി വാൽനട്ട് കേക്ക്  topping
കേക്ക് പ്രേമികളെ ഇതിലേ........ഇന്ന് അന്താരാഷ്‌ട്ര കേക്ക് ദിനം

By

Published : Nov 26, 2022, 2:20 PM IST

ക്രിസ്‌മസിന് മാത്രം കേക്ക് വാങ്ങുന്ന ചരിത്രത്തിൽ നിന്ന് നാം ഒത്തിരി മുൻപോട്ട് നടന്നിരിക്കുന്നു. കേക്കില്ലാതെ ഇന്ന് ഒരു ആഘോഷമില്ല. വിവാഹം, വാർഷികാഘോഷം, ഉത്സവം എന്നിങ്ങനെ ഏത് ആഘോഷമെടുത്താലും മധുരത്തിനും രുചിക്കും മണത്തിനും കേക്ക് തന്നെ മുൻപന്തിയിൽ. ആഘോഷങ്ങളെ പൂര്‍ണതയിലെത്തിക്കുന്നതിൽ കേക്കിന് വലിയ പങ്കാണുള്ളത്. അല്ലെങ്കിൽ തന്നെ വായിൽ അലിഞ്ഞിറങ്ങുന്ന മധുരത്തെ ഇഷ്‌ടപ്പെടാത്തവർ ആരാണ്.

നവംബർ 26 അന്താരാഷ്‌ട്ര കേക്ക് ദിനമാണ്. വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്ന ചില രൂചിയൂറും കേക്കുകളെ പരിചയപ്പെടാം.

ചോക്ലേറ്റ് പീനട്ട് ബട്ടർ കേക്ക്; ചോക്ലേറ്റിനൊപ്പം പീനട്ട് ബട്ടർ കൂടി ചേർത്ത് ബേക്ക് ചെയ്‌ത് ഏടുത്താൽ രുചിയില്‍ മാന്ത്രികത തീർക്കാം.

കോക്കനട്ട് ലെയേർഡ് കേക്ക്; കോക്കനട്ട് ബർഫി (നാളികേര ബർഫി) ഇഷ്‌ടപ്പെടുന്നവർക്ക് കോക്കനട്ട് ലെയേർഡ് കേക്കിനോട് പ്രത്യേക താല്‍പ്പര്യം ഉണ്ടാകും. കേക്ക് ഉണ്ടാക്കാനുള്ള ചേരുവകൾക്കൊപ്പം കോക്കനട്ട് കൂടി ചേർത്ത് കേക്ക് ഉണ്ടാക്കുക. ബേക്ക് ചെയ്‌ത് എടുത്ത കേക്ക് അലങ്കരിച്ച് (frosting) മനോഹരമാക്കാൻ മറക്കരുത്.

പൗണ്ട് കേക്ക്: രുചിയുടെ കാര്യത്തിൽ പ്രമുഖനാണ് പൗണ്ട് കേക്ക്. ബട്ടർ, പഞ്ചസാര, മുട്ട എന്നിവ മൈദയ്‌ക്കൊപ്പം ചേർത്ത് രുചിയൂറും പൗണ്ട് കേക്ക് ഉണ്ടാക്കിയെടുക്കാം.

നോ ബേക്ക് ലെമൺ ചീസ് കേക്ക്; ചീസ് കേക്കിൽ നാരങ്ങ ചേർത്താൽ ഒരു സിട്രസ് രുചി കിട്ടും. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന ഈ കേക്ക് ക്രീമിയും രുചികരവുമാണ്. ഈ കേക്കിൽ ഏത് ടോപ്പിങ് (topping) ചെയ്‌താലും അത് കേക്കിന്‍റെ രുചി കൂട്ടുന്നു.

കോഫി വാൽനട്ട് കേക്ക്;നിങ്ങളൊരു കോഫി പ്രേമിയാണെങ്കിൽ കോഫി കേക്കിൽ വാൽനട്ട് ഒന്ന് പരീക്ഷിച്ച് നോക്കൂ...

ABOUT THE AUTHOR

...view details