ബെയ്‌ജിങ് : ലോകത്തെ ആശങ്കയിലാഴ്‌ത്തി ചൈനയിലെ കുട്ടികള്‍ക്കിടയില്‍ ഇന്‍ഫ്ലുവന്‍സയ്‌ക്ക് സമാനമായ രോഗം പടര്‍ന്നുപിടിക്കുന്നു (influenza like illness outbreak among kids in China). നിലവിലെ സാഹചര്യത്തില്‍ ചൈനീസ് ഭരണകൂടത്തോട് ലോകാരോഗ്യ സംഘടന വിശദാംശങ്ങള്‍ തേടി. ആശുപത്രികളില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സ തേടുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായതായി ചൈനീസ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു (influenza like illness in China).
നേരത്തെ നവംബര്‍ 12ന് ദേശീയ ആരോഗ്യ കമ്മിഷന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍, രാജ്യത്ത് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ വര്‍ധിക്കുന്നതിലുള്ള ആശങ്ക അധികൃതര്‍ പങ്കുവച്ചിരുന്നു (New illness reported in China). കൊവിഡ് 19 നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതാകാം നിലവിലെ സാഹചര്യത്തിലേക്ക് നയിച്ചത് എന്ന സംശയവും ആരോഗ്യ കമ്മിഷന്‍ ഭാരവാഹികള്‍ പങ്കുവയ്‌ക്കുകയുണ്ടായി. പകര്‍ച്ച വ്യാധികളുടെ വ്യാപനം സംബന്ധിച്ച് ആഗോള തലത്തിലെ നിരീക്ഷണ സംവിധാനം പ്രൊമെഡ് (ProMed) ചൈനയിലെ നിലവിലെ രോഗത്തെ അണ്‍ഡയഗ്‌നോസ്‌ഡ് ന്യുമോണിയ (undiagnosed pneumonia in children) അഥവ നിര്‍ണയിക്കപ്പെടാത്ത ന്യുമോണിയ എന്നാണ് വിശേഷിപ്പിക്കുന്നത്.
കൊവിഡ് ലോകം കീഴടക്കുന്നതിന് വളരെ മുന്‍പ് തന്നെ SARs CoV 2നെ കുറിച്ച് പ്രൊമെഡ് മുന്നറിയിപ്പ് നല്‍കിയുന്നു എന്നത് ഈ സാഹചര്യത്തില്‍ ചേര്‍ത്ത് വായിക്കേണ്ടതാണ്. ചൈനീസ് മാധ്യമം തായ്‌വാനീസ് എഫ്‌ടിവി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് ബെയ്‌ജിങ്ങിലെയും ലിയോണിങ്ങിലെയും ആശുപത്രികളില്‍ ന്യുമോണിയ ബാധിച്ച് എത്തുന്ന കുട്ടികളുടെ എണ്ണം വളരെ കൂടുതലാണ്. എപ്പിഡെമിയോളജിസ്റ്റ് എറിക് ഫീഗല്‍ ഡിങ് അദ്ദേഹത്തിന്‍റെ എക്‌സ് ഹാന്‍ഡിലില്‍ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങളും നാട്ടുകാരുടെ പ്രതികരണവും പങ്കുവച്ചിട്ടുണ്ട്.