കേരളം

kerala

ETV Bharat / international

തെക്കൻ ഇന്തോനേഷ്യയിൽ ബോട്ടിന് തീപിടിച്ചു: 14 മരണം - കെഎം എക്‌സ്‌പ്രസ് കാന്തിക 77

240 പേരുമായി യാത്ര ചെയ്‌ത കെഎം എക്‌സ്‌പ്രസ് കാന്തിക 77നാണ് തീപിടിച്ചത്

indonesian passenger boat catches fire  passenger boat catches fire 14 died  international news  malayalam news  തെക്കൻ ഇന്തോനേഷ്യയിൽ ബോട്ടിന് തീപിടിച്ചു  ബോട്ടിന് തീപിടിച്ച് 14 മരണം  240 പേരുമായി പോയ യാത്രാ ബോട്ടിന് തീപിടിച്ചു  ഇന്തോനേഷ്യ ബോട്ടപകടം  അന്തരാഷ്‌ട്ര വാർത്തകൾ  മലയാളം വാർത്തകൾ  indonesian passenger boat accident  KM Express Cantika 77  കെഎം എക്‌സ്‌പ്രസ് കാന്തിക 77  boat carrying 240 people caught fire
തെക്കൻ ഇന്തോനേഷ്യയിൽ ബോട്ടിന് തീപിടിച്ചു: 14 മരണം

By

Published : Oct 25, 2022, 2:45 PM IST

ജക്കാർത്ത: തെക്കൻ ഇന്തോനേഷ്യയിൽ 240 പേരുമായി പോയ യാത്രാബോട്ടിന് തീപിടിച്ച് 14 പേർ മരിച്ചു. കിഴക്കൻ നുസ തെങ്കാര പ്രവിശ്യയിലെ കുപാംഗിൽ നിന്ന് കലബാഹിയിലേക്ക് പോവുകയായിരുന്ന കെഎം എക്‌സ്‌പ്രസ് കാന്തിക 77നാണ് തീപിടിച്ചത്. 230 യാത്രക്കാരും 10 ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നതെന്ന് അധികൃതർ പറഞ്ഞു.

കുപാങ് സെർച്ച് ആൻഡ് റെസ്‌ക്യൂ ഏജൻസിയിൽ നിന്നും സമീപത്തുണ്ടായിരുന്ന കപ്പലുകളിൽ നിന്നുമുള്ള രക്ഷാപ്രവർത്തകർ ചേർന്ന് 226 പേരെ രക്ഷപ്പെടുത്തി. തീപിടിത്തം ഉണ്ടാകാനുള്ള കാരണം അന്വേഷിച്ചുവരികയാണ്. 17,000-ത്തിലധികം ദ്വീപുകളുടെ ഒരു ദ്വീപസമൂഹമായ ഇന്തോനേഷ്യയിൽ ഫെറി, ബോട്ട് ദുരന്തങ്ങൾ സാധാരണമാണ്.

ABOUT THE AUTHOR

...view details