ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഹജ്ജ് ക്വാട്ട കൊവിഡ് മഹാമാരിക്ക് മുമ്പുണ്ടായിരുന്ന തരത്തില്‍ നിജപ്പെടുത്തിയതായി അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. സൗദി അറേബ്യയുമായുള്ള ഉഭയകക്ഷി കരാർ പ്രകാരം ഈ വർഷത്തെ ഇന്ത്യയുടെ ഹജ് ക്വാട്ട 1,75,025 ആയി നിജപ്പെടുത്തിയതായി സർക്കാർ വ്യക്തമാക്കി. മാത്രമല്ല ഹജ് ക്വാട്ട പുനഃസ്ഥാപിക്കുന്നതിനുള്ള അഭ്യർഥനകൾ ലഭിച്ചതിനെ തുടര്‍ന്ന് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹജ്ജ് കമ്മിറ്റികൾ ഉൾപ്പെടെയുള്ളവരുമായി മന്ത്രാലയം നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെന്നും ന്യൂനപക്ഷകാര്യ മന്ത്രി സ്‌മൃതി ഇറാനി സഭയില്‍ അറിയിച്ചു.
ഹജ്ജ് ക്വാട്ട 1,75,025 ആയി പുനഃസ്ഥാപിച്ചുവെന്ന് ലോക്‌സഭയില്‍ വ്യക്തമാക്കി സ്മൃതി ഇറാനി - ന്യൂഡല്‍ഹി
ഇന്ത്യയുടെ ഈ വര്‍ഷത്തെ ഹജ്ജ് ക്വാട്ട കൊവിഡ് മഹാമാരിക്ക് മുമ്പുണ്ടായിരുന്ന തരത്തില്‍ 1,75,025 ആയി പുനഃസ്ഥാപിച്ചുവെന്ന് ലോക്‌സഭയില്‍ വ്യക്തമാക്കി ന്യൂനപക്ഷകാര്യ മന്ത്രി സ്‌മൃതി ഇറാനി
ഹജ്ജ് ക്വാട്ട 1,75,025 ആയി പുനഃസ്ഥാപിച്ചുവെന്ന് ലോക്‌സഭയില്‍ വ്യക്തമാക്കി സ്മൃതി ഇറാനി
2023 ലെ ഹജ്ജിനായി സൗദി അറേബ്യയുമായി (കെഎസ്എ) വാർഷിക ഉഭയകക്ഷി കരാറിന് കീഴില്‍ വിഷയം പരിഗണിക്കപ്പെട്ടുവെന്നും കൊവിഡിന്‍റെ വെല്ലുവിളികള്‍ക്കിടയിലും രാജ്യത്തെ ഹജ്ജ് ക്വാട്ട 1,75,025 ആയി പുനഃസ്ഥാപിച്ചുവെന്നും ലോക്‌സഭയിലെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി അറിയിച്ചത്. അതേസമയം ക്വാട്ട പുനഃസ്ഥാപിച്ചത് വഴി സംസ്ഥാനത്തില്‍ നിന്നും കേന്ദ്ര ഭരണപ്രദേശത്ത് നിന്നും കൂടുതല്‍ തീര്‍ഥാടകര്‍ക്ക് ഹജ്ജിന് പോകാനാകും.