മുംബൈ:ദുബായില്‍ എത്തുന്ന ഇന്ത്യക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയായെന്ന് റിപ്പോര്‍ട്ട്. 2022 ജനുവരി മുതല്‍ ജൂൺ വരെയുള്ള കാലയളവിലെ കണക്കാണിത്. 8.58 ലക്ഷം പേരാണ് ജനുവരി മുതല്‍ ജൂണ്‍ അവസാനം വരെയുള്ള സമയത്ത് ദുബായിലേക്ക് പോയത്. 2021 ന്‍റെ ആദ്യ പകുതിയിൽ ഇന്ത്യയിൽ നിന്ന് 4.09 ലക്ഷത്തിലധികം ആളുകൾ ദുബായ് സന്ദർശിച്ചതായി ഡിഇടി ഡാറ്റ വ്യക്തമാക്കുന്നു.
എന്നാല്‍ 2022 ജനുവരി മുതൽ ജൂൺ വരെ 71.2 ലക്ഷം പേര്‍ കുറഞ്ഞ കാലയളവില്‍ സന്ദര്‍ശനത്തിന് മാത്രമായി ദുബായിലേക്ക് പോയി. സഞ്ചാരികളുടെ വളര്‍ച്ച ഇരു രാജ്യങ്ങള്‍ക്കും സാമ്പത്തികമായ നേട്ടം ഉണ്ടാക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. സന്ദര്‍ശകരുടെ ദ്രുതഗതിയിലുള്ള വർധന ദുബായിയെ ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലം എന്ന സ്ഥാനത്തിലേക്കും വളര്‍ത്തിയിട്ടുണ്ട്.