ടൊറന്‍റോ:കാനഡയിലുണ്ടായ വിമാനാപകടത്തിൽ രണ്ട് ഇന്ത്യൻ ട്രെയിനി പൈലറ്റുമാർ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലാണ് ചെറുവിമാനം തകർന്ന് അപകടമുണ്ടായത്. ഇരട്ട എഞ്ചിൻ ലൈറ്റ് എയർക്രാഫ്റ്റ് - പൈപ്പർ പിഎ -34 സെനെക (piper PA-34 Seneca), വാൻകൂവറിൽ നിന്ന് 100 കിലോമീറ്റർ കിഴക്ക് ചില്ലിവാക്ക് നഗരത്തിലെ പ്രാദേശിക വിമാനത്താവളത്തിന് സമീപം വെള്ളിയാഴ്‌ച തകർന്ന് വീഴുകയായിരുന്നു (2 Indian trainee pilots among 3 people killed in small plane crash in Canada).
വിമാനത്തിലുണ്ടായിരുന്ന പൈലറ്റും ട്രെയിനി പൈലറ്റുമാരും മരണപ്പെട്ടതായി റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസിൽ നിന്നുള്ള പീറ്റ് ഹീലിയെ ഉദ്ധരിച്ച് കനേഡിയൻ ബ്രോഡ് സ്റ്റിംഗ് കോർപ്പറേഷൻ (സിബിസി) റിപ്പോർട്ട് ചെയ്‌തു (Indian Trainee Pilots Killed in Plane Crash in Canada). അഭയ് ഗാദ്രു, 25 കാരനായ യാഷ് രാമുഗഡേ (Abhay Gadru and Yash Ramugade) എന്നിവരാണ് മരണപ്പെട്ട ഇന്ത്യൻ ട്രെയിനി പൈലറ്റുമാർ. മുംബൈ സ്വദേശിയാണ് മരിച്ച അഭയ് ഗാദ്രു.
പൈലറ്റ് പരിശീലനം പൂർത്തിയാക്കാൻ മൂന്ന് വർഷം മുമ്പാണ് ഗദ്രു കാനഡയിലേക്ക് മാറിയതെന്നും നവംബറിൽ ബിരുദം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹത്തിന്‍റെ ബന്ധു സ്‌ദ്രദ്ധ ട്രിസൽ ശനിയാഴ്‌ച മാധ്യമങ്ങളോട് പ്രതികരിച്ചു. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ താമസിക്കുന്ന ഗദ്രുവിന്‍റെ സഹോദരൻ ചിരാഗ് ഭൗതികാവശിഷ്‌ടങ്ങൾ ഇന്ത്യയിലെത്തിക്കാൻ ശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ. അതേസമയം മരണപ്പെട്ട മുംബൈ സ്വദേശി യാഷ് രാമുഗുഡെയുടെ കൂടുതൽ വിവരങ്ങൾ കനേഡിയൻ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടില്ല.