സിംഗപ്പൂര്‍:കൊവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് (Breaching Covid 19 Regulation In Singapore) സിംഗപ്പൂരില്‍ 64 കാരനായ ഇന്ത്യന്‍ വംശജന് തടവുശിക്ഷ (India Origin Sentenced To Jail In Singapore). തമിഴ്‌സെല്‍വം രാമയ്യ എന്നയാള്‍ക്കെതിരെയാണ് നടപടി. കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച ശേഷവും ഇയാള്‍ മാസ്‌ക് കൃത്യമായി ഉപയോഗിക്കാതെ സഹപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ നിന്നും ചുമയ്‌ക്കുകയും രോഗവ്യാപനമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്‌തിരുന്നു.
2021ലാണ് കേസിനാസ്‌പദമായ സംഭവം. ലിയോങ് ഹപ്പ് സിംഗപ്പൂരിൽ ക്ലീനറായി ജോലി ചെയ്‌തിരുന്നയാളാണ് തമിഴ്‌സെല്‍വം രാമയ്യ. 2021 ഒക്‌ടോബര്‍ 18ന് പുലര്‍ച്ചെ ജോലി സ്ഥലത്ത് എത്തിയ ഇയാള്‍ തനിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്ന് അസിസ്റ്റന്‍ഡ് മാനജരോട് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ, അസിസ്റ്റന്‍ഡ് മാനേജര്‍ തമിഴ്‌സെല്‍വത്തോട് ആന്‍റിജന്‍ പരിശോധനയ്‌ക്ക് വിധേയനാകാന്‍ ആവശ്യപ്പെട്ടു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സഹപ്രവര്‍ത്തകനാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ തമിഴ്‌സെല്‍വത്തിന് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു.
പരിശോധന ഫലം ലഭിച്ചതിന് പിന്നാലെ തമിഴ്‌സെല്‍വത്തോട് നാട്ടിലേക്ക് മടങ്ങാനുള്ള നിര്‍ദേശമായിരുന്നു അസിസ്റ്റന്‍ഡ് മാനേജര്‍ നല്‍കിയത്. എന്നാല്‍, ഇത് അവഗണിച്ച തമിഴ്‌സെല്‍വന്‍ കൊവിഡ് പോസിറ്റീവ് ആയതിന് പിന്നാലെ പരിശോധനാഫലം അറിയിക്കാന്‍ താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് നേരിട്ട് എത്തി. കൊവിഡ് പോസിറ്റീവായ വിവരം അറിയിക്കാതെ സ്ഥാപനത്തിലെ ഡ്രൈവറെയും കൂട്ടിയാണ് തമിഴ്‌സെല്‍വല്‍ കമ്പനിയിലേക്ക് എത്തിയത്.