ന്യൂഡല്‍ഹി:മാള്‍ട്ടയില്‍ നിന്നുള്ള ചരക്ക് കപ്പല്‍ അറബിക്കടലില്‍ നിന്നും ഹൈജാക്ക് ചെയ്യാനുള്ള ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ നാവികസേന (Indian Navy Warship And Aircraft Rescued Hijacked Vessel MV Ruen). കപ്പലില്‍ നിന്നുള്ള അപായ സൂചന ലഭിച്ചതിന് പിന്നാലെ നടത്തിയ ഇടപെടലിലൂടെയാണ് തട്ടിക്കൊണ്ട് പോകല്‍ ശ്രമത്തെ അവസരോചിതമായി ചെറുക്കാന്‍ ഇന്ത്യന്‍ നാവിക സേനയ്‌ക്ക് സാധിച്ചത്. മാള്‍ട്ടയില്‍ നിന്നും സൊമാലിയയിലേക്ക് 18 പേരുമായി സഞ്ചരിച്ചുകൊണ്ടിരുന്ന എംവി റൂയന്‍ (MV Ruen) എന്ന ചരക്ക് കപ്പലിന് നേരെ ആയിരുന്നു ഹൈജാക്ക് ശ്രമം ഉണ്ടായത് (Malta Cargo Ship MV Ruen Hijack Attempt).
ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ് (ഡിസംബര്‍ 14) ഹൈജാക്ക് ശ്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മാള്‍ട്ടയില്‍ നിന്നും സൊമാലിയന്‍ തീരത്തേക്ക് സഞ്ചരിച്ചുകൊണ്ടിരുന്ന കപ്പലില്‍ ആറ് അജ്ഞാതര്‍ കടന്നുകയറിയെന്നും കപ്പലിന്‍റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇവര്‍ ശ്രമിക്കുന്നുവെന്നുമുള്ള അപായ സന്ദേശമായിരുന്നു (MayDay Message) ഇന്ത്യന്‍ നാവിക സേനയ്‌ക്ക് ലഭിച്ചത്. ചരക്ക് കപ്പലില്‍ നിന്നുള്ള അപായ സന്ദേശം ലഭിച്ചതിന് പിന്നാലെ പട്രോളിങ്ങിനുണ്ടായിരുന്ന മാരിടൈം പട്രോളിങ് എയർക്രാഫ്റ്റും (Naval Maritime Patrol Aircraft) യുദ്ധക്കപ്പലും നാവികസേന എംവി റൂയന് അരികിലേക്ക് വഴിതിരിച്ച് വിടുകയായിരുന്നു.