വാഷിങ്ടൺ: ഭീകര സംഘടനകളുടെ പ്രവർത്തനം കണ്ടെത്തുന്നതിനും തടസപ്പെടുത്തുന്നതിനും ഇന്ത്യ കാര്യമായി ശ്രമിച്ചതായി യു എസ് ബ്യൂറോ ഓഫ് കൗണ്ടർ ടെററിസത്തിന്‍റെ 'കൺട്രി റിപ്പോർട്ട്സ് ഓൺ ടെററിസം 2021: ഇന്ത്യ'. റിപ്പോർട്ട് അനുസരിച്ച്, 2021-ൽ ജമ്മു കശ്‌മീർ (ജെ&കെ), വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, മധ്യ ഇന്ത്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളെ തീവ്രവാദം ബാധിച്ചു. ലഷ്‌കറെ ത്വയ്യിബ, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ, ഐഎസ്ഐഎസ്, അൽ ഖ്വയ്ദ, ജമാ അത്തുൽ മുജാഹിദ്ദീൻ, ജമാ അത്തുൽ മുജാഹിദ്ദീൻ ബംഗ്ലാദേശ് തുടങ്ങിയ ഭീകര സംഘടനകളാണ് ഇന്ത്യയിൽ സജീവമായി പ്രവർത്തിക്കുന്നത്.
കൺട്രി റിപ്പോർട്ടുകൾ ഓൺ ടെററിസം 2021: ഇന്ത്യ’ റിപ്പോർട്ട് പ്രകാരം ഇന്ത്യ യു എസ് തീവ്രവാദ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായുള്ള അഭ്യർഥനകളും യു എസിനുള്ള പ്രതികരണമായി ഭീഷണികൾ ലഘൂകരിക്കാനുള്ള ശ്രമങ്ങളും നടത്തുന്നു. ഭീകരരുടെ യാത്ര തടസപ്പെടുത്താനുള്ള കൂട്ടായ ശ്രമങ്ങൾ തുടരുകയും യു എസിന് മുന്നറിയിപ്പ് നൽകുകയും ചെയ്‌തു. റിപ്പോർട്ട് അനുസരിച്ച് 2021ൽ ജമ്മു കശ്‌മീർ (ജെ&കെ) വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ തീവ്രവാദം ബാധിച്ചിരുന്നു.
ലഷ്‌കറെ ത്വയ്യിബ, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ, ഐഎസ്ഐഎസ്, അൽ ഖ്വയ്‌ദ, ജമാത്തുൽ മുജാഹിദീൻ, ജമാ അത്തുൽ മുജാഹിദ്ദീൻ ബംഗ്ലാദേശ് തുടങ്ങിയ ഭീകര സംഘടനകളാണ് ഇന്ത്യയിൽ സജീവമായി പ്രവർത്തിക്കുന്നത്. 2021ൽ ഭീകരരുടെ തന്ത്രങ്ങളിൽ ഒരു മാറ്റം കണ്ടു. അവർ സാധാരണക്കാർക്ക് നേരെയുള്ള ആക്രമണത്തിലേക്കും ഐഇഡികളെ കൂടുതൽ ആശ്രയിക്കുന്നതിലേക്കും മാറി. വ്യോമസേന താവളത്തിൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള സ്ഫോടനാത്മക ആക്രമണം ഉൾപ്പെടെ നടത്തി.
2021 ഒക്‌ടോബറിൽ യു എസും ഇന്ത്യയും തീവ്രവാദ വിരുദ്ധ സംയുക്ത വർക്കിംഗ് ഗ്രൂപ്പിന്‍റെ 18-ാമത് മീറ്റിംഗ് നടത്തി. 2021 നവംബറിൽ, ഓസ്‌ട്രേലിയയും ജപ്പാനും ചേർന്ന് ഇന്ത്യ രണ്ടാം ക്വാഡ് ഭീകരവിരുദ്ധ ടേബ്‌ടോപ്പ് എക്‌സർസൈസിന് ആതിഥേയത്വം വഹിച്ചു. ഭീകരത അവസാനിപ്പിക്കാനുള്ള കൂട്ടായ ശ്രമങ്ങൾ ഇന്ത്യ തുടർന്നു.
2021ൽ ജമ്മു കശ്‌മീരിൽ 153 ഭീകരാക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. ആക്രമണത്തിൽ 45 സുരക്ഷ ഉദ്യോഗസ്ഥരും 36 സാധാരണക്കാരും 193 ഭീകരരും ഉൾപ്പെടെ 274 പേർ കൊല്ലപ്പെട്ടു. നവംബർ 1ന് മണിപ്പൂരിലെ പീപ്പിൾസ് ലിബറേഷൻ ആർമി ഓഫ് മണിപ്പൂരും നാഗാ പീപ്പിൾസ് ഫ്രണ്ടും ചേർന്ന് ഒരു ഇന്ത്യൻ ആർമി ഓഫിസറെയും ഭാര്യയെയും മകനെയും ഉൾപ്പെടെ 7 പേരെ കൊലപ്പെടുത്തിയിരുന്നു.