കേരളം

kerala

ETV Bharat / international

India Resumes Some Visa Services In canada കാനഡയിൽ പൗരന്മാർക്കുളള വിസ സേവനങ്ങൾ ഭാഗികമായി പുനരാരംഭിച്ച്‌ ഇന്ത്യ ; 4 വിസ സർവീസുകൾ നാളെ മുതൽ

Visa Services For canadian citizens : എൻട്രി വിസ, ബിസിനസ് വിസ, മെഡിക്കൽ വിസ, കോൺഫറൻസ് വിസ എന്നീ വിസ സേവനങ്ങളാണ് പുനരാരംഭിച്ചത്

India Resumes Visa Services canadian citizens  canadian citizens Visa Services  India Resumes Visa Services  India Canada issue  India Canada latest news  കാനഡയിൽ പൗരന്മാർക്കുളള വിസ സേവനങ്ങൾ പുനരാരംഭിച്ചു  4 വിസ സർവീസുകൾ നാളെ മുതൽ  ഖാലിസ്ഥാൻ വിഘടനവാദി കൊല്ലപ്പെട്ടു  കാനഡ ഇന്ത്യ ബന്ധം  കനേഡിയൻമാർക്കുള്ള വിസ സേവനങ്ങൾ
India Resumes Visa Services For Certain Categories canadian citizens

By ETV Bharat Kerala Team

Published : Oct 25, 2023, 11:04 PM IST

ന്യൂഡൽഹി :ഖലിസ്ഥാൻ വിഘടനവാദി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനു പിന്നാലെ കാനഡയിൽ പൗരന്മാർക്കുളള വിസ സേവനങ്ങൾ ഇന്ത്യ ഭാഗികമായി പുനരാരംഭിച്ചു. നാളെ (ഒക്‌ടോബര്‍ 26) മുതൽ വിസ സൗകര്യം പുഃനസ്ഥാപിക്കുമെന്നാണ് റിപ്പോർട്ട്. എൻട്രി വിസ, ബിസിനസ് വിസ, മെഡിക്കൽ വിസ, കോൺഫറൻസ് വിസ എന്നീ വിസ സേവനങ്ങൾ പുനരാരംഭിച്ചതായി ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രസ്‌താവനയിൽ പറഞ്ഞു (India Resumes Some Visa Services In canada).

കാനഡയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയിൽ പുരോഗതി കാണുകയാണെങ്കിൽ കനേഡിയൻമാർക്കുള്ള വിസ സേവനങ്ങൾ വളരെ വേഗം പുനരാരംഭിക്കാൻ ഇന്ത്യ നോക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഞായറാഴ്‌ച പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പുതിയ തീരുമാനം.

അതേസമയം ജൂണിൽ ബ്രിട്ടീഷ് കൊളംബിയയിൽ ഖാലിസ്ഥാനി വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതും ഇന്ത്യൻ ഏജന്‍റുമാരും തമ്മിൽ ബന്ധമുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ സെപ്റ്റംബർ 18-ന് ആരോപിച്ചതിനെത്തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായിരുന്നു.

തുടർന്ന് ദിവസങ്ങൾക്ക് ശേഷം കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിക്കുകയും ഇന്ത്യയിലെ നയതന്ത്ര സാന്നിധ്യം കുറയ്ക്കാൻ ന്യൂ ഡൽഹി ഒട്ടാവയോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

തുടർച്ചയായ ഭീഷണികൾക്കും തീവ്രവാദത്തിനും ഇടയിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് കാനഡയിൽ ജോലി ചെയ്യുന്നത് സുരക്ഷിതമല്ലാത്തതിനാലാണ് ഇന്ത്യ വിസ നൽകുന്നത് നിർത്തേണ്ടി വന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

നയതന്ത്ര ശക്തിയിലെ തുല്യതയെക്കുറിച്ചുള്ള ആശങ്കകൾ ന്യൂഡൽഹി അറിയിച്ചതിനെത്തുടർന്ന് കഴിഞ്ഞ ആഴ്‌ച കാനഡ ഇന്ത്യയിൽ നിന്ന് 41 നയതന്ത്രജ്ഞരെ പിൻവലിച്ചിരുന്നു. ചണ്ഡീഗഡ്, മുംബൈ, ബെംഗളൂരു കോൺസുലേറ്റുകളിലെ വിസ, കോൺസുലർ സേവനങ്ങളും ഒട്ടാവ നിർത്തിവെച്ചു.

അതേസമയം കാനഡയോട് കോൺസുലേറ്റുകളിലെ വിസ സർവ്വീസ് നിർത്തിവെക്കാൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും ദില്ലിയിലെ കാനഡ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണം കാനഡയിലെ ഇന്ത്യൻ ഉദ്യോഗസ്ഥരുടേതിന് തുല്യമാക്കാനാണ് ആവശ്യപ്പെട്ടതെന്നുമായിരുന്നു ഇന്ത്യയുടെ പ്രതികരണം. കോൺസുലാർ സർവ്വീസ് നിർത്തിവച്ചത് വഴി സാധാരണക്കാരെ വലയ്ക്കുന്നത് കാനഡയാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി.

ABOUT THE AUTHOR

...view details