ടൊറന്‍റോ:വളർന്നുവരുന്ന സാമ്പത്തിക ശക്തി ആയതിനാൽ ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത് വളരെ ഗൗരവതരമായാണ് കാനഡ കാണുന്നതെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ (Prime Minister Justin Trudeau). എന്നാൽ കനേഡിയൻ പൗരന്‍റെ കൊലപാതകത്തിൽ കൃത്യമായി അന്വേഷണം നടത്തുമെന്നും മുഴുവൻ വസ്‌തുതകൾ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ഇന്ത്യ കാനഡയുമായി സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ലോക വേദിയിൽ ഇന്ത്യയ്ക്ക് വർധിച്ച് വരുന്ന പ്രാധാന്യം കണക്കിലെടുത്ത് കാനഡയും സഖ്യകക്ഷികളും ക്രിയാത്മകമായും ഗൗരവത്തോടെയും ഇടപഴകുന്നത് വളരെ പ്രധാനമാണെന്നാണ് ഞാൻ കരുതുന്നത്'- മോൺട്രിയലിൽ ഒരു വാർത്ത സമ്മേളനത്തിൽ സംസാരിക്കവെ ട്രൂഡോ പറഞ്ഞു.
അതേസമയം, നിയമവാഴ്‌ചയുള്ള രാജ്യം എന്ന നിലയിൽ, കൊലപാതകത്തിന്‍റെ പൂർണമായ വസ്‌തുതകൾ തങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇന്ത്യ കാനഡയുമായി സഹകരിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിയമവാഴ്‌ചയെ ബഹുമാനിക്കുന്ന എല്ലാ രാജ്യങ്ങളും ഈ വിഷയം ഗൗരവമായി കാണേണ്ടതുണ്ടെന്നും ട്രൂഡോ അഭിപ്രായപ്പെട്ടു.
ഇക്കഴിഞ്ഞ ജൂൺ 18നാണ് ബ്രിട്ടീഷ് കൊളംബിയയിലെ സിഖ് സാംസ്‌കാരിക കേന്ദ്രത്തിന് പുറത്തുവച്ച് ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് തലവൻ ഹർദീപ് സിങ് നിജ്ജർ വെടിയേറ്റ് മരിച്ചത് (Killing of Hardeep Singh Nijjar). ഇന്ത്യ 2020-ൽ മോസ്‌റ്റ് വാണ്ടഡ് ടെററിസ്‌റ്റ് (കൊടും ഭീകരൻ) ആയി പ്രഖ്യാപിച്ചയാളാണ് ഹർദീപ് സിങ് നിജ്ജർ.
ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിങ് നിജ്ജറിനെ (Hardeep Singh Nijjar Murder) കനേഡിയൻ മണ്ണിൽ വച്ച് കൊലപ്പെടുത്തിയതിൽ ഇന്ത്യയുടെ ഏജന്‍റുമാർക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്‍റിൽ ആരോപണം ഉന്നയിച്ചിരുന്നു (Prime Minister Trudeau allegations). അതിനാൽ ഖലിസ്ഥാൻ ഭീകരന്‍റെ കൊലപാതകം ഇന്ത്യയും കാനഡയും തമ്മിലുളള അസ്വാരസ്യങ്ങളിലേക്ക് നയിച്ചു.
ഇന്ത്യയുമായുള്ള ബന്ധം പ്രധാനമെന്ന് കനേഡിയൻ പ്രതിരോധ മന്ത്രി: അതേസമയം, ഇന്ത്യയുമായുള്ള ബന്ധം പ്രധാനമാണെന്ന് കനേഡിയൻ പ്രതിരോധ മന്ത്രി ബില്‍ ബ്ലെയർ (Canada Defence Minister Bill Blair) പറഞ്ഞിരുന്നു. എന്നാൽ ഖലിസ്ഥാനി പ്രവർത്തകൻ ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തില്‍ അന്വേഷണം തുടരുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ആരോപണങ്ങളും അന്വേഷണവും തുടരുമ്പോഴും ഇന്ത്യയുമായുള്ള ബന്ധം തുടരണം എന്നാണ് ആഗ്രഹം എന്നും അത് വളരെ പ്രധാനമാണെന്നും ഇന്ത്യ-പസഫിക് തന്ത്രം പോലുള്ള പങ്കാളിത്തം തന്‍റെ രാജ്യം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
Also read:Canada Defence Minister Bill Blair ബന്ധം 'പ്രധാനം', ഖലിസ്ഥാനി ഭീകരന്‍റെ കൊലപാതകത്തില്‍ അന്വേഷണം തുടരുമെന്ന് കനേഡിയൻ പ്രതിരോധ മന്ത്രി
അതേസമയം, നിയമത്തെ സംരക്ഷിക്കാനും തങ്ങളുടെ പൗരന്മാരുടെ സംരക്ഷണം ഉറപ്പ് വരുത്താനും സമഗ്രമായ അന്വേഷണം നടത്തി വസ്‌തുതകൾ കണ്ടെത്താനും തങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also read:India Canada Diplomatic Issue : 'അന്ന് അച്ഛന്‍, ഇന്ന് മകന്‍'; തീക്കൊള്ളി കൊണ്ട് തലചൊറിയുന്ന കാനഡ ; ഈനാടു എഡിറ്റോറിയല്‍