കേരളം

kerala

ETV Bharat / international

ഇന്ത്യ - ഓസ്‌ട്രേലിയ നാവിക അഭ്യാസം സമാപിച്ചു, പങ്കെടുത്തത് ഇന്ത്യയുടെ യുദ്ധകപ്പലായ ഐഎന്‍എസ് സുമേധ - ഇന്ത്യന്‍ നാവിക സേന

ഇന്ത്യ - ഓസ്‌ട്രേലിയ നാവികസേനകൾ തമ്മിലുള്ള മാരിടൈം പാർട്‌ണർഷിപ്പ് അഭ്യാസം സമാപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ നാവിക ബന്ധവും പരസ്‌പര പ്രവർത്തനക്ഷമതയും പുനഃസ്ഥാപിക്കുവാനായിരുന്നു അഭ്യാസങ്ങള്‍ സംഘടിപ്പിച്ചത്.

India Australia conclude maritime exercise near Perth  india australia conclude maritime excercise concluded  india australia maritime excercise  india australia navy  indian navy  indian navy news today  indian navy maritime exercise  ഇന്ത്യ ഓസ്‌ട്രേലിയ നാവിക അഭ്യാസം സമാപിച്ചു  ഇന്ത്യയുടെ യുദ്ധകപ്പലായ ഐഎന്‍എസ് സുമേധ  ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ നാവിക ബന്ധവും പരസ്‌പര പ്രവർത്തനക്ഷമതയും പുനഃസ്ഥാപിക്കുവാനായിരുന്നു അഭ്യാസങ്ങള്‍ സംഘടിപ്പിച്ചത്  അഭ്യാസത്തിൽ എച്ച്‌എംഎസ് അൻസാക്കിനൊപ്പം ഐഎന്‍എസ് സുമേധ പങ്കെടുത്തു  ഐഎന്‍എസ് സുമേധ  ഇന്ത്യ ഓസ്‌ട്രേലിയ നാവിക സേന  ഇന്ത്യന്‍ നാവിക സേന ഏറ്റവും പുതിയ വാര്‍ത്ത  ഇന്ത്യന്‍ നാവിക സേന  നാവിക സേന
ഇന്ത്യ - ഓസ്‌ട്രേലിയ നാവിക അഭ്യാസം സമാപിച്ചു, പങ്കെടുത്തത് ഇന്ത്യയുടെ യുദ്ധകപ്പലായ ഐഎന്‍എസ് സുമേധ

By

Published : Aug 20, 2022, 4:44 PM IST

പെര്‍ത്ത് (ഓസ്‌ട്രേലിയ): ഇന്ത്യ - ഓസ്‌ട്രേലിയ നാവികസേനകൾ തമ്മിലുള്ള മാരിടൈം പാർട്‌ണർഷിപ്പ് അഭ്യാസം സമാപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ നാവിക ബന്ധവും പരസ്‌പര പ്രവർത്തനക്ഷമതയും പുനഃസ്ഥാപിക്കാനായിരുന്നു അഭ്യാസങ്ങള്‍ സംഘടിപ്പിച്ചത്. അഭ്യാസത്തിൽ എച്ച്‌എഎംഎസ് അൻസാക്കിനൊപ്പം ഐഎന്‍എസ് സുമേധ പങ്കെടുത്തു.

ഹെലികോപ്‌റ്ററുകളുടെ ക്രോസ് ഡെക്ക് ലാൻഡിങ്, ശത്രുക്കളെ നേരിടാനുള്ള തന്ത്രങ്ങള്‍, ഫെയര്‍വെല്‍ സ്റ്റീം പാസ്റ്റ് എന്നിവ ഉള്‍പ്പെടുത്തിയായിരുന്നു സമാപനം സംഘടിപ്പിച്ചത്. കൂടാതെ ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓസ്‌ട്രേലിയൻ ഡിഫൻസ് ഫോഴ്‌സ്‌ ഓഫിസർമാരുടെ സാന്നിധ്യത്തിൽ പതാക ഉയർത്തി. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി അന്‍റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും പതാക ഉയർത്താനുള്ള ഇന്ത്യൻ നാവികസേനയുടെ നീക്കത്തിന്‍റെ ഭാഗമായി തെക്ക് കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ഐഎൻഎസ് സുമേധ വിന്യസിച്ചിട്ടുണ്ട്

ഐഎൻഎസ് സുമേധ: ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ സൗഹൃദം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഓഗസ്റ്റ് ആദ്യ വാരത്തിലായിരുന്നു മാരിടൈം പാർട്‌ണർഷിപ്പ് അഭ്യാസത്തിന് തുടക്കമായത്. ഇന്‍റോ- പസഫിക്ക് മേഖലയില്‍ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ ഉറപ്പു വരുത്തുന്നതിനും സുരക്ഷ വെല്ലുവിളികളോട് സംയുക്തമായി ചേര്‍ന്ന് പോരാടാനും വേണ്ടിയാണ് മാരിടൈം പാർട്‌ണർഷിപ്പ് അഭ്യാസം സംഘടിപ്പിച്ചത്.

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച പട്രോള്‍ കപ്പലാണ് ഐഎൻഎസ് സുമേധ. ഒന്നിലധികം പ്രവര്‍ത്തനങ്ങള്‍ക്കായാണ് കപ്പല്‍ വിന്യസിച്ചിരിക്കുന്നത്. വിശാഖപട്ടണം ആസ്ഥാനമായുള്ള ഇന്ത്യൻ നാവികസേനയുടെ ഈസ്റ്റേൺ നേവൽ കമാൻഡിലെ ഫ്ലാഗ് ഓഫിസർ കമാൻഡിങ്-ഇൻ-ചീഫിന്‍റെ നേതൃത്വത്തിലാണ് കപ്പല്‍ പ്രവര്‍ത്തിക്കുന്നത്.

ABOUT THE AUTHOR

...view details