ന്യൂയോര്‍ക്ക് : യുദ്ധക്കെടുതിയില്‍ വലയുന്ന ഗാസ മുനമ്പിലെ സിവിലയന്മാര്‍ക്ക് ഭക്ഷണവും മെഡിക്കല്‍ ഉപകരണങ്ങളും അയച്ചതായി ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ ഡെപ്യൂട്ടി പ്രതിനിധി (Deputy Permanent Representative (DPR) ആര്‍ രവീന്ദ്ര. 38 ടണ്‍ ഭക്ഷണമാണ് മേഖലയിലേക്ക് അയച്ചത്. പലസ്‌തീനിയൻ പ്രശ്‌നം ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റിലെ സ്ഥിതി എന്ന വിഷയത്തിൽ ഐക്യരാഷ്‌ട്ര സഭയുടെ സുരക്ഷ കൗൺസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു ആര്‍ രവീന്ദ്ര.
ഇരു രാജ്യങ്ങളും തമ്മില്‍ തുടരുന്ന പോരാട്ടത്തില്‍ രാജ്യത്തെ നിരപരാധികളായ പൊതു ജനങ്ങള്‍ കൊല്ലപ്പെടുന്നത് ഇന്ത്യയെ ഏറെ ആശങ്കയിലാക്കുന്നുണ്ടെന്ന് രവീന്ദ്രന്‍ പറഞ്ഞു. ഇരുരാജ്യങ്ങളിലും സമാധാനം സൃഷ്‌ടിക്കുന്നതിനായി ചര്‍ച്ച പുനരാരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ഒക്‌ടോബര്‍ 7ന് ഇസ്രയേലില്‍ നടന്ന ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതായിരുന്നുവെന്ന് യുഎന്നിലെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി അഭിപ്രായപ്പെട്ടു.
നേരത്തെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യ അവയെ അപലപിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്‌തു. ആക്രമണത്തിന് ഇരയായി ജീവന്‍ നഷ്‌ട്ടവര്‍ക്കും കുടുംബത്തിനുമായി പ്രാര്‍ഥിക്കുന്നുവെന്നും അനുശോചനം രേഖപ്പെടുത്തുവെന്നും പറഞ്ഞ ആഗോള നേതാക്കന്മാരില്‍ ഒരാളാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും യുഎന്‍ പ്രതിനിധി പറഞ്ഞു. നേരത്തെ ഹമാസില്‍ നിന്നും ഇസ്രയേല്‍ ഭീകരാക്രമണങ്ങള്‍ അഭിമുഖീകരിച്ചപ്പോള്‍ ആ പ്രതിസന്ധി ഘട്ടത്തില്‍ തങ്ങള്‍ അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയായിരുന്നുവെന്ന് ആര്‍ രവീന്ദ്ര മറുപടി നല്‍കി.