യു എസ് എ : സെൻട്രൽ ടെന്നസിയിൽ വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിൽ ശനിയാഴ്‌ച ആറ് പേർ കൊല്ലപ്പെട്ടു.(Six people were killed on Hurricane in u s a) 24 പേര്‍ ചികിത്സയിലുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഒന്നിലധികം നഗരങ്ങളിൽ വീടുകളും ബിസിനസ്സ് സ്ഥാപനങ്ങളും തകർന്നു. കെന്‍റക്കി സ്‌റ്റേറ്റ് ലൈനിന് സമീപം നാഷ്‌വില്ലെക്ക് വടക്ക് മോണ്ട്‌ഗോമറി കൗണ്ടിയിലാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്.
ശക്തമായ കൊടുങ്കാറ്റിൽ ഒരു കുട്ടി ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് കൗണ്ടി അധികൃതർ അറിയിച്ചു. പരിക്കേറ്റവർ ആശുപത്രികളിൽ ചികിത്സയിലാണെന്നും മോണ്ട്ഗോമറി കൗണ്ടി അധികൃതർ പറഞ്ഞു. ക്ലാർക്‌സ്‌വില്ലെ ഫയർ ഡിപ്പാർട്ട്‌മെന്‍റ് സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്‌ത ഫോട്ടോകളിൽ, ചിതറിക്കിടക്കുന്ന തകർന്ന വീടുകൾ, ഹൈവേയിൽ മറിഞ്ഞ് കിടക്കുന്ന ട്രാക്‌ടർ ട്രെയിലർ, ഇൻസുലേഷൻ പൊട്ടിത്തെറിച്ച കെട്ടിടം, പുൽത്തകിടികൾ അവശിഷ്‌ടങ്ങൾ എന്നിവ ഉണ്ട്.
“പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഇത് വിഷമകരമായ വാർത്തയാണിതെന്നും, "ഈ ദുഃഖസമയത്ത് അവരെ സഹായിക്കാൻ നഗരം തയ്യാറാണെന്നും.ശനിയാഴ്ച മരിച്ചവരെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല എന്നും.ഈ വിഷയത്തിൽ ഞങ്ങളുടെ ഹൃദയം തകർന്നിരിക്കുന്നുവെന്നും,” ക്ലാർക്‌സ്‌വില്ലെ മേയർ ജോ പിറ്റ്‌സ് പറഞ്ഞു.