കാബൂള്‍: അഫ്‌ഗാന്‍ തലസ്ഥാനമായ കാബൂളില്‍ മസ്‌ജിദിനുള്ളില്‍ നടന്ന സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 40ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഖൈര്‍ ഖാന പ്രദേശത്തെ മസ്‌ജിദില്‍ സന്ധ്യ പ്രാര്‍ഥനക്കിടെയാണ് സ്‌ഫോടനം.
അഫ്‌ഗാന്‍റെ പൂര്‍ണ നിയന്ത്രണം തങ്ങള്‍ക്കാണെന്നും എന്നാല്‍ ഇസ്‌ലാമിക് സ്റ്റേറ്റ് രാജ്യത്തെ ജനങ്ങള്‍ക്കും പൊലീസിനുമെതിരെ ആക്രമണം തുടരുകയാണെന്നും താലിബാന്‍ പ്രതികരിച്ചു. അതേ സമയം മസ്‌ജിദ് സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഭീകര സംഘടനയും ഏറ്റെടുത്തിട്ടില്ല. മരിച്ചവരിൽ അമീർ മുഹമ്മദ് കാബൂളി എന്ന പ്രമുഖ ഇസ്‌ലാമിക പുരോഹിതനും ഉൾപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ട്.