കേരളം

kerala

ETV Bharat / international

നിങ്ങളുടെ ഫോണ്‍ ലോക്ക് ആണോ...? ഫോര്‍മാറ്റ് ചെയ്യാന്‍ വരട്ടെ തുറക്കാന്‍ മാര്‍ഗമുണ്ട് - ടെക് വാര്‍ത്തകള്‍

ഫോണിന്‍റെ ലോക്ക് മറന്ന് പോകുകയും പിന്നീട് തുറക്കാന്‍ ശ്രമിച്ച് ഡാറ്റ നഷ്‌ടപ്പെടുന്നത് പതിവുമാണ്. ഇതിന് ഒരു പരിഹാരമിതാ.

How to unlock the phone if you forget the PIN  ഫോണിന്‍റെ ലോക്ക് എങ്ങനെ തുറക്കാം  ഫോണിന്‍റെ മറന്ന് പാസ്‌വേഡ് എങ്ങനെ കണ്ടെത്താം  ഫോര്‍മാറ്റ് എങ്ങനെ ലോക്ക് തുറക്കാം  How to unlock the phone  tech news  technology news  ടെക് വാര്‍ത്തകള്‍  ടെക്‌നോളജി വാര്‍ത്തകള്‍
ഫോര്‍മാറ്റ് ചെയ്യാന്‍ വരട്ടെ തുറക്കാന്‍ മാര്‍ഗമുണ്ട്

By

Published : Aug 10, 2022, 8:07 PM IST

Updated : Aug 10, 2022, 10:33 PM IST

ആന്‍ഡ്രോയിഡ് സ്‌മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. സുരക്ഷക്കായി പല തരത്തിലുള്ള ലോക്കുകളും നമ്മള്‍ ഫോണുകളില്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഈ ലോക്ക് മറന്നു പോകുന്നതും തുറക്കാനാകാതെ ഒടുവില്‍ ഫോര്‍മാറ്റ് ചെയ്യേണ്ടി വരുന്നതുമാണ് പ്രധാന പ്രശ്‌നം. ഇതോടെ അന്നേ വരെ നമ്മളുടെ ഫോണില്‍ ഉണ്ടായിരുന്ന ചില നമ്പറുകളും ഫോട്ടോകളും അടക്കം എല്ലാം നഷ്‌ടപ്പെടും. എന്നാല്‍ പാസ്‌വേഡ് മറന്നത് കൊണ്ട് ഇനി ഫോണ്‍ ഫോര്‍മാറ്റ് ചെയ്യാന്‍ നില്‍ക്കേണ്ട. ലോക്ക് തുറക്കാനൊരു മാര്‍ഗമുണ്ട്. അത് എന്തെന്ന് നോക്കാം...

നമ്മുടെ ആന്‍ഡ്രോയിഡ് ഫോണുകള്‍ ഏതെങ്കിലും ഒരു ഗൂഗിള്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം. അതിനാല്‍ തന്നെ ആ ഗൂഗിള്‍ അക്കൗണ്ടിന്‍റെ പേരും പാസ്‌വേഡും നമുക്ക് ഓര്‍മ വേണം എന്ന് മാത്രമാണ് ഈ സംവിധാനം ഉപയോഗിക്കാന്‍ വേണ്ട മാര്‍ഗം.

ഇനി എങ്ങനെ തുറക്കാം എന്ന് നോക്കാം:ഫോണില്‍ ഡാറ്റ ഓണ്‍ ചെയ്‌ത്‌ ഇന്‍റര്‍നെറ്റ് കണക്‌ട്‌ ആയി എന്ന് ആദ്യം ഉറപ്പിക്കണം (ഇതിന് ലോക്ക് തുറക്കേണ്ട ആവശ്യമില്ല). ശേഷം ലാപ്‌ടോപ്പിലോ ഡെസ്‌ക്ടോപ്പിലോ കയറി ഗൂഗിളില്‍ ഫൈന്‍ഡ് മൈ ഡിവൈസ് (Google Find My Device) എന്ന് സെര്‍ച്ച് ചെയ്യുക. തുടര്‍ന്ന് ഫോണില്‍ ഉപയോഗിച്ച ജി മെയില്‍ അക്കൗണ്ടും പാസ്‌വേഡും കൊടുത്ത് ലോഗ് ഇന്‍ ചെയ്യുക. ഈ സമയം സ്ക്രീനില്‍ നിങ്ങളുടെ ജി മെയില്‍ അകൗണ്ട് കണക്ട് ചെയ്‌തിരിക്കുന്ന എല്ലാ ഫോണുകളും കാണാം (ഇന്‍റര്‍നെറ്റുമായി ബന്ധിപ്പിച്ച ഫോണുകള്‍ മാത്രം).

ഈ ഫോണ്‍ സെലക്‌ട്‌ ചെയ്‌ത ശേഷം അതില്‍ ലോക്ക് ബട്ടന്‍ അമര്‍ത്തുക. ഇതില്‍ താത്കാലിക പാസ്കോഡ് (Temporary Passcode) എന്ന വിഭാഗം തിരഞ്ഞെടുക്കുക. ഇവിടെ താത്കാലിക പാസ്കോഡ് മാറ്റുക. തുടര്‍ന്ന് റിഗ്, ലോക്ക്, എറേഴ്‌സ്‌ (Ring, Lock, Erase) എന്നീ മൂന്ന് ഓപ്ഷനുകളില്‍ ഏതെങ്കിലും തെരഞ്ഞെടുത്ത് താത്കാലിക പാസ് കോഡ് അതിന്‍റെ ഓപ്ഷനിലേക്ക് ടൈപ്പ് ചെയ്യുക. ഇതോടെ നിങ്ങളുടെ ഫോണിന്‍റെ പാസ് കോഡ് താത്കാലിക പാസ്കോഡായി മാറിയിട്ടുണ്ടാകും (ശ്രദ്ധിക്കുക ഫോണ്‍ ഇന്‍റര്‍നെറ്റുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഈ സംവിധാനം പ്രവര്‍ത്തിക്കില്ല).

തീര്‍ന്നില്ല, സൈലന്‍റ് ആയ ഫോണ്‍ റിങ് ചെയ്യിക്കാനും സമാന രീതിയില്‍ സാധിക്കും:ഗൂഗിൾ ഫൈൻഡ് മൈ ഡിവൈസ് വളരെ ഉപയോഗപ്രദവും ഉപയോഗിക്കാൻ എളുപ്പവുമാണ്, എന്നാൽ ഇതിന് ചില പരിമിതികളുണ്ട്.

  • ട്രാക്ക് ചെയ്യാനോ അൺലോക്ക് ചെയ്യാനോ ഉള്ള ഫോൺ ഇന്‍റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കണം.
  • നിങ്ങൾ ആ ഫോണിൽ ഒരു ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്‌തിരിക്കണം.
  • ആ അക്കൗണ്ടിന്‍റെ പാസ്‌കോഡ് അറിഞ്ഞിരിക്കണം.
  • ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഫോണോ ഉപകരണമോ ഫൈന്‍ഡ് മൈ ഡിവൈസ് (Google Find My Device) ഓപ്ഷൻ ഉപയോഗിച്ച് പ്രവർത്തനക്ഷമമാക്കിയിരിക്കുന്നു എന്ന് ഉറപ്പ് വരുത്തണം.

ഈ നിബന്ധനകളില്ലാതെ, ഫോൺ അൺലോക്ക് ചെയ്യാൻ കഴിയില്ല. ഇത്തരം അവസരങ്ങളില്‍ ഡ്രോയിഡ്‌കിറ്റ് (DroidKit) പോലുള്ള മൂന്നാം കക്ഷി ആപ്പുകളുടെ സഹായം തേടാം.

(സൂക്ഷിക്കുക ഇത്തരം ആപ്പുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം ഡൗണ്‍ലോഡ് ചെയ്യുക. ഉറപ്പില്ലാത്ത ഒരു പോപ്പ് അപ്പ് മെസേജുകള്‍ക്കും, പെര്‍മിഷനുകള്‍ക്കും (Allow) അംഗീകരിക്കുന്ന എന്ന ഓപ്ഷന്‍ നല്‍കരുത്. സൈബര്‍ ആക്രമണങ്ങളെ കരുതിയിരിക്കുക)

Last Updated : Aug 10, 2022, 10:33 PM IST

ABOUT THE AUTHOR

...view details