കേരളം

kerala

ETV Bharat / international

ഉഷ്‌ണതരംഗത്തിൽ ചുട്ടുപൊള്ളി സ്പെയിൻ : 84 മരണം - കലാവസ്ഥാ വ്യതിയാനം

സ്പെയിനിന്‍റെ തെക്ക് പടിഞ്ഞാറൻ മേഖലയിൽ ചൂട് 45 ഡിഗ്രി സെൽഷ്യസിന് മുകളില്‍

heat wave at spain europe  84 people died at spain  global waming  climate changes in the world  result of climate change  ഉഷ്‌ണതരംഗത്തിൽ ചുട്ട്പൊള്ളി സ്പെയിൻ  സ്പെയിനിൽ 84 മരണം  കലാവസ്ഥാ വ്യതിയാനം  ഉഷ്‌ണതരംഗത്തിന്‍റെ പ്രധാന കാരണം
ഉഷ്‌ണതരംഗത്തിൽ ചുട്ട്പൊള്ളി സ്പെയിൻ: 84 മരണം

By

Published : Jul 16, 2022, 2:32 PM IST

മാഡ്രിഡ് (സ്പെയിൻ) :ഉഷ്‌ണതരംഗത്തിൽ വിറങ്ങലിച്ച് സ്പെയിൻ. സ്‌പാനിഷ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം ഇതുവരെ 84 പേർ മരിച്ചു. സ്പെയിനിന്‍റെ തെക്ക് പടിഞ്ഞാറൻ മേഖലയിൽ 45 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ചൂട്.

മറ്റിടങ്ങളില്‍ 40 ഡിഗ്രി സെൽഷ്യസിന് മുകളിലുമാണ് താപനില. അടുത്തയാഴ്‌ച കൂടി കനത്ത ചൂട് തുടരുമെന്നും, മരണസംഖ്യ ഉയരാനാണ് സാധ്യതയെന്നും വാർത്താഏജൻസികള്‍ റിപ്പോർട്ട് ചെയ്‌തു. സ്പെയിനില്‍ ഈ വർഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ഉഷ്‌ണതരംഗമാണിത്.

ജൂൺ 11 മുതൽ ജൂൺ 20 വരെ നീണ്ടുനിന്ന ആദ്യ ഉഷ്‌ണതരംഗത്തിൽ 829 പേരാണ് മരിച്ചത്. കലാവസ്ഥാവ്യതിയാനത്തിന്‍റെ അനന്തരഫലമാണ് തെക്കൻ യൂറോപ്പിൽ ശക്‌തമാകുന്ന ഉഷ്‌ണതരംഗത്തിന് പ്രധാന കാരണം.

ABOUT THE AUTHOR

...view details