കേരളം

kerala

ETV Bharat / international

ഹാംബർഗ് വിമാനത്താവളത്തിലേക്ക് കാര്‍ ഓടിച്ചുകയറ്റി അജ്ഞാതന്‍റെ വെടിവയ്‌പ്പ് ; സർവീസുകൾ നിർത്തിവച്ചു - റഷ്യൻ വാർത്താ ഏജൻസിയായ ടാസ്

Hamburg Airport Closed : തോക്കുധാരി വാഹനം വിമാനത്താവളത്തിനുളളിലേക്ക് ഓടിച്ചുകയറ്റി വെടിയുതിർക്കുകയായിരുന്നു

Germany  Hamburg Airport halts flights  armed man opens fire  Hamburg Airport Closed  Armed Man Breaches Security  Germany Hamburg Airport armed man opens fire  ഹാംബർഗ് വിമാനത്താവളത്തിൽ അജ്ഞാതന്‍റെ വെടിവെയ്‌പ്പ്  ഹാംബർഗിൽ വിമാന സർവീസുകൾ നിർത്തിവെച്ചു  തോക്കുധാരി വാഹനവുമായി വന്ന് വെടിവെച്ചു  വിമാന സർവീസുകളും നിർത്തി  വിമാനത്താവളത്തിലെ സുരക്ഷാ ബാരിയർ തകർത്തു  റഷ്യൻ വാർത്താ ഏജൻസിയായ ടാസ്  ഹാംബർഗ് വിമാനത്താവളത്തിൽ ആക്രമണം
Armed Man Breaches Security Germany Hamburg Airport Closed

By ETV Bharat Kerala Team

Published : Nov 5, 2023, 11:41 AM IST

Updated : Nov 5, 2023, 2:56 PM IST

ബെർലിൻ (ജർമ്മനി) :തോക്കുധാരി വാഹനവുമായി ജർമ്മനിയിലെ ഹാംബർഗ് വിമാനത്താവളത്തിനുളളിലെ സുരക്ഷാഗേറ്റ് തകർക്കുകയും വെടിയുതിർക്കുകയും ചെയ്‌തു. സംഭവത്തെ തുടർന്ന് ഹാംബർഗ് വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ സർവീസുകളും നിർത്തിവയ്ക്കു‌കയും എല്ലാ ടെർമിനലുകളിലേക്കുമുള്ള പ്രവേശന കവാടങ്ങൾ അടയ്‌ക്കുകയും ചെയ്‌തു. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു ആക്രമണമുണ്ടായത്(Hamburg Airport Halts Flights After Armed Man Opens Fire).

വിമാനത്താവളത്തിലെ സുരക്ഷാ ബാരിയർ തകർത്ത് അക്രമി വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുന്ന സ്ഥലത്തേക്ക് കടക്കുകയായിരുന്നു. യുവാവിനെ കൂടാതെ കാറിൽ രണ്ട് കുട്ടികളും ഉണ്ടായിരുന്നെന്ന് റഷ്യന്‍ വാര്‍ത്താഏജന്‍സിയായ ടാസ് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

വിമാനം ഇറക്കുകയും ഇന്ധനം നിറയ്ക്കുകയും ചെയ്യുന്ന എപ്രണിലേക്ക് ഇന്നലെ രാത്രി 8 മണിക്ക് തോക്കുധാരി ഗേറ്റ് തകർത്ത് പ്രവേശിക്കുകയായിരുന്നുവെന്ന് ഫെഡറൽ പൊലീസ് വക്താവ് തോമസ് ഗെർബർട്ടിനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്‌തു. ശേഷം രണ്ട് തവണ ഇയാൾ ആകാശത്തേക്ക് വെടിവയ്ക്കുകയും കുപ്പിയിൽ തീനിറച്ച് പുറത്തേക്ക് എറിയുകയുമായിരുന്നു.

തന്‍റെ ഭർത്താവാണ് ആക്രമണം നടത്തിയതെന്നും തന്‍റെ കുട്ടികളെ തട്ടിക്കൊണ്ടുപോയതാണെന്നും ആരോപിച്ച് അക്രമിയുടെ ഭാര്യ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം ഹാംബർഗ് എയർപോർട്ടിന്‍റെ എപ്രണിലെ പൊലീസ് നടപടി കാരണം ഇനിയൊരറിയിപ്പുവരെ ടേക്ക് ഓഫുകളും ലാൻഡിംഗുകളും ഉണ്ടാകില്ലെന്നും എല്ലാ യാത്രക്കാരും എയർലൈനുകളുമായി ബന്ധപ്പെടണമെന്നും എയർപോർട്ട് അധികൃതര്‍ അറിയിച്ചിരുന്നു.

എയർപോർട്ടിലെ ടാർമാക്കിൽ അടിയന്തര സേവനങ്ങൾക്കായി ക്യാംപ് ചെയ്യുകയാണെന്ന് ഹാംബർഗ് പൊലീസ് എക്‌സിൽ കുറിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി തോന്നുന്നില്ലെന്നും എന്നാൽ 27 വിമാനങ്ങളുടെ സർവീസിനെ ബാധിച്ചതായും പൊലീസ് കൂട്ടിച്ചേർത്തു. അതേസമയം ഹാംബര്‍ഗിലേക്കുള്ള സര്‍വീസുകള്‍ വഴിതിരിച്ചുവിടുകയായിരുന്നു.

ALSO READ:Karipur International Airport | കരിപ്പൂർ റെഡി, 24 മണിക്കൂർ വിമാന സർവീസ് ഒക്ടോബർ 28 മുതൽ

സർവീസ് പുനരാരംഭിച്ചു: നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെ കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും 24 മണിക്കൂർ സർവീസ് പുനരാരംഭിച്ചു. മലബാറിലെ യാത്രക്കാർക്ക് ആശ്വാസമായി ഒക്‌ടോബർ 28 മുതലാണ് സർവീസുകൾ പുനരാരംഭിച്ചത്. റൺവേ റീ കാർപറ്റിങ് പണി ആദ്യമേ പൂർത്തിയായിരുന്നെങ്കിലും അനുബന്ധ പ്രവൃത്തികൾ ഇപ്പോഴാണ് തീർന്നത് (Karipur International Airport).

റൺവേയിൽ നിന്നും വിമാനങ്ങൾ തെന്നിമാറിയാൽ ഉണ്ടാകുന്ന അപകടം ഒഴിവാക്കാനായി വശങ്ങളിൽ മണ്ണിട്ട് ഉറപ്പിച്ചിരിക്കുകയാണ്. മണ്ണ് ലഭിക്കാൻ കാലതാമസം നേരിട്ടതും കാലവർഷം ശക്തമായതും പ്രവൃത്തികൾ നീളാൻ കാരണമായിരുന്നു. ഒരു വശത്ത് മണ്ണിട്ടു നിരപ്പാക്കൽ പൂർത്തിയായെങ്കിലും മറുവശത്ത് ഗ്രേഡിങ് വൈകിയിരുന്നു.

ആവശ്യത്തിന് മണ്ണ് കിട്ടിയപ്പോൾ മഴയില്ലെങ്കിൽ രണ്ടാഴ്‌ച കൊണ്ട് പൂർത്തിയാക്കാവുന്ന ജോലിയാണ് നീണ്ടുപോയത്. നിലവിൽ രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെയാണ് റൺവേ അടച്ചിടുന്നത്. അതേസമയം ജനുവരിയിൽ ആരംഭിച്ച റീ കാർപറ്റിങ് ജോലി ജൂൺ ആദ്യവാരത്തിൽ പൂർത്തിയായിരുന്നു. പ്രവൃത്തി ഏറ്റെടുത്ത കമ്പനിക്ക് നവംബർ വരെ ജോലി പൂർത്തിയാക്കാൻ കാലാവധിയുണ്ടായിരുന്നിട്ടും മാസങ്ങൾക്കു മുൻപുതന്നെ റീ കാർപറ്റിങ് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നു.

Last Updated : Nov 5, 2023, 2:56 PM IST

ABOUT THE AUTHOR

...view details