പോര്‍ട്ട്-ഓ-പ്രിന്‍സ്:ഹെയ്‌തി തലസ്ഥാനത്ത് വ്യാഴാഴ്‌ച ഉണ്ടായ കനത്ത വെടിവയ്‌പ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടു. പന്ത്രണ്ടിലേറെ പേര്‍ക്ക് പരിക്കേറ്റു. ആയിരത്തോളം പേര്‍ വീടു വിട്ടു പോകാന്‍ നിര്‍ബന്ധിതരായി.
ആക്രമണത്തില്‍ സ്വന്തം വീടുവിട്ടു പോകാന്‍ നിര്‍ബന്ധിതരായ രക്ഷിതാക്കള്‍ കുട്ടികളെ കൈകളില്‍ മുറുകെ പിടിച്ചും അവരുടെ അവശേഷിക്കുന്ന സാധനസാമഗ്രികള്‍ തലയിലുമേന്തി. ജൂലൈ ഏഴിന് പ്രസിഡന്‍റ് ജൊവനല്‍ മോയിസ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പോര്‍ട്ട് ഓ പ്രിന്‍സിന്‍റെ വടക്കന്‍ മേഖലയിലെ നാല് ജില്ലകള്‍ അതിക്രൂരമായ അക്രമത്തിന്‍റെ കൊടുമുടിയായി മാറിയിരിക്കുകയാണ്. രാഷ്‌ട്രീയ അധികാരത്തിന്‍റെ അസാന്നിധ്യത്തില്‍ ശക്തമായ അക്രമ സംഘങ്ങള്‍ കൂടുതല്‍ പ്രദേശങ്ങള്‍ കീഴടക്കി നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് വര്‍ദ്ധിച്ചു.
Haitians struggle to find food and shelter: 'ഞാന്‍ എല്ലാം ഉപേക്ഷിച്ചു.' മുന്ന് കുട്ടികളുമായി പാലായനം ചെയ്യേണ്ടി വന്ന 35 കാരിയായ കെര്‍ലിന്‍ ബ്രൂട്ടസ് പറഞ്ഞു. ബട്ട് ബോയര്‍ ജില്ലയില്‍ 25 വര്‍ഷത്തിലേറെയായി താമസിച്ചു വരികയായിരുന്നു കെര്‍ലിന്‍. തന്‍റെ 96 വയസുള്ള തളര്‍വാത ബാധിതനായ പിതാവിനെ വഹിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അവള്‍ക്ക് പിതാവിനെ വീട്ടില്‍ ഉപേക്ഷിക്കേണ്ടി വന്നു. പിതാവ് ജീവിച്ചിരിപ്പുണ്ടെങ്കില്‍ എങ്ങനെ കാര്യങ്ങള്‍ ചെയ്യുമെന്നത് തനിക്കറിയില്ലെന്ന് അവള്‍ പറയുന്നു. തന്‍റെ കുടുംബത്തിന് അഭയം കണ്ടെത്താന്‍ ശ്രമിക്കുന്ന കെര്‍ലിന്‍ തന്‍റെ പിതാവിനായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു. ഒരു കടയുടെ മുന്‍വശത്തെ പടിയില്‍ താല്‍ക്കാലികമായി അവര്‍ ഒതുങ്ങിക്കൂടിയെങ്കിലും സ്ഥിരമായ ഒരു അഭയമാണ് കെര്‍ലിന്‍ തേടുന്നത്.
'ഈ രാജ്യത്തിന് അധികാരികളില്ലെന്ന് തോന്നും. ഞങ്ങളെ കാണാൻ ഇവിടെ ആരും വന്നില്ല. ഞങ്ങൾ എത്രനാൾ ഇവിടെ ഉണ്ടായിരിക്കുമെന്നോ എത്രകാലം ജീവിച്ചിരിക്കുമെന്നോ ഞങ്ങൾക്ക് അറിയില്ല.'-ആക്രമണത്തിനെതിരെ ഹെയ്‌തികളെ പ്രതിനിധീകരിച്ച് കെര്‍ലിന്‍ പറഞ്ഞു.
ആയുധങ്ങളുമായി നൂറോളം പൊലിസ് ഉദ്യോഗസ്ഥര്‍ ആളുകളുടെ സാധനസാമഗ്രികള്‍ പരിശോധിക്കുമ്പോഴും സമീപ പ്രദേശത്ത് വെടിവെപ്പിന്‍റെ ശബ്‌ദം മുഴങ്ങി. ജീവനക്കാരുടെ അപര്യാപ്‌തതയും വേണ്ടത്ര ഫണ്ടില്ലാത്ത പൊലിസ് ഡിപ്പാർട്ട്‌മെന്‍റിനെ ഉയർത്താൻ അന്താരാഷ്‌ട്ര സമൂഹത്തിൽ നിന്ന് സഹായം ലഭിക്കുമ്പോഴും പ്രധാനമന്ത്രി ഏരിയൽ ഹെൻറിയുടെ ഭരണകൂടം സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ പാടുപെടുകയാണ്.
രാഷ്‌ട്രീയ നേതാക്കൾ അശ്രദ്ധരും കഴിവുകെട്ടവരും അവരുടെ പ്രദേശത്തിന്‍റെ സുരക്ഷ ഉറപ്പാക്കാൻ കഴിയാത്തവരാണെന്നും പ്രാദേശിക മനുഷ്യാവകാശ ഗ്രൂപ്പായ ഡിഫൻഡേഴ്‌സ് പ്ലസ് ആരോപിച്ചു. ജനങ്ങള്‍ക്ക് ജീവിക്കാനും അവരുടെ സുരക്ഷിതത്വത്തിനുമുള്ള അവകാശം ഉറപ്പു നൽകുന്നതിന് അധികാരികൾ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്നും ഡിഫന്‍ഡേഴ്‌സ് പ്ലസ് ആവശ്യപ്പെട്ടു. ഇതിനോട് ഇനിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിട്ടില്ല.