വാഷിങ്‌ടൺ: ഉപയോക്താക്കളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് പുതിയ നയം നടപ്പിലാക്കാനൊരുങ്ങി ഗൂഗിള്‍. ഇതിന്‍റെ ഭാഗമായി, ആന്‍ഡ്രോയിഡ് ഫോണുകളിലെ കോള്‍ റെക്കോഡിങ് ആപ്ളിക്കേഷനുകള്‍ ഗൂഗിള്‍ പ്ളേസ്റ്റോറില്‍ നിന്നും നിരോധിക്കും. മെയ് 11 മുതലാണ് ഇവ നിർത്തലാക്കുക.
'സുരക്ഷ മുഖ്യം'; കോള്‍ റെക്കോഡിങ് ആപ്പുകള്‍ നിരോധിക്കാനൊരുങ്ങി ഗൂഗിള്‍ - കോള്‍ റെക്കോര്‍ഡിങ് ആപ്പുകള്‍ നിരോധിക്കാനൊരുങ്ങി ഗൂഗിള്‍
പ്ളേ സ്റ്റോറിലെ, ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കുള്ള കോള്‍ റെക്കോഡിങ് ആപ്ളിക്കേഷനുകള്‍ നിരോധിക്കാനുള്ള ഗൂഗിള്‍ തീരുമാനം മെയ് 11 മുതല്‍ പ്രാബല്യത്തില്‍ വരും
മൂന്നാം കക്ഷി വോയ്‌സ് കോള്‍ റെക്കോര്‍ഡിങ് ആപ്പ്‌ളിക്കേഷനുകള്‍ വാഗ്‌ദാനം ചെയ്യുന്ന എല്ലാ ഡെവലപ്പര്‍മാരെയും നീക്കം ചെയ്യുമെന്ന് ഗൂഗിള്‍ അറിയിച്ചു. നിരോധനം നടപ്പില്‍ വരുന്നതോടെ ഒരു ബിൽറ്റ്-ഇൻ കോൾ റെക്കോഡർ ഇല്ലാത്ത ആന്‍ഡ്രോയ്‌ഡ് സ്‌മാർട്ട്‌ഫോണുകളില്‍ കോളുകൾ റെക്കോഡ് ചെയ്യാൻ കഴിയില്ല. ഇത് വോയ്‌സ് കോളിങിനെ മാത്രമേ ബാധിക്കൂ.
അതേസമയം, ഗൂഗിള്‍, സാംസങ്ങ്, ഷവോമി പോലുള്ള കമ്പനികള്‍ സ്‌മാർട്ട്‌ഫോണുകളില്‍ ഇൻ-ബിൽറ്റ് കോൾ റെക്കോഡര്‍ ലഭ്യമാക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഫോണുകള്‍ ഉപയോഗിക്കുന്നവരെ ഗൂഗിളിന്‍റെ പുതിയ തീരുമാനം ബാധിക്കില്ല.