കേരളം

kerala

ETV Bharat / international

ആണവായുധ ഭീഷണി: റഷ്യയ്ക്ക് മുന്നറിയിപ്പുമായി ജി 7 രാജ്യങ്ങള്‍

യുക്രൈനില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തെ വിമര്‍ശിച്ച് ജി 7 രാഷ്ട്രങ്ങള്‍. റഷ്യ നിയമലംഘന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം എന്നും യുക്രൈന്‍ നഗരങ്ങളില്‍ നിന്ന് റഷ്യ സൈന്യത്തെ പിന്‍വലിക്കണമെന്നും ജി 7 ആവശ്യപ്പെട്ടു

G7 warns Russia  G7  Russia using nuclear weapons in Ukraine  Russia  Ukraine  nuclear weapons  ആണവായുധം  റഷ്യക്ക് മുന്നറിയിപ്പ് നല്‍കി ജി 7 രാഷ്‌ട്രങ്ങള്‍  ജി 7 രാഷ്‌ട്രങ്ങള്‍  റഷ്യ  യുക്രൈന്‍
യുക്രൈനിൽ ആണവായുധം പ്രയോഗിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും; റഷ്യക്ക് മുന്നറിയിപ്പ് നല്‍കി ജി 7 രാഷ്‌ട്രങ്ങള്‍

By

Published : Oct 12, 2022, 12:44 PM IST

വാഷിങ്ടണ്‍: യുക്രൈനിലെ നഗരങ്ങളില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തെ അപലപിച്ച് ജി 7 രാഷ്‌ട്രങ്ങള്‍. യുക്രൈനില്‍ ആണവായുധങ്ങള്‍ പ്രയോഗിച്ചാല്‍ റഷ്യ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ജി 7 (യുകെ, ജർമനി, ഇറ്റലി, കാനഡ, യുഎസ്, ഫ്രാൻസ്, ജപ്പാൻ) നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ അടക്കം തിങ്കളാഴ്‌ച (ഒക്‌ടോബര്‍ 10) റഷ്യ വന്‍ തോതിലുള്ള ആക്രമണങ്ങള്‍ നടത്തിയിരുന്നു.

റഷ്യയുടെ ആക്രമണത്തെ നിരവധി രാജ്യങ്ങള്‍ അപലപിച്ചു. റഷ്യ യുക്രൈനില്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ജി 7 രാജ്യങ്ങള്‍ യുക്രൈന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്‌ച നടത്തി. ഇതിന് പിന്നാലെയാണ് റഷ്യക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ജി 7 രാജ്യങ്ങളിലെ തലവന്മാര്‍ പ്രസ്‌താവന പുറുപ്പെടുവിച്ചത്.

യുക്രൈനിലെ നാല് പ്രദേശങ്ങള്‍ പിടിച്ചെടുത്ത റഷ്യ, യുഎന്‍ ചാര്‍ട്ടറില്‍ പ്രതിപാദിച്ചിരിക്കുന്ന തത്വങ്ങള്‍ നഗ്‌നമായി ലംഘിക്കുകയാണ് ചെയ്‌തത് എന്ന് ജി 7 തലവന്‍മാര്‍ പറഞ്ഞു. 'യുക്രൈന്‍റെ അതിര്‍ത്തികള്‍ മാറ്റാന്‍ റഷ്യക്ക് നിയമാനുസൃതം സാധിക്കില്ല. റഷ്യയുടെ നിയമലംഘനം അവസാനിപ്പിക്കണമെന്നും യുക്രൈനുമായുള്ള ശത്രുത അവസാനിപ്പിച്ച് യുക്രൈനില്‍ നിന്ന് റഷ്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്നും റഷ്യയോട് ആവശ്യപ്പെടുന്നു', ജി 7 പ്രസ്‌താവനയില്‍ പറയുന്നു.

യുക്രൈനിലെ റഷ്യയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്‌ട്രീയമോ സാമ്പത്തികമോ ആയ പിന്തുണ നല്‍കുന്ന രാജ്യങ്ങളോട് അത്തരം പ്രവ്രകത്തനങ്ങള്‍ അവസാനിപ്പിക്കാനും ജി 7 ആവശ്യപ്പെട്ടു. 'യുക്രൈന്‍റെ സ്വാതന്ത്ര്യം, പ്രാദേശിക സമഗ്രത, അന്തർദേശീയമായി അംഗീകരിക്കപ്പെട്ട അതിർത്തികളില്‍ ഉള്ള പരമാധികാരം എന്നിവയ്ക്ക് ജി 7 പൂര്‍ണ പിന്തുണ അറിയിക്കുന്നു. അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായി, പ്രത്യേകിച്ച് യുഎൻ ചാർട്ടർ അനുസരിച്ച്, റഷ്യൻ ആക്രമണത്തിനെതിരെ സ്വയം പ്രതിരോധിക്കാനും അന്തർദേശീയമായി അംഗീകരിക്കപ്പെട്ട അതിർത്തികൾക്കുള്ളിൽ പൂർണ നിയന്ത്രണം വീണ്ടെടുക്കാനും യുക്രൈന് നിയമപരമായ അവകാശമുണ്ട്', ജി 7 പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തു.

നോർഡ്‌സ്ട്രീം പൈപ്പ് ലൈനുകളില്‍ കേടുപാടുകള്‍ വരുത്തി റഷ്യ യുക്രൈന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ ബോധപൂർവം തടസപ്പെടുത്തുന്നതിനെയും ജി 7 വിമര്‍ശിച്ചു. യുക്രൈന്‍ വീണ്ടെടുക്കല്‍, രാഷ്ട്ര പുനര്‍നിര്‍മാണം, ആധുനിക വത്‌കരണം എന്നിവ ചര്‍ച്ച ചെയ്യാന്‍ ഒക്‌ടോബര്‍ 25ന് അന്താരാഷ്ട്ര വിദഗ്‌ധ സമ്മേളനം ചേരും. ഇതിന് ശേഷമാകും ജി 7 കൂടുതല്‍ ഇടപെടല്‍ നടത്തുക.

ABOUT THE AUTHOR

...view details