കേരളം

kerala

ETV Bharat / international

റെസ്‌ലിങ് താരം സാറാ ലീ അന്തരിച്ചു - WWE

മരണവാർത്ത സാറയുടെ അമ്മ ടെറീ ലീയാണ് ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടത്.

sara lee  wwe star sara lee  sara lee died  sara lee passed away  സാറാ ലീ  റെസലിങ് താരം സാറാ ലീ അന്തരിച്ചു  ടെറീ ലീ  സാറ  വേൾഡ് റെസിലിങ് എന്‍റർടൈൻമെന്‍റ്  WWE  ചെൽസി ഗ്രീൻ
റെസ്‌ലിങ് താരം സാറാ ലീ അന്തരിച്ചു

By

Published : Oct 8, 2022, 3:51 PM IST

Updated : Oct 8, 2022, 4:07 PM IST

വാഷിങ്ടൺ: മുൻ അമേരിക്കൻ റെസ്‌ലിങ് താരം സാറാ ലീ അന്തരിച്ചു. മുപ്പത് വയസായിരുന്നു. മരണകാരണം എന്താണെന്ന് വ്യക്തമല്ല. സാറാ ലീയുടെ മരണ വിവരം അമ്മ ടെറീ ലീയാണ് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.

'ഞങ്ങളുടെ മകൾ യേശുവിന്‍റെ അടുത്തേക്ക് പോയി, ഇതുവരെ ഞങ്ങൾ അവളുടെ വേർപാടിന്‍റെ ആഘാതത്തിൽ നിന്ന് മുക്തരായിട്ടില്ല, എല്ലാവരുടെയും പ്രാർഥന ഞങ്ങൾക്കൊപ്പം ഉണ്ടാകണം' എന്നാണ് മരണവാർത്ത പങ്കുവച്ച് സാറാ ലീയുടെ അമ്മ ടെറീ ലീ ഫേസ്‌ബുക്കിൽ കുറിച്ചത്. മുൻ ലോക റെസ്‌ലിങ് താരം വെസ്‌റ്റിൻ ബ്ലേക്കാണ് ഭർത്താവ്. ഇരുവർക്കും മൂന്ന് കുട്ടികളുണ്ട്.

പ്രൊഫഷണൽ റെസ്‌ലിങ് റിയാലിറ്റി ഷോയായ വേൾഡ് റെസ്‌ലിങ് എന്‍റർടെയ്‌ൻമെന്‍റ് (WWE) ഷോയിലെ വിജയിയായിരുന്നു സാറാ ലീ. സാറാ ലീയുടെ മരണത്തിൽ ദുഃഖമുണ്ട്. കായിക-വിനോദ ലോകത്തുള്ളവർക്ക് സാറാ ലീ വലിയ പ്രചോദനമായിരുന്നു. അവരുടെ കുടുബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വിഷമത്തിൽ പങ്കുചേരുന്നു എന്ന് WWE ട്വീറ്റ് ചെയ്‌തു.

ഗുസ്‌തി താരം ചെൽസി ഗ്രീൻ സാറയുടെ അനുശോചനം രേഖപ്പെടുത്തി. 'ട്വീറ്റിനോ വാക്കുകൾക്കോ ഈ ശുദ്ധഹൃദയത്തിനുടമയെ തിരികെ കൊണ്ടുവരാൻ കഴിയില്ല, ഞാൻ സാറയുടെ കുടുംബത്തോടൊപ്പം ദുഖത്തിൽ പങ്കുചേരുന്നു, അവളെ വല്ലാതെ മിസ്‌ ചെയ്യും. അവളുടെ പുഞ്ചിരിക്കുന്ന മുഖം കാണാനാണ് എനിക്കിഷ്‌ടം', എന്നാണ് ചെൽസി ഗ്രീൻ ട്വിറ്ററിൽ കുറിച്ചത്.

Last Updated : Oct 8, 2022, 4:07 PM IST

ABOUT THE AUTHOR

...view details