ജയ്‌പൂര്‍: രാജസ്ഥാനിലെ പ്രശസ്‌തമായ ആംബര്‍ കോട്ടയും ജയ്‌ഗഡ് കോട്ടയും സന്ദര്‍ശിച്ച് ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ആംബര്‍ കോട്ടയിലെ ദിവാന്‍-ഇ-ആം ഹാള്‍, ഷീഷ് മഹല്‍, ഗണേഷ് പോള്‍, മാന്‍സിങ് മഹല്‍ എന്നിവ അദ്ദേഹം സന്ദര്‍ശിച്ചു.
ജയ്‌പൂരിലെ ആംബര്‍ കോട്ട സന്ദര്‍ശിച്ച് ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ - Boris Johnson visits Jaigarh fort
സൗകാര്യ ചടങ്ങിന് രാജസ്ഥാനില്‍ എത്തിയതായിരുന്നു ബോറിസ് ജോണ്‍സണ്‍
ആംബര്‍ കോട്ടയും ജയ്‌ഡഡ് കോട്ടയും ഒരു തുരങ്കം വഴി പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. ജയ്‌ഗഡില്‍ 'ജൈവന' എന്ന പേരിലുള്ള പീരങ്കി ബോറിസ് ജോണ്‍സണ്‍ കണ്ടു. ബോറിസ് ജോണ്‍സണും സംഘവും ഒരു ബിസിനസ് ഗ്രൂപ്പിന്‍റെ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതാണ്.
മറ്റ് വിനോദസഞ്ചാരികളോടൊപ്പവും പൊലീസ് ഉദ്യോഗസ്ഥരോടൊപ്പവും ബോറിസ് ജോണ്‍സണ്‍ ഫോട്ടോ എടുത്തു. അദ്ദേഹം തന്‍റ കാമറയില്‍ കോട്ടകളുടെ സൗന്ദര്യവും പകര്‍ത്തി. ഇരു കോട്ടകളുടെയും സൗന്ദര്യത്തെ ബോറിസ് ജോണ്‍സണ്‍ പ്രശംസിച്ചു. ബോറിസ് ജോണ്‍സന്‍റെ സന്ദര്‍ശനത്തോടനുബന്ധിച്ച് കോട്ടകളില്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.