ടോക്കിയോ:ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയ്‌ക്ക് വെടിയേറ്റു. പടിഞ്ഞാറൻ ജപ്പാനിലെ നാര നഗരത്തിൽ ഒരു പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ വെടിയേറ്റുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. വെള്ളിയാഴ്‌ച ഇന്ത്യൻ പ്രാദേശിക സമയം രാവിലെ 8.29നാണ് സംഭവം.
ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയ്‌ക്ക് വെടിയേറ്റു - Shinzo Abe shooting
പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടി ചോദ്യം ചെയ്‌തുവരുന്നതായി റിപ്പോർട്ട്
മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയ്‌ക്ക് വെടിയേറ്റു
നെഞ്ചിൽ പരിക്കേറ്റതായാണ് പുറത്തുവരുന്ന വിവരം. സംഭവത്തിൽ വെടിയുതിർത്തതായി സംശയിക്കുന്നയാളെ പിടികൂടിയതായും ഇയാളെ ചോദ്യം ചെയ്‌തുവരികയാണെന്നും ജപ്പാൻ ആസ്ഥാനമായുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. വെടിവയ്‌പ്പിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.