ന്യൂഡല്‍ഹി: സാങ്കേതികമായ തകറാറ് മൂലം ഇന്ന് യുഎസിലെ വ്യോമഗതാഗതം സ്‌തംഭിച്ചു. നൂറു കണക്കിന് വിമാനത്തെ പ്രതികൂലമായ ബാധിച്ചത് കംപ്യൂട്ടര്‍ സംവിധാനത്തിലെ അപ്രതീക്ഷിതമായുണ്ടായ സാങ്കേതിക തകരാറാണ്. ഫെഡറല്‍ എവിയേഷന്‍റെ സാങ്കേതിക സംവിധാനത്തിലെ തകരാറ് മൂലം വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കി.
പൈലറ്റുമാര്‍ക്കും മറ്റ് അധികൃതര്‍ക്കും അപകടങ്ങളെക്കുറിച്ചോ സംവിധാനത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചോ യുഎസ് ഫെഡറല്‍ എവിയേഷന്‍ അഡ്‌മിനിസ്‌ട്രേഷന്‍ യാതൊരു വിധ മുന്നറിയിപ്പുകളും നല്‍കിയില്ലെന്ന് യുഎസ് സിവില്‍ എവിയേഷന്‍ നിയന്ത്രിത വെബ്‌സൈറ്റില്‍ രേഖപ്പെടുത്തി. ഇതേതുടര്‍ന്ന്, യുഎസിന് അകത്തും പുറത്തുമായി 400ലധികം വിമാനങ്ങളാണ് ഇന്ന് രാവിലെ 5.31ഓടെ പുറപ്പെടാന്‍ തടസം നേരിട്ടതെന്നാണ് റിപ്പോര്‍ട്ട്. ഈസ്‌റ്റേണ്‍ സമയം ഏകദേശം 6.30ഓടെ 760 വിമാനങ്ങള്‍ക്കാണ് തടസം നേരിട്ടത്.