മുന്‍ കാലങ്ങളില്‍ ഉപരിപഠനത്തിനായി എന്ത് തെരഞ്ഞെടുക്കണമെന്ന് ചോദിച്ചാല്‍ ആര്‍ട്‌സ്, എംബിബിഎസ്, എഞ്ചിനിയറിങ് എന്നൊക്കെ പറയുമെങ്കിലും ഇപ്പോഴത്തെ കാലഘട്ടത്തിലെ യുവാക്കളോട് ചോദിച്ചാല്‍ വിദേശത്ത് പോയി പഠനത്തോടൊപ്പം ജോലി ചെയ്യണമെന്നാകും ഭൂരിഭാഗം ആളുകളും പറയുക. നമ്മുടെ നാട്ടില്‍ ഉപരിപഠനത്തിനായി വിദേശ രാജ്യങ്ങളിലേയ്‌ക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരികയാണ് (How to Study abroad). 2022ല്‍ മാത്രം ഏകദേശം 7.5 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിനായി വിദേശത്തേയ്‌ക്ക് പോയതെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കുന്നത്.
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഏറ്റവും അധികം ഉള്ള ആദ്യ വിദേശ രാജ്യമാണ് കാനഡ (Canada). തൊട്ടടുത്ത് ജര്‍മിനിയാണുള്ളത്. മൂന്നാം സ്ഥാനത്താണ് യുകെ.
20 രാജ്യങ്ങളിലായി 1,400 സ്ഥാപനങ്ങളിൽ നിന്ന് 50,000 പരം കോഴ്‌സുകൾ വാഗ്‌ദാനം ചെയ്യുന്ന പ്രമുഖ ആഗോള ഉന്നത വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ എംഎസ്‌എം യൂണിഫൈയില്‍ (MSM Unify) നിന്നുള്ള വിദേശ കൗൺസിലർമാർ വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസം തെരഞ്ഞെടുക്കുമ്പോള്‍ ഓരോ വിദ്യാർഥിയും പരിഗണിക്കേണ്ട പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങളെ കുറിച്ച് പറയുന്നു. ഏറ്റവും ആദ്യം പരിഗണിക്കേണ്ടത് മൂന്ന് 'സി' ആണെന്നാണ് കണ്‍സള്‍ട്ടിങ് സ്ഥാപനം പറയുന്നത്. അതായത് കോഴ്‌സ് (Course), രാജ്യം (Country), സംസ്‌കാരം (Culture).
നിങ്ങള്‍ ഏത് കോഴ്‌സാണ് തെരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് മനസിലാക്കുക. ഈ കോഴ്‌സ് പഠിക്കാനായി അനുയോജ്യമായ ഉന്നത നിലവാരമുള്ള ഒരു സ്ഥാപനം തെരഞ്ഞെടുക്കുക. ഇത്തരത്തില്‍ നിങ്ങള്‍ തെരഞ്ഞെടുത്ത കോഴ്‌സ് പഠിക്കാന്‍ ഉന്നത നിലവാരമുള്ള സ്ഥാപനങ്ങളുള്ള രാജ്യം തെരഞ്ഞെടുക്കുക.
വിദേശ രാജ്യങ്ങളിലേയ്‌ക്ക് പോകുമ്പോള്‍ പഠനത്തില്‍ മാത്രം പരിമിതപ്പെട്ടു പോകാതെ ആവശ്യമായ ജോലി സാധ്യതകള്‍ കൂടി മനസിലാക്കുക. ഓട്ടോമേഷൻ, ഡാറ്റ, അനലിറ്റിക്‌സ് എന്നിവയുമായി ബന്ധപ്പെട്ട ജോലികൾക്ക് അഞ്ച് വർഷത്തിന് ശേഷവും ആവശ്യക്കാർ ഉണ്ടാകും. അതിനാല്‍ തന്നെ കാലഹരണപ്പെട്ട് പോകാത്ത കോഴ്‌സുകള്‍ തെരഞ്ഞെടുക്കാന്‍ ശ്രമിക്കുക.
പഠനത്തിനായി ഒരു സ്ഥാപനം തെരഞ്ഞെടുക്കുമ്പോള്‍ ആ സ്ഥാപനത്തിലെ പ്രതിനിധികളുമായി നേരിട്ട് സംസാരിക്കാനും എല്ലാ സംശയങ്ങളും ദൂരീകരിക്കാനും ശ്രമിക്കുക. എംഎസ്‌എം യൂണിഫൈയില്‍ വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കുന്ന സ്ഥാപനത്തിലെ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനുള്ള അവസരം ഒരുക്കുന്നു. മാത്രമല്ല, ഫീസ് ഘടന, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും അറിഞ്ഞിരിക്കുക.
രണ്ടാം ഘട്ടത്തില്‍ വിസ ഇമിഗ്രേഷന്‍ തുടങ്ങിയ നടപടി ക്രമങ്ങളെ കുറിച്ച് മനസിലാക്കുക. അപേക്ഷയ്‌ക്കുള്ള പ്രക്രിയകള്‍, ആവശ്യമായ രേഖകള്‍, നിയന്ത്രണങ്ങള്‍ എന്നിവയെക്കുറിച്ച് നന്നായി മനസിലാക്കുക. ഇത്തരം പ്രക്രിയകള്‍ പലപ്പോഴും വെല്ലുവിളി നിറഞ്ഞതാകാറുണ്ട്. എന്നാല്‍, എംഎസ്‌എം യൂണിഫൈ പോലുള്ള കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങള്‍ ഈ പ്രക്രിയ എളുപ്പമാക്കി തരുന്നു.
180 ദിവസത്തിന് അപ്പുറം കാലഹരണ തീയതിയുള്ളതും രണ്ട് ബ്ലാങ്ക് പേജോടു കൂടിയതുമായ പാസ്‌പോര്‍ട്ട്, സര്‍ലകലാശാലയില്‍ നിന്നുള്ള ഔദ്യോഗികമായ അഡ്‌മിഷന്‍റെ രേഖ, ഓണ്‍ലൈന്‍ അപേക്ഷയുടെ കോപ്പികള്‍, ഭാഷ സര്‍ട്ടിഫിക്കറ്റിന്‍റെ തെളിവുകള്‍ (ആവശ്യമെങ്കില്‍), വിദ്യാഭ്യാസ ലോണ്‍, സാമ്പത്തിക വിവരങ്ങളുടെ തെളിവുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, മുന്‍ വിദ്യാദ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള രേഖകള്‍, വാക്‌സിനേഷന്‍ റിസള്‍ട്ടുകള്‍ (ആവശ്യമെങ്കില്‍) തുടങ്ങിയ രേഖകളാണ് ഏറ്റവും ആവശ്യമായുള്ളത്.
നിങ്ങളുടെ സാമ്പത്തിക കാര്യങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുക എന്നുള്ളതാണ് മൂന്നാമത്തെ ഘട്ടം. വിദേശത്ത് പഠിക്കുക എന്നത് ചെലവേറിയ കാര്യമാണ്. അതിനാല്‍ വിദേശത്ത് പഠിക്കാന്‍ ആലോചിക്കുമ്പോള്‍ തന്നെ ട്യൂഷന്‍ ഫീസ്, താമസ ചെലവ്, യാത്ര ചെലവ്, ജീവിത ചെലവ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, അധിക ചെലവുകള്‍ തുടങ്ങിയവയെ കുറിച്ചുള്ള ബജറ്റ് നേരത്തെ തന്നെ തയാറാക്കുക.
നിരവധി ബാങ്കുകളാണ് വിദ്യാഭ്യാസ വായ്‌പകള്‍ വാഗ്‌ദാനം ചെയ്യുന്നത്. എംഎസ്‌എം യൂണിഫൈ വിദ്യാഭ്യാസ വായ്‌പയ്‌ക്കുള്ള നിരവധി ഓപ്‌ഷനാണ് നല്‍കുന്നത്. മാത്രമല്ല, ഇവയുടെ നടപടി ക്രമങ്ങളും വേഗത്തിലാക്കുന്നു.
നിങ്ങൾ ഒരു വിദ്യാഭ്യാസ വായ്‌പയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ ആദ്യ സെമസ്‌റ്റര്‍ ആരംഭിക്കുന്നതിന് ആറ് മാസം മുമ്പ് നിങ്ങൾ സ്‌റ്റുഡന്‍റ് വിസ അപേക്ഷ പ്രക്രിയ ആരംഭിക്കണം. അതിനാൽ, സാമ്പത്തികവും വിദ്യാഭ്യാസ വായ്‌പകളും കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് മതിയായ സമയം ലഭിക്കും.
വിദേശത്ത് എത്തുമ്പോള്‍ താമസൗകര്യങ്ങള്‍ കണ്ടെത്തുക എന്നതാണ് നാലാമതായുള്ള കാര്യം. ഇത് തെരഞ്ഞടുക്കുമ്പോള്‍ താമസത്തിനായുള്ള ചെലവ്, വിദ്യാഭ്യാസ സ്ഥാപനത്തിനടുത്തുള്ള താമസ സൗകര്യം, സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കുക. ചില സര്‍വകലാശാല ഡോര്‍മെറ്ററികള്‍ നല്‍കാന്‍ സാധ്യതയുണ്ട്. കൂടാതെ, അപ്പാര്‍ട്‌മെന്‍റുകള്‍, ഹോം സ്‌റ്റേകള്‍, ഫ്ലാറ്റുകള്‍ എന്നിവയും ലഭ്യമാണ്. മാത്രമല്ല, ഇത്തരത്തിലുള്ള ഇടങ്ങളില്‍ താമസിക്കുമ്പോള്‍ വൈദ്യുതി, ഇന്‍റര്‍നെറ്റ്, വെള്ളം തുടങ്ങിയ ചെലവുകളും നല്‍കേണ്ടി വരും. ഇവ കണ്ടെത്തുന്നത് പലപ്പോഴും പ്രയാസമേറിയ കാര്യമാണ്. എന്നാല്‍, എംഎസ്‌എം യൂണിഫൈ ഇവയെല്ലാം കണ്ടെത്താന്‍ നിങ്ങളെ സഹായിക്കുന്നു.
ട്രാന്‍സിറ്റ് സേവനങ്ങളാണ് ഏറ്റവും ഒടുവില്‍ പരിഗണിക്കേണ്ടത്. നിങ്ങളുടെ എയര്‍ലൈന്‍ ടിക്കറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യാന്‍ ശ്രമിക്കുക. ടിക്കറ്റ് വിലയിലെ മാറ്റങ്ങള്‍ അറിയാനും ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കാനുമുള്ള സാധ്യതകള്‍ തേടുക. കൂടാതെ, വിദേശ രാജ്യങ്ങളിലെ പൊതുഗതാഗത മാര്‍ഗങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുക.
മാത്രമല്ല, പൊതുഗതാഗതം തെരഞ്ഞെടുക്കുമ്പോള്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന കണ്‍സഷന്‍ ലഭ്യമാണോ എന്ന് പരിശോധിക്കുക. ഇത്തരത്തിലുള്ള കാര്യങ്ങള്‍ മനസിലാക്കാന്‍ വിദേശത്ത് മുന്‍ പരിചയമുള്ളവരുമായി സംവദിക്കാന്‍ എംഎസ്‌എം അവസരമൊരുക്കുന്നു.