ന്യൂഡൽഹി: ഡിജിറ്റൽ മാർക്കറ്റിങ് മേഖലയിലെ ഏറ്റവും പ്രധാന ടൂളുകളിലൊന്നാണ് സോഷ്യൽ മീഡിയ. അതേസമയം സോഷ്യൽ മീഡിയ കണ്ടന്‍റുകൾ എങ്ങനെ നിർമിക്കുന്നു, എങ്ങനെയാണ് അത്തരം വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് എന്നതെല്ലാം ഡിജിറ്റല്‍ മാർക്കറ്റിങ്ങിനെയും സ്വാധീനിക്കുന്നുണ്ട്. ഇന്നത്തെ കാലത്ത് ബ്രാൻഡുകൾക്കും കണ്ടന്‍റ് നിർമാതാക്കൾക്കും അവരുടെ ടാർഗറ്റഡ് ഉപഭോക്താക്കളുമായി ബന്ധപ്പെടുന്നതിനും അവരെ കൂടുതൽ മനസിലാക്കുന്നതിനും ഒരു പ്രധാന ചാനലായി മാറിയിരിക്കുകയാണ് സമൂഹ മാധ്യമങ്ങൾ.
2023 സാക്ഷ്യം വഹിക്കാൻ പോകുന്ന ട്രെൻഡുകൾ മുൻനിർത്തി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്‌സ് ആയ പുഷ്‌പൽ സിങ് ഭാട്ടിയയും രവ്‌നീത് കൗറും സോഷ്യൽ മീഡിയയുടെ ഡിജിറ്റൽ മാർക്കറ്റിങിലെ സ്വാധീനത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്...
സോഷ്യൽ മീഡിയയിലെ ഷോർട്ട് ഫോം കണ്ടന്‍റുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഉള്ളതായിരിക്കും 2023 ലെ ഡിജിറ്റൽ മാർക്കറ്റിങ്ങ് കൂടുതലും. ഷോർട്ട് ഫോം കണ്ടന്‍റുകൾ എപ്പോഴും നിർണായകമാണ്. അതുകൊണ്ട് തന്നെ ബ്രാൻഡുകൾക്ക് അവർ നല്‍കുന്ന സന്ദേശം വളരെ സത്യസന്ധവും വ്യക്തവുമാക്കി വയ്‌ക്കുകയും അത്തരം വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരിലേയ്‌ക്ക് എത്തിക്കുകയും ചെയ്യേണ്ടത് വളരെ ആവശ്യമാണ്.
ബ്രാൻഡ് മൂല്യത്തിനായി ട്രെൻഡുകൾ അവഗണിക്കുന്നു: സമാനമായ ഉത്‌പന്നങ്ങളും സേവനങ്ങളും നല്‍കുന്ന പല വ്യവസായ കേന്ദ്രങ്ങൾ ഉണ്ടെങ്കിലും ഓരോരുത്തർക്കും അവരുടെ തനതായ മൂല്യങ്ങൾ ഉണ്ട്. ഇത്തരം കാര്യങ്ങൾ അവരുടെ സോഷ്യൽ മീഡിയയിൽ പ്രതിഫലിക്കാനും അല്ലാതിരിക്കാനും സാധ്യതയുണ്ട്. പ്രത്യേകിച്ച് ഏതെങ്കിലും ഒരു ട്രെൻഡ് എല്ലാ കമ്പനികളും പിന്തുടരുമ്പേൾ സോഷ്യൽ മീഡിയയിൽ പല ബ്രാൻഡുകളും സമാനമായി മാറുകയാണ്.
അതിനാൽ 2023 ൽ ബ്രാൻഡുകൾക്ക് കൃത്യമായി അവരുടെ ടാർഗറ്റഡ് പ്രേക്ഷകരിലേക്ക് എത്തുന്നതിനായി സോഷ്യൽ മീഡിയ ട്രെൻഡുകളിൽ സമയം കളയാതെ ബ്രാൻഡ് മൂല്യം നിലനിർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.