ഹെൽസിങ്കി : അതിശൈത്യത്താൽ വാർത്തയിൽ ഇടംപിടിക്കാറുള്ള സ്ഥലമാണ് സ്‌കാൻഡിനേവിയൻ രാജ്യമായ ഫിൻലൻഡ് (Finland winter). രാജ്യത്തെ നിലവിലെ താപനില മൈനസ് 30 ഡിഗ്രിയാണ്. ശൈത്യം അതിന്‍റെ മൂർധന്യാവസ്ഥയിൽ നിൽക്കുമ്പോഴും ചില കൗതുകമുണർത്തുന്ന വാർത്തകളും ഇതിനിടയിൽ വരുന്നുണ്ട്. വളരെ തണുപ്പുള്ള സമയത്ത് പുറത്തിറങ്ങി തിളച്ച വെള്ളം മുകളിലേക്ക് എറിയുകയും അത് അപ്പോൾ തന്നെ ഐസായി താഴേക്ക് പതിക്കുകയും ചെയ്യുന്നതാണ് (Boiling water turns to Ice) ഇതിനിടെ പുറത്തുവന്ന ഏറ്റവും രസകരമായ വാർത്ത.
തെക്കൻ ഫിൻലഡിൽ നിന്നുള്ള 49കാരിയായ ലോറി ഉന്താമോ ആണ് ഈ പരീക്ഷണം നടത്തിയത്. ലോറി ഉന്താമോ സെയിൽസ് മാനേജരായി ജോലി ചെയ്യുകയാണ്. പുതുവത്സര ദിനത്തിൽ ഫിന്നിഷ് ലാപ്‌ലാൻഡിൽ (Finnish Lapland) മൈനസ് 30 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നപ്പോഴാണ് ലോറി ഉന്താന തിളച്ച വെള്ളം കൊണ്ട് പരീക്ഷണം നടത്തിയത്.