കേരളം

kerala

ETV Bharat / international

'വേണ്ട 11, എനിക്കും കുടുംബത്തിനും പത്താം നമ്പര്‍ മതി'; താമസം മാറുന്നതില്‍ മനസുതുറന്ന് ഋഷി സുനക് - 10ാം നമ്പര്‍ വസതി

ബ്രിട്ടീഷ് പ്രധാനമന്ത്രി സാധാരണ ഗതിയില്‍ 11-ാം നമ്പര്‍ വസതിയാണ് താമസത്തിന് തെരഞ്ഞെടുക്കാറുള്ളത്. എന്നാല്‍, ഇവിടേക്ക് താമസം മാറാതെ നമ്പര്‍ 10 തെരഞ്ഞെടുത്തതില്‍ ഋഷി സുനക്കിന് പറയാന്‍ കുറച്ച് കാരണങ്ങളുണ്ട്..!

Family excited on Downing Street home Rishi Sunak  UK PM Sunak  Downing Street  ഋഷി സുനക്  ഋഷി സുനക് നമ്പര്‍ 10 ഡൗണിങ് സ്‌ട്രീറ്റ്  താമസം മാറുന്നതില്‍ മനസുതുറന്ന് ഋഷി  ബ്രിട്ടീഷ് പ്രധാനമന്ത്രി  ഋഷി സുനക്കിന് പറയാന്‍ കുറച്ചു കാരണങ്ങളുണ്ട്
'വേണ്ട 11, എനിക്കും കുടുംബത്തിനും 10ാം നമ്പര്‍ മതി'; താമസം മാറുന്നതില്‍ മനസുതുറന്ന് ഋഷി സുനക്

By

Published : Nov 5, 2022, 10:44 PM IST

ലണ്ടൻ:ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റിട്ട് ഒരാഴ്‌ച പിന്നിട്ടിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന ലണ്ടനിലെ നമ്പര്‍ 10 ഡൗണിങ് സ്‌ട്രീറ്റിലെ പുതിയ വീട്ടിലേക്ക് താമസം മാറുന്നതിന്‍റെ സന്തോഷത്തിലാണ് അദ്ദേഹവും കുടുംബവും. സാധാരണഗതിയില്‍ വസതി നമ്പര്‍ 11ലാണ് പ്രധാനമന്ത്രിയും കുടുംബവും താമസിക്കുന്നതെങ്കില്‍ അദ്ദേഹം 10-ാം നമ്പര്‍ മുറിയാണ് തെരഞ്ഞെടുത്തത്.

പത്താം നമ്പര്‍ തെരഞ്ഞെടുത്തതില്‍ ഒരു കാര്യമുണ്ട്:ഭാര്യ അക്ഷത മൂർത്തി, പെൺമക്കളായ കൃഷ്‌ണ, അനൗഷ്‌ക എന്നിവര്‍ക്കൊപ്പമാണ് സുനക് ഇവിടേക്ക് താമസം മാറ്റുന്നത്. ഋഷി സുനക് ധനമന്ത്രിയായിരുന്ന കാലത്ത് ഉപയോഗിച്ചിരുന്ന വീടാണ് നമ്പര്‍ 10. കുട്ടികളുടെ ഇഷ്‌ടം കണക്കിലെടുത്താണ് ഇവിടേക്ക് മാറാനുള്ള തീരുമാനമെന്ന് യുകെ പ്രധാനമന്ത്രി പറയുന്നു. ചാൻസലർ ജെറമി ഹണ്ട് 11-ാം നമ്പർ വസതി ഉപയോഗിക്കും. മൂന്ന് കുട്ടികളുള്ളതിനാല്‍ കൂടുതല്‍ സ്ഥലം വേണമെന്ന് ഉള്ളതിനാലാണ് ഈ തീരുമാനമെന്നും ഋഷി സുനക് പറഞ്ഞു.

10-ാം നമ്പര്‍ വസതി രണ്ടര വർഷത്തോളം തങ്ങളുടെ വീടായിരുന്നു. പഴയ സ്ഥലത്തേക്ക് മടങ്ങിവരുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. കുട്ടികളും അത് ഇഷ്‌ടപ്പെടുന്നു. എല്ലാവരും അതിൽ ശരിക്കും ആവേശത്തിലാണ്. കഴിഞ്ഞ ആഴ്‌ച താൻ ജെറമിയുടെ കുട്ടികളെ കണ്ടിരുന്നു. ഇവരെ കണ്ടതില്‍ തന്‍റെ കുട്ടികളും വലിയ ആവേശത്തിലാണ്. ജെറമിയുടെ വീട്ടിലും തങ്ങള്‍ക്കുള്ളതുപോലെ ഒരു ലാബ്രഡോർ വളര്‍ത്തുനായ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ|ഏഷ്യൻ വംശജൻ ചരിത്രത്തില്‍ ആദ്യം: ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റു

പൊതുജനസേവനത്തിൽ താൻ ശക്തമായി വിശ്വസിക്കുന്നു. വെല്ലുവിളി നിറഞ്ഞ സമയമെന്ന് നാമെല്ലാവരും വിശ്വസിക്കുന്ന സാഹചര്യമാണ് ഇത്. ഈ സമയത്ത് രാജ്യത്തെ നയിക്കാൻ ഏറ്റവും മികച്ച വ്യക്തി താനാണെന്ന് തോന്നലുണ്ടായെന്നും അദ്ദേഹം ശനിയാഴ്‌ച ഒരു അന്താരാഷ്‌ട്ര മാധ്യമത്തോട് പറഞ്ഞു.

ഇന്ത്യന്‍ വംശജനായ ചരിത്ര പുരുഷന്‍:ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ ഋഷി സുനക് ഒക്‌ടോബര്‍ 25നാണ് അധികാരമേറ്റത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യൻ വംശജൻ ബ്രിട്ടന്‍റെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് നാലുമണിക്ക് ശേഷമായിരുന്നു ചടങ്ങ്. ചാള്‍സ് മൂന്നാമന്‍ രാജാവാണ് ഋഷിയെ ബ്രിട്ടന്‍റെ 57-ാം പ്രധാനമന്ത്രിയായി നിയമിച്ചത്. രാജ്യത്തിന്‍റെ 200 കൊല്ലത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് 42-കാരനായ ഋഷി.

45 ദിവസം മാത്രം അധികാരത്തിലിരുന്ന ശേഷമാണ് കഴിഞ്ഞയാഴ്‌ച ലിസ് ട്രസ് പ്രധാനമന്ത്രി പദം രാജിവച്ചത്. 2009ലാണ് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷതയെ ഋഷി വിവാഹം ചെയ്യുന്നത്. ഋഷി ജനിച്ചതും വളർന്നതുമെല്ലാം ബ്രിട്ടനിലാണ്. പഠിച്ചത് ഓക്‌സ്‌ഫഡ്, സ്റ്റാൻഫോഡ് അടക്കമുള്ള അന്താരാഷ്ട്ര സർവകലാശാലകളിൽ. അഭിമാനിയായ ഹിന്ദുവായാണ് ഋഷി എപ്പോഴും സ്വയം പരിചയപ്പെടുത്തുന്നത്.

ബ്രിട്ടന്‍റെ ചരിത്രത്തിലെ രണ്ട് നൂറ്റാണ്ടുകൾക്ക് ശേഷമുള്ള ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി, ആദ്യ ഏഷ്യൻ വംശജനായ പ്രധാനമന്ത്രി എന്നീ നേട്ടങ്ങളും ഋഷി സുനക് ഇതോടെ സ്വന്തമാക്കി. ധനം, വിദേശകാര്യം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകളിൽ ആരാണ് ചുമതലയേൽക്കുക എന്നതിലാണ് ജനങ്ങൾ ആകാംക്ഷാപൂർവം നോക്കിയിരിക്കുന്നത്. നിലവിലെ ധനമന്ത്രി ജെറമി ഹണ്ടിന് സ്ഥാനം നഷ്‌ടമാകുമോ എന്നും വരുംനാളുകളില്‍ അറിയാം.

ABOUT THE AUTHOR

...view details