ന്യൂയോര്‍ക്ക്: പത്ത് ദിവസത്തിന്‍റെ സന്ദര്‍ശനത്തിനായി യുഎന്നിലെത്തിയ വിദേശകാര്യമന്ത്രി എസ് ജയശങ്കർ യുഎന്‍ ജനറല്‍ അസ്ലംബി പ്രസിഡന്‍റ് ക്‌സാബ കൊറോസിയുമായി കൂടിക്കാഴ്‌ച നടത്തി. ഇരു രാജ്യങ്ങളെയും ആഗോള പുരോഗതിയിലേക്ക് നയിക്കുന്ന കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. രണ്ട് വര്‍ഷത്തെ കൊവിഡ് ഇടവേളക്ക് ശേഷമുള്ള ഇരുവരുടെയും കണ്ട് മുട്ടലാണിത്.
യുഎന്‍ ആസ്ഥാനത്ത് വച്ച് നേരില്‍ കാണാനായതില്‍ സന്തോഷമുണ്ടെന്ന് എസ്.ജയശങ്കര്‍ പറഞ്ഞു. യുഎന്നിന്‍റെ സുസ്ഥിര വികസനത്തിനായി ഇന്ത്യയുടെ പൂര്‍ണ പിന്തുണ നല്‍കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. സുസ്ഥിര വികസന പാതയിലെ ഇന്ത്യയുടെ അനുഭവങ്ങള്‍ കൊറോസിയുമായി പങ്ക് വച്ചു.
രാജ്യത്തിന്‍റെ തന്ത്ര പ്രധാനമായ മേഖലകളില്‍ വിദേശ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ യുഎന്നിലെത്തിയത്. ഇന്ന് (സെപ്റ്റംബര്‍ 20) ചേരുന്ന യുഎന്‍ ഉന്നതതല അസംബ്ലി സമ്മേളനത്തില്‍ മന്ത്രി പങ്കെടുക്കും. വിദേശകാര്യ മന്ത്രി എന്ന നിലക്ക് ആദ്യമായാണ് അസംബ്ലിയില്‍ പങ്കെടുക്കാന്‍ ജയശങ്കര്‍ എത്തുന്നത്.
ഇതിന് പുറമെ ക്വാഡ്, ബ്രിക്‌സ്, ഐബിഎസ്എ യോഗങ്ങളിലും കൂടാതെ വിവിധ രാജ്യങ്ങളുമായി ത്രിരാഷ്‌ട്ര യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും. യുഎന്‍ പരിഷ്ക്കരണം, അന്തര്‍ സര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടങ്ങിയ വിഷയങ്ങളില്‍ കൊറോസിക് ശക്തമായ സാമൂഹിക വികസന പ്രതിബദ്ധത ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ ഊർജ സുരക്ഷാ ആശങ്കകൾ, ഭക്ഷ്യസുരക്ഷാ ആശങ്കകൾ, വളം, ആരോഗ്യം, കടബാധ്യതകൾ, വ്യാപാര തടസ്സം തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.