ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതോടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ഗൗരവകരമായ സംവാദങ്ങൾ മാത്രമല്ല, ട്വിറ്ററുമായി സിങ്ക് ആകാൻ ഓഫിസിലേക്ക് മസ്‌കിന്‍റെ സിങ്കുമായുള്ള പ്രവേശനവും സിഇഒ പരാഗ് അഗർവാൾ അടക്കമുള്ളവരെ പിരിച്ചുവിട്ടതും ട്രോളുകൾ കൊണ്ട് നിറയുകയാണ്.
കഴിഞ്ഞ ദിവസമാണ് സിങ്കുമായി സാൻഫ്രാൻസിസ്‌കോയിലെ ട്വിറ്റർ ആസ്ഥാനം ഇലോൺ മസ്‌ക് സന്ദർശിച്ചത്. ട്വിറ്ററിലെ പുതിയ ഉത്തവാദിത്തവുമായി പൊരുത്തപ്പെടാനാണ് (sink in) സിങ്കുമായി ഓഫിസിലെത്തിയത് എന്നാണ് മസ്‌ക് പറയുന്നത്. സിങ്കുമായി വരുന്നതിന്‍റെ ദൃശ്യങ്ങൾ മസ്‌ക് തന്നെ ട്വിറ്ററിൽ പങ്കുവച്ചിരുന്നു.
ട്വിറ്റർ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയതിന് പിന്നാലെ സിഇഒ പരാഗ് അഗർവാൾ, സിഎഫ്ഒ നെഡ് സേഗൾ, ലീഗൽ അഫയേഴ്‌സ് ആൻഡ് പോളിസി മേധാവി വിജയ ഗഡ്ഡെ എന്നിവരെ പിരിച്ചുവിട്ടിരുന്നു. തുടർന്ന് ട്വിറ്ററടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ ഇലോൺ മസ്‌കിനെ കുറിച്ചുള്ള ട്രോളുകൾ കൊണ്ട് നിറഞ്ഞു.