കേരളം

kerala

ETV Bharat / international

US Capitol Attack : ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റുചെയ്‌ത് വിട്ടയച്ചു, കുറ്റങ്ങള്‍ നിഷേധിച്ച് മുന്‍ പ്രസിഡന്‍റ് - ഡൊണാൾഡ് ട്രംപ് അറസ്റ്റ്

2020 ലെ യുഎസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ട്രംപിനെ ഉപാധികളോടെ വിട്ടയച്ചു, തനിക്കെതിരായ കുറ്റങ്ങൾ നിഷേധിച്ച് ട്രംപ്

Trump  donald trump arrested and released  donald trump arrested  donald trump  2020 us election overturned case  trump arrested  trump arrested and released  യുഎസ് തെരഞ്ഞെടുപ്പ് അട്ടിമറി നീക്കം  യുഎസ് തെരഞ്ഞെടുപ്പ് അട്ടിമറി നീക്കം കേസ്  2020 യുഎസ് തെരഞ്ഞെടുപ്പ് കേസ്  തെരഞ്ഞെടുപ്പ് അട്ടിമറി ട്രംപ് അറസ്റ്റിൽ  ട്രംപ് അറസ്റ്റിൽ  ട്രംപ്  ട്രംപിനെ അറസ്റ്റ് ചെയ്‌ത് വിട്ടയച്ചു  ഡൊണാൾഡ് ട്രംപ് അറസ്റ്റ്  ട്രംപ് അറസ്റ്റ്
Trump

By

Published : Aug 4, 2023, 8:33 AM IST

Updated : Aug 4, 2023, 11:52 AM IST

വാഷിങ്ടൺ : 2020 ലെ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഡൊണാൾഡ് ട്രംപിനെ അറസ്റ്റ് ചെയ്‌ത് വിട്ടയച്ചു. അഭിഭാഷകൻ മുഖേനയല്ലാതെ, കേസിൽ സാക്ഷികളായ ആരുമായും ആശയവിനിമയം നടത്താൻ അനുവദിക്കില്ല എന്നതുൾപ്പടെയുള്ള വ്യവസ്ഥകളോടെയാണ് ട്രംപിനെ മോചിപ്പിച്ചത്. കേസിൽ വിചാരണ തുടങ്ങുന്നതുവരെയാണ് ഇളവ്.

അതേസമയം തനിക്കെതിരായ നാല് കുറ്റാരോപണങ്ങളും ഡോണാൾഡ് ട്രംപ് ഫെഡറൽ കോടതിയിൽ നിഷേധിച്ചു. കേസിൽ അടുത്ത വാദം ഓഗസ്റ്റ് 28ന് നടക്കും. കോടതി നിർദേശിച്ച ഉപാധികൾ പാലിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും വ്യവസ്ഥകൾ അംഗീകരിക്കുന്ന പേപ്പറുകളിൽ ഒപ്പുവയ്ക്കു‌കയും ചെയ്‌തതോടെയാണ് ട്രംപിനെ മോചിപ്പിച്ചത്.

2021 ജനുവരി 6ന് യുഎസ് ക്യാപിറ്റോളിന് നേരെ ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് കേസെടുത്തത്. അധികൃതരെ കബളിപ്പിക്കാനുള്ള ഗൂഢാലോചന, ഔദ്യോഗിക നടപടി തടസപ്പെടുത്താനുള്ള ഗൂഢാലോചന, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അവകാശങ്ങൾക്കെതിരെ ഗൂഢാലോചന നടത്തല്‍ എന്നീ നാല് കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്.

രാജ്യത്തിന്‍റെ 247 വർഷത്തെ ചരിത്രത്തിൽ ക്രിമിനൽ കുറ്റങ്ങൾ നേരിടുന്ന ആദ്യത്തെ യുഎസ് പ്രസിഡന്‍റാണ് ട്രംപ്. കേസിന്‍റെ വാദം കേൾക്കുന്ന വാഷിംഗ്‌ടണിലെ യു എസ് കോടതിക്ക് ചുറ്റും സുരക്ഷ ശക്തമാക്കി. ചില തെരുവുകളിൽ ഗതാഗതം നിരോധിച്ചു. നിരവധി സുരക്ഷ ഉദ്യോഗസ്ഥരെ കാവലിന് നിയോഗിച്ചിട്ടുമുണ്ട്.

ട്രംപിനെതിരെയുള്ള ക്രിമിനൽ കുറ്റങ്ങൾ

  • ഔദ്യോഗിക നടപടികള്‍ക്ക് തടസം നിൽക്കൽ : 2021 ജനുവരി ആറിന് നടന്ന കോൺഗ്രസിന്‍റെ സംയുക്ത സമ്മേളനത്തിലെ നടപടി ക്രമങ്ങൾക്ക് തടസം നിന്നതായാണ് ആദ്യത്തെ ആരോപണം. അന്നേ ദിവസമാണ് തെരഞ്ഞെടുപ്പിന്‍റെ ഇലക്‌ടറൽ വോട്ടുകൾ എണ്ണുകയും ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡനെ നിയമാനുസൃത വിജയിയായി പ്രഖ്യാപിക്കുകയും ചെയ്‌തത്. കോൺഗ്രസ് യോഗം ചേരുന്ന ദിവസം ട്രംപ് തന്‍റെ അനുയായികളെ വാഷിങ്ടണിലേക്ക് വിളിച്ചുവരുത്തി, വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ് വോട്ടുകൾ എണ്ണുന്നത് തടയാനുള്ള പ്രചരണം നടത്തുകയും അതുവഴി ഔദ്യോഗിക നടപടി ക്രമങ്ങൾക്ക് തടസം സൃഷ്‌ടിക്കാൻ ശ്രമിക്കുകയും ചെയ്‌തെന്നാണ് ആരോപണം. 2000ത്തിലധികം കലാപകാരികൾ അന്ന് ക്യാപിറ്റോൾ കെട്ടിടത്തിലേക്ക് ഇരച്ചുകയറി പൊലീസുമായി ഏറ്റുമുട്ടിയിരുന്നു.
  • അമേരിക്കയെ കബളിപ്പിക്കാൻ ഗൂഢാലോചന : ട്രംപിനെ അധികാരത്തിൽ നിലനിർത്താൻ സഹായിക്കുന്നതിനുള്ള നിയമപരമായ നീക്കങ്ങൾ ആസൂത്രണം ചെയ്‌തെന്ന കുറ്റവും നിലനിൽക്കുന്നു. അധികാരത്തിൽ തുടരാൻ വേണ്ടി സർട്ടിഫിക്കേഷൻ വൈകിപ്പിക്കണം എന്ന് പെൻസിനോട് ആവശ്യപ്പെടുകയും ഇതിനായി ഗവൺമെന്‍റിനകത്തും പുറത്തുമുള്ളവരുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്‌തു. ഫലവുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടന്നെന്ന് ആരോപിച്ചായിരുന്നു ഈ കുറ്റകൃത്യം. ക്രിമിനൽ ഗൂഢാലോചനയിൽ ട്രംപും കൂട്ടാളികളും ഉൾപ്പെട്ടതായുള്ള തെളിവുകൾ ലഭിച്ചതായി കോൺഗ്രസ് ചുമതലപ്പെടുത്തിയ പ്രത്യേക കമ്മിറ്റി അറിയിച്ചിരുന്നു.
  • തെറ്റായ പ്രസ്‌താവന നടത്തൽ : ഫലങ്ങളുടെ സർട്ടിഫിക്കേഷന്‍ തടസപ്പെടുത്തുന്നതിനും ജോ ബൈഡന്‍റെ വിജയം അസാധുവാക്കുന്നതിനുമുള്ള മാർഗമായി അദ്ദേഹം വിജയിച്ച സംസ്ഥാനങ്ങളിൽ വ്യാജ വോട്ടർമാർ ഉണ്ടായിരുന്നുവെന്ന് ആരോപിക്കുകയും ചെയ്‌തിരുന്നു.
  • കലാപത്തിന് പ്രേരിപ്പിക്കുക, സഹായിക്കുക : ട്രംപ് ജനുവരി ആറിന് കലാപകാരികളെ വാഷിങ്ടണിലേക്ക് വിളിപ്പിച്ചിരുന്നു. ഇത് വലിയ ജനക്കൂട്ടത്തെ അണിനിരത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നും അന്വേഷണ സമിതി പറയുന്നു. മൈക്ക് പെന്‍സിനെ തൂക്കി കൊല്ലണമെന്ന് കലാപകാരികൾ മുദ്രാവാക്യങ്ങൾ ഉയർത്തിയപ്പോൾ ട്രംപ് അതിനെതിരെ ആശങ്ക പ്രകടിപ്പിച്ചില്ലെന്ന് മാത്രമല്ല, അവരെ പിരിച്ചുവിടാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമത്തെ എതിർക്കുകയും ചെയ്‌തിരുന്നു.
Last Updated : Aug 4, 2023, 11:52 AM IST

ABOUT THE AUTHOR

...view details